അമ്മയെ മകന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം• നഗരമധ്യത്തില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെ അമ്മയെ മകന്‍ കുത്തിപ്പരുക്കേല്‍പിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലാണ് സംഭവം. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. കഴുത്തിനു പരുക്കേറ്റ അമ്മ പുളിയിറക്കോണം സ്വദേശി ദീപയെ (40) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിജിത്തിനെ പൊലീസ് പിടികൂടി. സംസാരിച്ചുനില്‍ക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് മകന്‍ കോമ്ബസ് ഉപയോഗിച്ച് Read More …

പാത്തുമ്മയും ആടും കാന്‍വാസില്‍

മലപ്പുറം-മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അക്ഷരങ്ങളില്‍ കോറിയിട്ട പാത്തുമ്മയുടെയും ആടിന്റെയും ജീവിതം മലപ്പുറത്ത് പുനര്‍ജനിച്ചത് വരകളിലും വര്‍ണ്ണങ്ങളിലും. മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗായത്രി ഓളക്കലാണ് പാത്തുമ്മയുടെ ആടിന് കാന്‍വാസില്‍ പുനര്‍ജനി നല്‍കിയത്. ബേപ്പൂര്‍ സുല്‍ത്താന്റെ പുസ്തകത്തിലെ ജീവിതഗന്ധിയായ രംഗങ്ങള്‍ അറുപത് ചിത്രങ്ങളിലായി ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് ഗായത്രി. കേരള ലളിതകലാ Read More …

യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ എഐടിയുസി, ടിഡിഎഫ്, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ, ഗതാഗതമന്ത്രി പ്രശ്‌നത്തിലിടപ്പെടുന്നു. മന്ത്രി എ കെ ശശീന്ദ്രന്‍ യൂണിയന്‍ പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് 12.30 യോഗം ചേരും. ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി 12 മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. Read More …

കാന്‍പുരില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു മരണം

കാന്‍പുര്‍:  പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴു തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ജാജ്‌മോയില്‍ കാന്‍പുര്‍ വികസന അതോറിറ്റി കോളനിയില്‍ പണിതുകൊണ്ടിരുന്ന ഏഴുനില കെട്ടിടത്തിന്റെ മുകള്‍നിലകളാണ് ഇന്നലെ ഉച്ചയ്ക്കുശേഷം തകര്‍ന്നുവീണത്. സമാജ്വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് മഹ്താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ഇയാള്‍ക്കും കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും Read More …

കെ മുരളീധരന്റെ നിരാഹാരം

തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണം, അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് കേസെടുത്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. അതിനിടെ Read More …

സുനില്‍ ജോഷി വധം: ഏഴു പേര്‍ കുറ്റക്കാര്‍

ഭോപ്പാല്‍: ആര്‍എസ്എസ് പ്രചാരകനായ സുനില്‍ ജോഷി വധക്കേസില്‍ വിവാദ ഹിന്ദു സന്യാസി സാധ്വി പ്രഗ്യാസിംഗ് ഠാക്കൂറുള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.മധ്യപ്രദേശ് മാള്‍വ ദേവാസ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ക്രിമിനല്‍ ഗൂഡാലോചനയടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി രജീന്ദ്ര കുമാര്‍ വര്‍മ്മയാണ് വിധി പ്രസ്താവിച്ചത്. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളില്‍ പ്രതിയായിരുന്ന Read More …

ഇ അഹ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കോഴിക്കോട്:  മുന്‍ കേന്ദ്രമന്ത്രിയും എംപിയും മുസ്ലിംലീഗ് നേതാവുമായ ഇ അഹ് മദിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍. സിറ്റി ജുമാ മസ്ജിദില്‍ അറക്കല്‍ രാജവംശത്തിന്റെ ഖബര്‍ സ്ഥാനില്‍ പ്രത്യേക അനുമതികളോടു കൂടി 11 മണിക്ക് ഖബറടക്കും. രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലെ വസതിയായ താണയിലെ ‘സിതാര’യിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച കാലത്ത് 8.30 മുതല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ Read More …

പാമ്പിനെ കമ്മലാക്കി യുവതി

പോര്‍ട്ട്‌ലാന്‍ഡ്:  ഫാഷന് വേണ്ടി എന്ത് പൊട്ടത്തരവും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ, മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി മുടി വെട്ടുന്നതും വസ്ത്രം ധരിക്കുന്നതും തുടങ്ങി വസ്ത്രം ധരിക്കാതെ നടക്കാന്‍ പോലും പലര്‍ക്കും മടിയില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫാഷന്‍ ഭ്രാന്താണ് പോര്‍ട്ട്‌ലാന്‍ഡിലെ ഒരു യുവതിക്കുണ്ടായത്. ദിവസങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന ബാര്‍ട്ട് എന്ന വളര്‍ത്തു പാമ്ബിനെ കണ്ടപ്പോള്‍ Read More …