ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും. സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. വാഹന രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി റദ്ദാക്കുക, 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ലക്ഷ്മി നായരുടെ അടുത്തു ചെല്ലാന്‍ പോലും കേരള പോലീസിന് ഭയം

തിരുവനന്തപുരം: ലക്ഷ്മി നായരുടെ അടുത്ത് പോകാന്‍ പോലും കേരള പൊലീസിന് പേടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. കഠിനംകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ ഘാതകരെ പിടികൂടാനും സമയമില്ലന്നും മുരളീധരന്‍ ആരോപിച്ചു. ആര്‍എസ്എസിനെ വെള്ളപൂശുന്ന ഡിജിപിയെയാണ് പിണറായി വിജയന്‍ കേരളത്തിന് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ല

ഇടുക്കി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അതിന്റെ പേരില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. കേന്ദ്രം അതിരപ്പിള്ളിക്കായി നല്‍കിയ പരിസ്ഥിതി അനുമതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് വൈദ്യുതി വകുപ്പ് കടന്നുപോകുന്നത്. 70ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയാണ്. വൈദ്യുതി ബോര്‍ഡിന് 6000 കോടി രൂപയില്‍ അധികം ബാധ്യതയുണ്ട്. ചെറുകിട Read More …

ദുബൈ രാജകുമാരി അന്തരിച്ചു

ദുബൈ: ദുബൈ രാജകുടുംബാംഗം ശെയ്ഖ ശെയ്ഖ ബിന്‍ ത് സായിദ് ബിന്‍ മക്തൂം അല്‍ മക്തൂം അന്തരിച്ചു. ദുബൈ റൂളേഴ്‌സ് കോടതിയാണ് മരണവിവരം അറിയിച്ചത്. ശനിയാഴ്ചയായിരുന്നു അന്ത്യം. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് Read More …

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ സഖ്യം ഫൈനലില്‍ തോറ്റു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ മിര്‍സ ഉള്‍പ്പെട്ട സഖ്യത്തിന് ഫൈനലില്‍ തോല്‍വി. മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയയും ക്രൊയേഷ്യന്‍ ജോഡി ഇവാന്‍ ഡോഡിഗും അമേരിക്കകൊളംബിയ സഖ്യമായ അബിഗെയ്ല്‍ സ്പിയേഴ്‌സിനോടും യുവാന്‍ സെബാസ്റ്റ്യന്‍ കാബലിനോടുമാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 26, 46. ഗ്രാന്‍സ്ലാം ഫൈനലിലെ സാനിയഡോഡിഗ് സഖ്യത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. കഴിഞ്ഞ Read More …

ഡല്‍ഹിയില്‍ നിന്നും മലയാളം വാര്‍ത്തകള്‍ നിര്‍ത്തി

ന്യൂഡല്‍ഹി: ആകാശവാണി ഇനി മുതല്‍ ഡല്‍ഹിയില്‍ നിന്നു മലയാളം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യില്ല. പ്രാദേശിക വാര്‍ത്തകള്‍ ഇനിമുതല്‍ അതാത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി നിര്‍ദേശം നല്‍കി. മലയാളം, അസമീസ്, ഒഡിയ, തമിഴ് വാര്‍ത്തകളും നിലയ്ക്കും. ഇവയെല്ലാം ഇതുവരെ ഡല്‍ഹിയില്‍ നിന്നായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. മാര്‍ച്ച് ഒന്നു മുതലാണ് ഡല്‍ഹിയില്‍ നിന്നുള്ള സംപ്രേഷണം Read More …

15 ദിവസത്തേക്ക് നിരോധനാജ്ഞ

ചെന്നൈ: മറീന ബീച്ചില്‍ 15 ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു . ജല്ലിക്കട്ട് പ്രക്ഷോഭം തുടരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ . ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് നിരോധരാജ്ഞ. ചെന്നൈ സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ മറീന ബീച്ചില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല. കര്‍ശന പരിശോധനകള്‍ക്ക് Read More …

ബിജെപിക്ക് തലവേദനയായി ഹിന്ദു യുവ വാഹിനി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി നല്‍കി ഗോരഖ്പൂര്‍ എംപി ആദിത്യനാഥ്. അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്നു. യുപിയിലെ 64ഓളം നിയമസഭ മണ്ഡലങ്ങളില്‍ യോഗി ആദിത്യനാഥിന്റെ പാര്‍ട്ടിയായ ഹിന്ദു യുവ വാഹിനി ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നാണ് സൂചന. ഹിന്ദു യുവ വാഹിനി സംസ്ഥാന സെക്രട്ടറി സുനില്‍ സിംഗാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. Read More …