മുന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു
മംഗളൂരു: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. കര്‍ണാടകത്തിലെ കുന്ദാപുരയ്ക്കടുത്ത് ഡോമ്ബിയിലുള്ള ശേഖര്‍ പൂജാരി, നാഗമ്മ ദമ്ബതികളാണ് നവജാത ശിശുവിനെ വിറ്റത്. ഒരു ലക്ഷം രൂപയാണ് കുഞ്ഞിന് മാതാപിതാക്കള്‍ വിലയിട്ടത്. ദാരിദ്ര്യം കാരണമാണ് ദമ്ബതികള്‍ കുഞ്ഞിനെ വിറ്റത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് കുഞ്ഞിനെ വാങ്ങിയത്. സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇരുവരില്‍ നിന്നും മൊഴി എടുത്തു. Read More …
