സിനിമ സമരത്തിന് അയവില്ല

കൊച്ചി: നിര്‍മാതാക്കളും വിതരണക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് എ ക്ലാസ് തീയറ്റര്‍ ഉടമകളും പ്രഖ്യാപിച്ചതോടെ മലയാള സിനിമ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഭീഷണിക്ക് വഴങ്ങേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗം തീരുമാനിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് മുന്നോട്ടുപോകാനാണ് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ തീരുമാനം. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ സ്ഥാപിത Read More …

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ബലഹീനതനായ പിടിയിലായ മാക്‌സി കബീര്‍ ചെയ്തുകൂട്ടിയത

ചെര്‍പ്പുളശേരി: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ബലഹീനതയായ കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം സ്വദേശി മുഹമ്മദ് കബീര്‍ (മാക്‌സി കബീര്‍ 42) പിടിയിലായി. നേരത്തെ പിടിയിലായി ജാമ്യത്തിലിറങ്ങി മോഷണപരമ്പര തുടരവേയാണ് ഒന്നര വര്‍ഷത്തിനു ശേഷം ചെര്‍പുളശേരിയില്‍ വീണ്ടും പിടിയിലായത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചെര്‍പുളശേരി, പട്ടാമ്പി, ഷൊര്‍ണൂര്‍ സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസുകളില്‍ ഇയാള്‍ക്ക് പങ്കുള്ളതായാണ് ഇപ്പോള്‍ ലഭ്യമായ വിവരം. കിടപ്പറരംഗങ്ങള്‍ Read More …

ഉണ്ണിത്താനെതിരെ പോസ്റ്ററുകള്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിന് അപമാനമുണ്ടാക്കുന്ന ഉണ്ണിത്താനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍. ഉണ്ണിത്താനുമായി ബന്ധപ്പെട്ട മഞ്ചേരിയിലെ വിവാദങ്ങളുടെ ചിത്രങ്ങളും പോസ്റ്ററില്‍ അച്ചടിച്ചിട്ടുണ്ട്.

ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് മുലായം സിംഗ്

ലക്‌നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 295 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഈ പട്ടികയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പേരില്ലാത്തത് ശ്രദ്ധേയമായി. Read More …

ഉണ്ണിത്താനെ കയ്യേറ്റം ചെയ്തത് അന്വേഷിക്കും

കൊല്ലം : കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവം അന്വേഷിക്കാന്‍ കെ.പി.സിസി. പ്രസിഡന്റ് വി.എം സുധീരന്‍ നിര്‍ദേശം നല്‍കി. കൊല്ലം ഡിഡിസി പ്രസിഡന്റിനാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സുധീരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുക്കാനായി ഡിഡിസി ഓഫീസിന് മുന്നില്‍ എത്തിയപ്പോഴാണ് ഉണ്ണിത്താനു നേരെ കയ്യേറ്റം ഉണ്ടായത്. Read More …

എം.ടി. ക്കെതിരെ ബിജെപി

കോഴിക്കോട്  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി. നോട്ട് അസാധുവാക്കിയ നടപടിയില്‍ എംടിയുെട പ്രസ്താവന നല്ല ഉദേശ്യത്തോടെയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എംടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം Read More …

വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്

കണ്ണൂര്‍: യുഡ്എഫില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയിട്ടെയുള്ളു. പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ല. പാര്‍ട്ടിയുടെ ഉന്നമനത്തിനായി എല്ലാവരും പരിശ്രമിക്കണമെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറഞ്ഞു. വിമര്‍ശനങ്ങളെ എതിര്‍പ്പുകളായി കാണുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വയം വിമര്‍ശനങ്ങള്‍ പോലും നമുക്ക് ആവശ്യമായി Read More …

ഉണ്ണിത്താന് പിന്നില്‍ ചിലര്‍ ചരട് വലിക്കുന്നു

തിരുവനന്തപുരം: താന്‍ ഐ ഗ്രൂപ്പില്‍ നിന്നും മാറിയെന്ന പ്രചരണം തെറ്റാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തനിക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഇതില്‍ നിന്നും പിന്നോട്ട് പോകില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ചിലരുടെ ചരട് വലികള്‍ ഉണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കമാന്‍ഡ് ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.