ആക്രമണത്തെ അപലപിച്ച് ഹസന്‍

തിരുവനന്തപുരം: കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല. കെ.മുരളീധരന്‍ നടത്തിയ പ്രസ്താവനയില്‍ തെറ്റില്ല. സ്വയം വിമര്‍ശനപരമായാണ് മുരളീധരന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചതെന്നും എം.എം.ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. നോട്ട് നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് മുതല്‍ എത്രമാത്രം കള്ളപ്പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു?. നോട്ട് നിരോധനം നടപ്പാക്കുന്നതിന് മുന്‍പ് ഏതൊക്കെ വിദഗ്ധരുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി?. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരില്‍ Read More …

ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്

കൊല്ലം: ഗ്രൂപ്പ് വാക്‌പോരിന് പിന്നാലെ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കി നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമവും. കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കാര്‍ അടിച്ചു തകര്‍ത്തു. ഡിസിസി ഓഫീസില്‍ എത്തിയ ഉണ്ണിത്താന് നേരെയാണ് പ്രവര്‍ത്തകരുടെ കൈയേറ്റവും ചീമുട്ടയേറും നടന്നത്. കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാവിലെ 10.30 ഓടെയാണ് ഉണ്ണിത്താന്‍ ഡിസിസി Read More …

നോട്ട് നിരോധിച്ച് 50 ദിവസം പിന്നിടുമ്പോള്‍

ന്യൂഡല്‍ഹി: ഇന്ത്യയൊട്ടാകെ സാമൂഹികസാമ്പത്തിക രംഗത്ത് അനവധി മാറ്റങ്ങള്‍ക്ക് കാരണമായ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഇന്നേക്ക് അമ്പത് ദിവസം. നവംബര്‍ എട്ടാം തിയ്യതി നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ നടപടി മൂലമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ 50 ദിവസത്തിനള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും പ്രശ്‌നങ്ങള്‍ അധികരിക്കുകയാണ് ഉണ്ടായത്. സാമ്പത്തിക വിദഗ്ദരും Read More …

കള്ളപ്പണം വെളുപ്പിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡല്‍ഹിയില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കൊടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി. മാര്‍ഗ് ശാഖ മാനേജരെയാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിലുള്ള കള്ളപ്പണം കമ്മിഷന്‍ വ്യവസ്ഥയില്‍ പുതിയ നോട്ടുകളാക്കി മാറ്റി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. 25 കോടി രൂപയുടെ പഴയ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ Read More …

വിഎസിന്റെ കത്തിന് മറുപടിയുമായി എം എം മണി

തിരുവനന്തപുരം: വിഎസിന്റെ കത്തിന് മറുപടിയുമായി വൈദ്യുതിമന്ത്രി എം.എം.മണി. പാര്‍ട്ടിക്കായി താനും ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ അതുപറഞ്ഞ് ആരുടെ പിന്നാലെയും പിച്ചചട്ടിയുമായി നടക്കാറില്ലെന്ന് മണി പറഞ്ഞു. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ വിഎസ് ആയിരുന്നു പാര്‍ട്ടി സെക്രട്ടറി. വിഎസിന്റെ കത്തിനെകുറിച്ച് പ്രതികരിക്കുന്നത് അന്തസിനു ചേര്‍ന്നതല്ല. വിദ്വേഷംവച്ച് ആരോടും പെരുമാറുന്ന രീതി തനിക്കില്ല. മര്യാദയും സത്യസന്ധതയും തനിക്കുണ്ട്. തല Read More …

വട്ടിയൂര്‍ക്കാവില്‍ ഏത് കുറ്റിച്ചൂലും ജയിക്കും

കൊല്ലം: കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളും നിരത്തി കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കെ.കരുണാകരന്റെ ഓര്‍മ ദിവസം മുരളീധരന്‍ ഗള്‍ഫില്‍ കോണ്‍ഗ്രസ് വിമതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിടാനാണ് കരുണാകരന്‍ അനുസ്മരണം ഒഴിവാക്കി മകനായ മുരളി പോയത്. ഇത് കെപിസിസിയും പാര്‍ട്ടിയും Read More …

നാട മുറിക്കാനല്ല ജനങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്തത

ന്യൂഡല്‍ഹി: നാട മുറിക്കാനും തിരി കത്തിക്കാനുമല്ല ജനങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തകര്‍ക്കുന്ന കള്ളപ്പണത്തിനെതിരേയുള്ള പോരാട്ടം തുടരുമെന്നും മോദി അവകാശപ്പെട്ടു. കള്ളപ്പണമാണ് രാജ്യത്തെ തകര്‍ക്കുന്നത്. ഞങ്ങള്‍ കള്ളപ്പണക്കാര്‍ക്കെതിരെയാണ് പോരാടുന്നത്. നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായെന്ന് Read More …