തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; നില ഗുരുതരം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തൃച്ചംബരം പറമ്പന്‍ ഹൗസില്‍ റജീഷിനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇയാളെ ഗവ.റസ്റ്റ് ഹൗസിന് സമീപം വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുകാലുകള്‍ക്കും പുറത്തുമാണ് വെട്ടേറ്റിരിക്കുന്നത്.   രജീഷിനെ മംഗളൂരുവിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകിയിട്ടും റജീഷ് വീട്ടിലെത്തി കാണാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ അന്വേഷിച്ചിറങ്ങിയ സഹോദരന്‍ ഉമേഷാണ് വെട്ടേറ്റ് Read More …

മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും

ന്യൂഡല്‍ഹി: യെമനില്‍നിന്നു തട്ടിക്കൊണ്ടു പോകപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വദേശകാര്യമന്ത്രി സുഷമ സ്വരാജ്. മോചനത്തിനായി ഇതുവരെ സര്‍ക്കാര്‍ എല്ലാ വഴിയും തേടിയിട്ടുണ്ട്. ടോം ഉഴുന്നാലിലിന്റെ വീഡിയോ കണ്ടതായി പറഞ്ഞ സുഷമ എല്ലാ ഇന്ത്യക്കാരുടെ ജീവനും സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ Read More …

അക്കൗണ്ടില്‍ 1.43 കോടി: അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ബിഎസ്പിയുടെ അക്കൗണ്ടില്‍ 104 കോടി രൂപയും പാര്‍ട്ടിയുടെ അധ്യക്ഷ മായാവതിയുടെ സഹോദരന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയും നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരോള്‍ ബാഗിലെ അക്കൗണ്ടിലാണ് പാര്‍ട്ടിക്കും മയാവതിയുടെ സഹോദരനും ഇത്രയും നിക്ഷേപമുള്ളതായി കണ്ടെത്തിയത്. നോട്ട് അസാധുവാക്കലിനുശേഷം, സംശയാസ്പദമായ രീതിയില്‍ നിക്ഷേപമെത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് Read More …

യോഗം ഇന്ന്

ന്യൂഡല്‍ഹി: നോട്ട് റദ്ദാക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിനായി കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയിലാണു യോഗം. പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന 16 പ്രതിപക്ഷകക്ഷികള്‍ മുഴുവന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ഇടതു പാര്‍ട്ടികള്‍ പങ്കെടുക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച Read More …

പാല്‍കൊടുത്ത കയ്യില്‍ കൊത്തുന്നു

കൊല്ലം ;  കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നുപറഞ്ഞാണ് അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്നു മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും നിലപാടു സ്വീകരിച്ചപ്പോള്‍ വി.എം.സുധീരന്‍ മുരളിയെ ശക്തമായി പിന്തുണച്ചു.പാലുകൊടുത്ത കയ്യില്‍ കൊത്തുന്നതു ശൈലിയാണു മുരളി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കെ.കരുണാകരന്റെ ചരമദിനാചരണത്തിനു പത്മജ വേണുഗോപാലും കുടുംബാംഗങ്ങളും തൃശൂരില്‍ ഒത്തുചേര്‍ന്നു. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന Read More …

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആശ്വാസം. പത്രത്തിന്റെ അക്കൗണ്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി കോടതി തള്ളി. ഡല്‍ഹി കോടതിയാണ് സ്വാമിയുടെ ഹര്‍ജി തള്ളിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ 90 കോടി രൂപയുടെ വായ്പ നികുതി ഒഴിവാക്കി നല്‍കിയെന്നും ഇത് പരിശോധിക്കണമെന്നുമായിരുന്നു ഹര്‍ജി. ദേശീയ താല്‍പര്യത്തിനു Read More …

എം എം മണിയെ മാറ്റണമെന്ന് വി എസ്സ്

തിരുവനന്തപുരം: എം.എം. മണിയെ മന്ത്രിസഭയില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് വി.എസ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. നേരത്തെയുള്ള സാഹചര്യം തന്നെയാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ മണിയെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തിലുള്ള അതൃപ്തിയാണ് Read More …

ഡി ജെ പാര്‍ട്ടികള്‍ വേണ്ട

കൊച്ചി: പുതുവര്‍ഷ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ടെന്ന് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം. ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് കര്‍ശന നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഹോട്ടലുകളില്‍ വലിയ ഹാളുകളിലും ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. തുറന്ന സ്റ്റേജുകളില്‍ നിയന്ത്രിതമായി പാര്‍ട്ടികള്‍ നടത്താം. വലിയ ശബ്ദത്തിലുള്ള പാട്ടും നൃത്തവും അനുവദിക്കില്ല. രാത്രി 10ന് Read More …