ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ സ്ഥാനം വി.എം.സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജിവച്ചിട്ടു

നോട്ട്‌റദ്ദാക്കിയതിന് ശേഷം പിടികൂടിയത് 3590 കോടിയുടെ കണക്കില്‍പ്പെടാത്ത പണം

ന്യൂഡല്‍ഹി: നോട്ടു റദ്ദാക്കിയശേഷം 3,590 കോടിയുടെ കണക്കില്‍പ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 93 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചു. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെയുളള കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും Read More …

പിടിയിലായവര്‍ക്ക് ബാങ്കുകളുടെ സഹായം ലഭിച്ചതായി സൂചന

കൊച്ചി: നഗരത്തില്‍ കഴിഞ്ഞ ദിവസം 41 ലക്ഷം രൂപയുടെ പുതിയ 2,000 നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ബാങ്കുകളിലേക്കും. ഇടപ്പള്ളിയില്‍ നിന്നാണ് കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ചു പേരില്‍ നിന്ന് പുതിയ 2,000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രാജ് തിലക്, സഹായികളായ അബ്ദുള്‍ സലാം, സതീഷ്, ഫൈസല്‍, റിയാസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ Read More …

വിദ്യാര്‍ഥികളുടെ സൗജന്യയാത്രവേണ്ടെന്ന് കെ എസ് ആര്‍ ടി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. സൗജന്യയാത്ര പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയോട് ചെയ് ഏറ്റവും വലിയ ദ്രോഹമാണെന്നും എംഡി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇതുവഴി 42 കോടി രൂപയുടെ Read More …

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി

റിയാദ്: സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ച് സൗദി അറേബ്യ. വിദേശ തൊഴിലാളികള്‍ക്കു നികുതി ഏര്‍പ്പെടുത്താനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2017 ലേക്കുള്ള ബജറ്റിലാണ് പ്രഖ്യാപിച്ചത്. കൂടാതെ, സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്ബനികള്‍ക്കു നികുതി ഇളവു നല്‍കുമെന്നും സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അവതരിപ്പിച്ച Read More …

ജ്ഞാനപീഠം പുരസ്‌കാരം കവി ശംഖ ഘോഷിന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ആദിം ലാതഗുല്‍മോമേയ്, കബീര്‍ അഭിപ്രായ്, മുര്‍ഖ് ബാരോ സമാജിക് നായ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ. ബാബരേര്‍ പ്രതാന എന്നിവയാണ് പ്രധാനകൃതികള്‍. ഏഴു ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 1932 ഫെബ്രുവരി ആറ് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ Read More …

ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ല

തിരുവനന്തപുരം: തന്റെ ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ബന്ധുനിയമനത്തില്‍ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനാണ് തനിക്കെതിരെയുള്ള പരാതിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ഒമ്പതു Read More …

10 മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി ആറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കും. മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, Read More …