വാഹനാപകടം അയ്യപ്പഭക്ത മരിച്ചു

പത്തനംതിട്ട ശബരിമല പാതയില്‍ നിലക്കലില്‍ നിയന്ത്രണംവിട്ട കാര്‍ മണ്‍തിട്ടയിലിടിച്ച് അപകടത്തില്‍പെട്ടു. അപകടത്തില്‍ അയ്യപ്പഭക്ത മരിച്ചു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിനി വിജയകുമാരി 58 ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 4 വയസുള്ള കുട്ടി അദ്വൈത് അടക്കം 5 പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സെഫ് സോണ്‍ അധികൃതരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Read More …

പൈലറ്റ് ഇറങ്ങിപ്പോയി; വിമാന യാത്ര മുടങ്ങി

നെടുമ്പാശേരി: പറക്കല്‍ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയതിനെ തുടര്‍ന്നു വിമാനത്തിന്റെ തുടര്‍യാത്ര മുടങ്ങി. ദുബായില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ പൈലറ്റാണ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന കാരണത്താല്‍ ഇറങ്ങിപ്പോയത്. ഇതേത്തുടര്‍ന്നു വിമാനം കോഴിക്കോട്ടേക്ക് പോയിട്ടില്ല. കോഴിക്കോട് കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇറങ്ങേണ്ട വിമാനം മുടല്‍മഞ്ഞു മൂലം നെടുമ്പാശേരിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്നു Read More …

വൈദ്യുതി നിരക്ക് കൂട്ടിയേക്കും

തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. വൈദ്യുതി യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ നല്‍കി. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കും. ആഭ്യന്തര ഉത്പാദനം 15 ശതമാനം മാത്രമാണ്. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബാംഗങ്ങളെ ഒഴിവാക്കും. അതേസമയം, 500 യൂണിറ്റിന് Read More …

കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് നീങ്ങണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചുനീങ്ങണം. കോണ്‍ഗ്രസ് നേതൃത്വത്തിന് ആവശ്യം വിട്ടുവീഴ്ച മനോഭാവമാണ്. 1967നേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.   കേരളത്തില്‍ തലമുറ മാറ്റം Read More …

രാഷ്ട്രീയത്തിലേക്കില്ല

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഭാജി രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ചു രംഗത്തെത്തിയത്. ക്രിക്കറ്റ് കളിക്കുന്നതിനായ അടുത്ത ദിവസം ഗ്രൗണ്ടിലിറങ്ങുന്നുണ്ടെന്നും ഭാജി കളിയാക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിയെന്നും ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ രംഗത്തെത്തിയേക്കുമെന്നുമാണ് Read More …

കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

കോഴിക്കോട്: കനത്ത മൂടല്‍മഞ്ഞ് കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട രണ്ടു വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചു വിട്ടു. ഒമാന്‍ എയര്‍വേഴ്‌സിന്റെ മസ്‌കറ്റ്–കോഴിക്കോട് വിമാനവും എയര്‍ ഇന്ത്യയുടെ ഷാര്‍ജ–കോഴിക്കോട് വിമാനവുമാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എത്തിച്ചേരേണ്ട മറ്റു വിമാനങ്ങളും മൂടല്‍മഞ്ഞ് കാരണം വഴിതിരിച്ച് വിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

കുനുര്‍: തമിഴ്‌നാട്ടിലെ കൂനുരില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. സ്വകാര്യ തേയില എസ്റ്റേറ്റില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോയമ്ബത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. നീലഗിരി ജില്ലയിലെ കൂനൂരില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂനൂരിനടുത്ത ചിന്നവണ്ടിചോലയിലെ ട്രംല തേയിലത്തോട്ടത്തില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ പണിക്കിടെയായിരുന്നു ദുരന്തം. ധര്‍മപുരി ജില്ല അരൂര്‍ സ്വദേശികളായ Read More …

കടുത്ത അച്ചടക്ക നടപടി ഉണ്ടായേക്കില്ല

തിരുവനന്തപുരം • മോശം പെരുമാറ്റത്തിന്റെ പേരില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകില്ല. സഞ്ജുവിന്റെ പ്രായവും ഭാവിയും കണക്കിലെടുത്ത് കരിയറിന് ദോഷമുണ്ടാക്കാത്ത തീരുമാനം കെസിഎ സെന്‍ട്രല്‍ കമ്മിറ്റി പിന്നീട് പ്രഖ്യാപിക്കും. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ ശുപാര്‍ശ കെസിഎയ്ക്ക് സമര്‍പ്പിക്കും. രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സഞ്ജു സാംസണ്‍ അച്ചടക്ക ലംഘനം Read More …