പി സി ജോര്‍ജിന്റെ പുതിയ പാര്‍ട്ടി ഒരു മാസത്തിനകം

കോട്ടയം: മൂന്ന് മുന്നണികളെയും ഒറ്റയ്ക്ക് മല്ലിട്ട് മുട്ടുകുത്തിച്ച് പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ ആളാണ് പി.സി.ജോര്‍ജ്. അതും സ്വതന്ത്രനായി. ഇതേ ചങ്കൂറ്റത്തോടെ പുതിയ പാര്‍ട്ടിയുമായി വരികയാണ് കേരള നിയമസമഭയിലെ ഏക സര്‍വതന്ത്ര സ്വതന്ത്ര എം.എല്‍.എ. പാര്‍ട്ടിയുടെ പേര് ജനപക്ഷം. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പി.സി.ജോര്‍ജ് വെളിപ്പെടുത്തി. പുതിയ Read More …

ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. നോട്ട് നിരോധനത്തിനുശേഷമുള്ള പണമിടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കൊല്ലം സഹകരണ ബാങ്കിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടുമുതല്‍ 14 വരെ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളാണ് ഇവിടെ പരിശോധിക്കുന്നത്. Read More …

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പരിഹസിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ചട്ടങ്ങളില്‍ മാറിമറിഞ്ഞ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പരിഹസിച്ച് കോണ്‍ഗ്രസ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ ആയെന്നാണ് പരിഹാസ രൂപേണയുള്ള കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം ആര്‍ഐബി 126 തവണ ചട്ടങ്ങള്‍ മാറ്റിയെന്നും കോണ്‍ഗ്രസ് Read More …

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരു കാരന്താട് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കാരന്താട് സ്വദേശി ധനഞ്ജയനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ പെണ്‍കുട്ടി തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് വിവരം പൊലീസിലറിയിക്കുകയായിരുന്നു. Read More …

നിയന്ത്രണം 30 ന് അവസാനിക്കും

ന്യൂഡല്‍ഹി: എടിഎം കൗണ്ടറുകളില്‍ നിന്നും പിന്‍വലിക്കാനാകുന്ന തുകയ്ക്കുള്ള പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു. നിലവില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആണ്. ഒരാഴ്ച്ച ബാങ്കില്‍ നിന്നും Read More …

ഇനി നീറ്റ് പട്ടികയില്‍ നിന്ന്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ പ്രവേശന പരീക്ഷ ഉണ്ടാകില്ല. കേന്ദ്രം നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നീറ്റ് പട്ടികയില്‍ നിന്നായിരിക്കും മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ പ്രവേശനം അനുവദിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നീറ്റ് ബാധകമാക്കാന്‍ തീരുമാനിച്ചത്. എഞ്ചിനീയറിങ് പ്രവേശനത്തിന് മാത്രമായിരിക്കും Read More …

സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപി വിട്ട മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ധു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സിദ്ധുവിന്റെ പുതിയ പാര്‍ട്ടിയായ ആവസെ പഞ്ചാബ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ ലയിക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. സിദ്ധുവിന്റെ ഭാര്യ നവ്‌ജ്യോത് കൗറും ബിജെപി അംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.   ബിജെപി Read More …

കരീന കപൂര്‍ സെയ്ഫ് അലിഖാന്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

മുംബൈ: താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ്. തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്. സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. മുംബൈയിലെ ബ്രച്ച് കാന്‍ഡി ആശുപത്രിയില്‍ രാവിലെ ഏഴിനായിരുന്നു സുഖപ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ പിന്തുണയ്ക്കും സ്‌നേഹത്തിനും Read More …