പോലീസിനെ ന്യായീകരിച്ച് ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: നിലമ്പൂരിലെ കരുളായ വനത്തില്‍ മാവോയിസ്റ്റുകളെ വധിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജീവന്‍ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുന്ന പോലീസുകാരെ അനാവശ്യമായി വേട്ടയാടുന്നതിനോടു യോജിപ്പില്ല. പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന വാക്കുകള്‍ താന്‍ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കേ ഇന്ത്യയും മാവോയിസ്റ്റുകള്‍ വലിയ സുരക്ഷ ഭീഷണിയാണ് ഉയര്‍ത്തുന്നത്.     പോലീസ് നടപടിയില്‍ Read More …

സൈനികന്റെ തലയറുത്തത് പാകിസ്താന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ചയാണ് അതിര്‍ത്തിയില്‍ അജ്ഞാതര്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും പ്രഭുസിംഗ് എന്ന ജവാന്റെ തലയറുക്കുകയും ചെയ്തത്. ഇതില്‍ പ്രകോപിതരായ ഇന്ത്യന്‍ സൈന്യം കടുത്ത ആക്രമണമാണ് പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയത്. സംഭവസ്ഥലത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ പരിശോധനയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച നൈറ്റ് വിഷന്‍ ഗ്ലാസ്സ് കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളെ നേരിടുന്നതിനായി പാകിസ്താന് അമേരിക്ക Read More …

ഡോക്ടര്‍മാരുടെ പണിമുടക്ക്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചന പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ജൂണില്‍ നടത്തിയ പരീക്ഷയില്‍ ചില വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ പോകുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. കോടതി വിധിയുണ്ടായിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ അനുകൂലമായ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നു ഭാരവാഹിയായ ഡോ. Read More …

ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ്; അദ്വാനിക്ക് വെങ്കലം

ദോഹ: ഐബിഎസ്എഫ് ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം. സെമിയില്‍ വെയ്ല്‍സിന്റെ ആന്‍ഡ്രു പഗേറ്റിനോടു 2–7 പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ അദ്വാനിയുടെ പ്രതീക്ഷകള്‍ വെങ്കലത്തില്‍ ഒതുങ്ങിയത്. സ്‌കോര്‍: 14–74, 8–71, 0–87, 78–64, 0–81, 70–37, 7–80, 37–68, 19–74. പതിനഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള അദ്വാനിക്ക് തിരിച്ചടിയായത് തുടര്‍ച്ചായ മത്സര ക്രമമാണ്. Read More …

എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ ടിന്‍ ഫാക്ടറിക്ക് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്. ഡൊമിനിക്കിന്റെ ഭാര്യ എവ്‌ലിന്‍ തിങ്കളാഴ്ച രാവിലെ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്ന് 79 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ബംഗളൂരു ക്രൈംബ്രാഞ്ച് പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. ബംഗളൂരുവിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.   കെജി Read More …

ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും

കൊച്ചി : രാജ്യത്ത് 1000, 500 കറന്‍സികള്‍ റദ്ദാക്കി സാധാരണക്കാരെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാര്‍ ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും റദ്ദാക്കിയേക്കുമെന്ന് വിദേശനാണ്യ വിനിമയ കാര്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി ജനയുഗം റിപ്പോര്‍ട്ട്. 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയസമ്ബദ് വ്യവസ്ഥയാകെ തകരുകയും രൂപയുടെ മൂല്യം മൂന്നരവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്ത Read More …

അഞ്ചു യുഡിഎഫ് എംഎല്‍എമാരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നോട്ടു അസാധുവാക്കല്‍, സഹകരണ വിഷയത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ അഞ്ചു യുഡിഎഫ് എംഎല്‍മാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, എം.കെ. മുനീര്‍, അനൂപ് ജേക്കബ് എന്നിവരെയും പ്രവര്‍ത്തകരേയുമാണ് അറസ്റ്റ് ചെയ്തത്.   രാജ്ഭവന്റെ മുന്നില്‍വച്ച് മാര്‍ച്ച് തടഞ്ഞ പോലീസ് യുഡിഎഫ് എംഎല്‍മാരെ അടക്കമുള്ളവരെ അറസ്റ്റ് Read More …

പ്രധാനമന്ത്രി സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി:  നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുതെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് ലോക്‌സഭയില്‍ അറിയിച്ചത്. പ്രധാനമന്ത്രി എത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എത്തുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കിയതിന് Read More …