തത്ത മന്ദമാരുതനില്‍ ആടിയുലഞ്ഞു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിയമസഭയില്‍ പ്രതിപക്ഷ അംഗം കെ.സി.ജോസഫിന്റെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ജേക്കബ് തോമസ് വിഷയം വീണ്ടും സഭയില്‍ പരാമര്‍ശമായത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ എന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു Read More …

പത്ത് വര്‍ഷത്തെ ബാറ്റിംഗും അന്വേഷിക്കട്ടെ’

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. രണ്ടാമത്തെ വിക്കറ്റ് അമ്ബയറുടേതാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്ത് വര്‍ഷത്തെ മുഴുവന്‍ ബാറ്റിംഗും അമ്ബയര്‍ അന്വേഷിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ബല്‍റാം പറഞ്ഞു. ഉച്ചിയില്‍വച്ച കൈകൊണ്ടുതന്നെ വിജിലന്‍സ് ഡയറക്ടറുടെ ഉദകക്രിയ നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചോ എന്ന് മാത്രമാണ് അറിയേണ്ടതെന്നും ബല്‍റാം പരിഹസിക്കുന്നു. ഫേസ്ബുക്കിലായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. ബല്‍റാമിന്റെ Read More …

ഡൊണാള്‍ഡ് ട്രംപിന് വിമര്‍ശനവുമായി ഒബാമ

ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിമറി നടത്താന്‍ ഹിലരി ക്ലിന്റന്‍ ശ്രമിക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റും ഹിലരിയുടെ പാര്‍ട്ടിക്കാരനുമായ ബരാക് ഒബാമ രംഗത്ത്. മറ്റുള്ളവരെ പഴിക്കുന്നത് നിര്‍ത്തി വോട്ട് നേടുന്നതില്‍ ശ്രദ്ധിക്കാന്‍ ട്രംപിനെ ഒബാമ ഉപദേശിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനെ പുകഴ്ത്തിയുള്ള ട്രംപിന്റെ പരാമര്‍ശത്തിലും ഒബാമ നീരസം പ്രകടിപ്പിച്ചു കൊണ്ടും കൊടുത്തും Read More …

സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്‍എസ്എസ്

തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്‍എസ്എസിന്റെ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്നെന്നും ആര്‍എസ്എസിന്റെ ബോധപൂര്‍വമായ ഇടപെടലാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിലെ സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങളുടെ എണ്ണത്തില്‍ കണ്ണൂരിന് Read More …

കോളജ് വിദ്യാര്‍ഥിനി തീകൊളുത്തി ജീവനൊടുക്കി

ഹൈദരാബാദ്: അമ്മയ്ക്കു ഫോണ്‍ ചെയ്തതിനു പിന്നാലെ കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. ഹൈദരാബാദ് ശ്രീ ചൈതന്യാ കോളജിലെ വിദ്യാര്‍ഥിനി സാത്വികയാണ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് തന്നെ ഹോസ്റ്റലില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അമ്മയ്ക്കു ഫോണ്‍ ചെയ്തിരുന്നു. പിന്നാലെ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. മുറിയില്‍നിന്ന് തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പെട്ട മറ്റു വിദ്യാര്‍ഥികളാണ് ഇതു സംബന്ധിച്ച് ഹോസ്റ്റല്‍ Read More …

മെസിയെ സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ല

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും നെയ്മറിയെും ടീമിലെത്തിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. സ്പാനിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ബാഴ്‌സ പരിശീലകന്റെ തുറന്നുപറച്ചില്‍. ഞാന്‍ മെസിയെ വിളിച്ചിട്ടില്ല. ലൂയി സുവാരസിനെയോ ആന്ദ്ര ഇനിയസ്റ്റയെയോ സെര്‍ജിയോ ബുസ്‌കസ്റ്റിനെയോ സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗോളി ടെര്‍ സ്റ്റീഗന് ബാഴ്‌സയില്‍ കൂടുതല്‍ Read More …

അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഇപി ജയരാജനെതിരായ കേസ് റിപ്പോര്‍ട്ട് ചെയ്യുവാന്‍ വഞ്ചിയൂര്‍ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേസില്‍ അഞ്ച് അഭിഭാഷകരെ അറസ്റ്റു ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നിട് എല്ലാരെയും പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ആനയറ ഷാജിയെക്കൂടാതെ ബി.സുഭാഷ്, വെള്ളറട രതിന്‍, അരുണ്‍ പി നായര്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്്. Read More …

യുവതിക്ക് 23 തവണ ചൂരലടി

ജക്കാര്‍ത്ത: അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ പാലിക്കേണ്ട നിയമം ലംഘിച്ചതിന് ഇന്തോനേഷ്യയില്‍ യുവതിക്ക് പരസ്യമായി ചൂരല്‍മര്‍ദനം. പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിന് 23 തവണയാണ് ഇവരെ ചൂരല്‍ കൊണ്ട് അടിച്ചത്. ശരിയത്ത് നിയമം നിലനില്‍ക്കുന്ന അച്ചെ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം നടന്ന പരസ്യവിചാരണയില്‍ 13 പേരെയാണ് സമാനരീതിയില്‍ ശിക്ഷിച്ചത്. ഇന്തോനേഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് വാര്‍ത്തയും സ്ത്രീകളെ മര്‍ദിക്കുന്ന ചിത്രങ്ങളും Read More …