സഭാ സ്തംഭനം: സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭാ നടപടികള്‍ തടസപ്പെട്ടതിന് പിന്നാലെ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന് പിന്തുണ തേടിയാണ് സ്പീക്കര്‍ യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും നിലപാട് യോഗത്തില്‍ സ്പീക്കറെ അറിയിക്കും. തുടര്‍ച്ചയായി സഭ തടസപ്പെടുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് സ്പീക്കര്‍ Read More …

സ്വാശ്രയ പ്രശ്‌നം; എംഎല്‍എമാര്‍ നിരാഹാരം തുടങ്ങി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിലപാടു കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ആരംഭിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരും ഘടകക്ഷി എംഎല്‍എയായ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എംഎല്‍എമാരായ എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവരും ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒപ്പമുണ്ട്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് Read More …

മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തന്നെ കരിങ്കൊടി കാണിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാവനാത്മകമാണ്, മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല. മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കെയുഡബ്ല്യൂജെ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചും പരിഹസിച്ചും എതിരാക്കുകയെന്ന നയം സര്‍ക്കാരിനുണ്ടോയെന്ന് Read More …

സമരം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം ശക്തമാകുന്നു. സര്‍ക്കാരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരത്തെ കളിയാക്കി മുഖ്യമന്ത്രി കൂടി രംഗത്തുവന്നതോടെയാണ് സമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമമുണ്ടായി. പോലീസ് സമരക്കാരെ സമരപന്തലിനുള്ളില്‍ കടന്നു മര്‍ദ്ദിച്ചു. Read More …

അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് അമൃതപുരിയിലെത്തിയിരിക്കുന്നത്. പിറന്നാള്‍ ചടങ്ങുകള്‍ നടക്കുന്നത് അമൃതപുരി കാമ്പസിലാണ്. മത്സ്യതൊഴിലാളികള്‍ക്ക് സുരക്ഷയും സത്രീശക്തീകരണവും ലക്ഷ്യമാക്കി രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ജന്മദിനാഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച അമൃതപുരിയില്‍ തുടക്കം കുറിച്ചത്. അതോടൊപ്പം രാജ്യത്തെ ഞെട്ടിച്ച കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ Read More …

കശ്മീര്‍ ഇന്ത്യയുടേതല്ല; പാകിസ്താന്‍

ന്യൂയോര്‍ക്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ വിശേകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് മറുപടിയുമായി പാകിസ്താന്‍. കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്ര സഭയാണെന്നും പാകിസ്താന്‍ പ്രതിനിധി മലീഹ ലോദി യു.എന്നില്‍ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ നടക്കുന്നത്. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണ്. സുഷമ സ്വരാജിന്റെ ആരോപണം ശരിയല്ല. കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ മറച്ചുവെക്കുന്നതിനാണ് Read More …

ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ മുറി ആവശ്യപ്പെട്ട് കത്ത്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞദിവസം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ മുറി അനുവദിച്ചിരുന്നു.

ലോകത്ത് പത്തില്‍ ഒമ്പത് പേരും ശ്വസിക്കുന്നത് അശുദ്ധ വായു

ജനീവ: 10 ല്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്ന് ലോകാരോഗ്യ സംഘടന. വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ അശുദ്ധവായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടിലാണ് അന്തരീക്ഷത്തില്‍ ശുദ്ധവായുവിന്റെ തോത് കുറഞ്ഞു വരുന്നതായി പറയുന്നത്. മലിനീകരണത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ പരിസ്ഥിതി വിഭാഗം അധ്യക്ഷന്‍ മരിയ നെയ്‌റ Read More …