മലയാളികളെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ ‘ദിയാ ധനം’ കൊടുത്ത് ഉമ്മന്‍ ചാണ്ടി
റിയാദ്: മലയാളി കൊല്ലപ്പെട്ട കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാന്‍ സ്വന്തം കൈയില്‍നിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ മനുഷ്യത്വം കരുതി ഇടപെട്ട അദ്ദേഹം ശിരസ്സിലേറ്റിയത് വലിയ സാമ്ബത്തികഭാരമായിരുന്നു. 2008 ഒക്ടോബര്‍ 18ന് കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് കൊല്ലപ്പെട്ട കേസിലാണ് ഇതേ Read More …
കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി
തിരുവനന്തപുരം: എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒപ്പം ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. സഹോദരന്‍ വൈകിട്ടോടെ അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. വൈകിട്ടോടെയാണ് അഞ്ജനയെ പൊലീസ് കണ്ടെത്തിയത്. ഇവരെ എറണാകുളത്തേക്ക് കൊണ്ടുവന്നു.എറണാകുളം അയ്യംമ്പള്ളിയില്‍ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളില്‍ അക്ഷയ് വൈകിട്ട് 4 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും Read More …
കിഫ്ബിക്കെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി ഇ.ഡി; സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക. മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തും. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കേസില്‍ ഹാജരാകും. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.
കെഎസ്‌ആര്‍ടിസി പുതിയതായി വാങ്ങുന്നവയില്‍ 25 ശതമാനവും വൈദ്യുത ബസുകള്‍: ആന്റണി രാജു
തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസിയും വൈദ്യുത രംഗത്തേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു. പുതുതായി വാങ്ങുന്ന ബസുകളില്‍ 25 ശതമാനവും വൈദ്യുത വാഹനങ്ങളാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച 145 ചാര്‍ജിങ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 Read More …
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടിച്ചത് അഞ്ചു കിലോ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂരില്‍ വിമാനക്കമ്ബനി ജീവനക്കാരുടെ സഹായത്തോടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. 4.9 കിലോ സ്വര്‍ണം ഇന്നു പുലര്‍ച്ചെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്‌കര്‍ അലിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സീനിയര്‍ എക്‌സി. സാജിദ് റഹ്മാനും കസ്റ്റമര്‍ സര്‍വീസ് ഏജന്റ് Read More …
ജിദ്ദയില്‍ കുടിയൊഴിപ്പിക്കപ്പെട്ട 19,000 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കി
ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയില്‍ കുഴിയൊഴിപ്പിക്കപ്പെട്ട ചേരിനിവാസികളായ 19,000 കുടുംബങ്ങള്‍ക്ക് 432 ദശലക്ഷത്തിലധികം റിയാല്‍ വാടക നല്‍കിയതായി ജിദ്ദ മേഖല ചേരിവികസന സമിതി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇന്നുവരെയുള്ള കണക്കാണിത്. ചേരിനിവാസികളായ പൗരന്മാര്‍ക്ക് ഭരണകൂടം സൗജന്യ സേവന പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇതില്‍ 19,983 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക വീടോ വീട്ടുവാടകയോ നല്‍കി. സാമൂഹികസുരക്ഷ Read More …
പരപ്പനങ്ങാടിയില്‍ ഭീതിപരത്തിയ കുറുക്കനെ വനംവകുപ്പ് പിടികൂടി
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ പുത്തന്‍പീടികക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ കുറുക്കന്‍ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നിലമ്ബൂര്‍ ഫോറസ്‌റ്റ് ആര്‍.ആര്‍.ടി വിഭാഗം സ്‌ഥാപിച്ച കെണിയില്‍ കുറുക്കന്‍ കുടുങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പേയിളകിയ കുറുക്കന്‍മാര്‍ കടിച്ച് അഞ്ച് പശുക്കളും ഒരു വളര്‍ത്തുനായയും ചത്തിരുന്നു. കുറുക്കന്‍ ഭീതി കാരണം പ്രദേശത്ത് കോഴികളെ വളര്‍ത്താന്‍ പറ്റാത്ത നിലയിലായിരുന്നു. കുറുക്കന്മാരുടെ കടിയേറ്റ് നിരവധി Read More …
