ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ ഒപ്പിടാതിരിക്കാനാവില്ല -സ്പീക്കര്‍

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍, സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നല്ല സഹകരണമാണുള്ളത്. സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് വിശ്വാസം. ഒപ്പിടേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനപ്രതിനിധികള്‍ പാസാക്കുന്ന നിയമം Read More …

പക്ഷാഘാതം പിടിപെട്ട് ഒരു മാസമായി സൗദി ആശുപത്രിയിലായ യു.പി. സ്വദേശി നാടണഞ്ഞു

അബഹ: രക്തസമ്മര്‍ദ്ദവും പ്രമേഹവും മൂര്‍ച്ഛിച്ച്‌ പക്ഷാഘാതമുണ്ടായി ശരീരത്തിന്റെ ഇടതുഭാഗം ചലനമറ്റ് ഒരു മാസമായി അസീര്‍ സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായ ഉത്തര്‍പ്രദേശ്, ആസാദ് മാര്‍ക്കറ്റ് സ്വദേശി അഷ്റഫ് അലിഖാന്‍ (60) നാടണഞ്ഞു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലാണ് തുണയായത്. ഗാര്‍ഹിക തൊഴിലാളിയായി സൗദിയില്‍ വന്ന അഷ്റഫ് അലി കഴിഞ്ഞ കുറേവര്‍ഷമായി കൃത്യമായ ജോലിയോ ശമ്ബളമോ ഇല്ലാതെ Read More …

വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞു; പരാതിയുമായി ഭാര്യ

ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച്‌ എട്ട് വര്‍ഷം പിന്നിട്ട തന്റെ ഭര്‍ത്താവ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായെന്നും തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ് താന്‍ ഞെട്ടിപ്പോയി എന്നും അവര്‍ പറയുന്നു. Read More …

മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും ഫിന്‍ലാന്‍ഡിലേക്ക്; രാജീവും വീണയും യുകെ, റിയാസും സംഘവും പാരീസിലേക്ക്

തിരുവനന്തപുരം: അടുത്ത മാസം ആദ്യം യൂറോപ്പ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം നടത്തുന്നത്. ഒക്ടോബര്‍ 1 മുതല്‍ 14 വരെയാണ് സന്ദര്‍ശന പരിപാടി. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അടക്കമുള്ള സംഘമാണ് Read More …

അനാഥാലയത്തില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പുരോഹിതന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മഹാബലിപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58) അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. അനാഥാലയത്തില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാര്‍ളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം ഇയാള്‍ Read More …

മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി; ആഞ്ഞടിച്ച്‌ ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ മറുപടി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി. പിന്നില്‍നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാമെന്നും മുഖ്യമന്ത്രി പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്ബ് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കു നേരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുത്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. Read More …

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെത്തും. സമര്‍ഖണ്ഡില്‍ രണ്ട് ദിവസമായിട്ടാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ രാജ്യ തലവന്മാരുമായി പ്രധാനമന്ത്രി നയതന്ത്രതല കൂടിക്കാഴ്ച നടത്തും. ചൈനീസ് Read More …

ലോകത്തെ 58 മുന്‍നിര കമ്ബനികളെ നയിക്കുന്നത് ഇന്ത്യയില്‍ നിന്നുളളവര്‍: മന്ത്രി നിര്‍മല സീതാരാമന്‍

വന്‍കിട കമ്ബനികളുടെ ഏറ്റവും മികച്ച തലവന്മാരെ വാര്‍ത്തെടുക്കുന്നത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitharaman). ശനിയാഴ്ച കാഞ്ചീപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിസൈന്‍ ആന്‍്റ് മാന്യുഫാക്ചറിങ്ങില്‍ നടന്ന കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എസ് ആന്‍്റ് പിയിലെ മികച്ച 500 കമ്ബനികളുടെ തലവന്മാരില്‍ അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ Read More …