കോണ്‍ഗ്രസ്സ് ലിസ്റ്റ് തയ്യാറായി

തിരുവനന്തപുരം:  കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറായി . ഓരോ മണ്‍ലത്തിലും നാല് പേരടങ്ങുന്ന ലിസ്റ്റ് ഉടന്‍ ഐകമാന്റിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല  എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചു.  തെരഞ്ഞെടുപ്പു പ്രചാരണ Read More …

വാഹനാപകടം രണ്ട് പേര്‍ മരിച്ചു

പാണ്ടിക്കാട് : മലപ്പുറം പാണ്ടിക്കാട്ട് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പാലായില്‍ നിന്നും ബാംഗളൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീസക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം.  അപകടത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്കു പോകുകയായിരുന്ന Read More …

15 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ്

മലപ്പുറം: ജില്ലയിലെ 15 വില്ലേജുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനത്തിന്റെ ഉദ്ഘാടനം വ്യവസായ- ഐ.ടി. വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഓണ്‍ലൈനായി പോക്കുവരവു നടത്തി ഉടന്‍ തണ്ടപ്പേര്‍ നമ്പര്‍ നല്‍കുന്ന സംവിധാനമാണ് നിലവില്‍ വന്നത്. ഫെബ്രുവരി 26 ന് രജിസ്റ്റര്‍ ചെയ്ത ആധാര പ്രകാരം Read More …

1,683 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം:  ജില്ലയില്‍ ഭൂരഹിതരായ 445 പേര്‍ക്കു കൂടി സര്‍ക്കാര്‍ മൂന്ന് സെന്റ് വീതം ഭൂമി നല്‍കി. ഇവര്‍ ഉള്‍പ്പെടെ മൊത്തം 1,683 പേര്‍ക്ക് ഇന്നലെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്തു. ഭൂരഹിതയായ വളാഞ്ചേരിയിലെ പി. നഫീസയ്ക്ക് നഗരസഭാ പരിധിയില്‍ അഞ്ച് സെന്റ് പുറമ്പോക്ക് പട്ടയം നല്‍കി വ്യവസായ- ഐ.ടി. Read More …

കരമന കളിയിക്കാവിള നാലുവരി പാത

തിരുവനന്തപുരം:  തൊട്ടതെല്ലാം യാഥാര്‍ത്ഥ്യമാക്കിയാണ് കരുതലും വികസനവും എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരമനകളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടമായ കരമനപ്രാവച്ചമ്പലം പൂര്‍ത്തീകരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കരമനകളിയിക്കാവിള റോഡിന്റെ പ്രാഥമിക ഘട്ടം ഉദ്ഘാടനം ചെയ്യാനായത് അഭിമാനകരമാണ്. പ്രവര്‍ത്തനം ആരംഭിച്ച് എട്ടും പത്തും വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്ന പഴയ സ്ഥിയല്ല ഇന്ന്. സമയ Read More …

കവി ദേശമംഗലത്തിന് ആദരം

തിരൂര്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുരസ്‌കാരം നേടിയ കവിയും ഗ്രന്ഥകാരനുമായ ദേശമംഗലം രാമകൃഷ്ണനെ മലയാളസര്‍വകലാശാല അനുമോദിച്ചു. കാമ്പസിലെ ചിത്രശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കവിയെ പൊന്നാടയണിയിച്ചു. സമകാലീന യാഥാര്‍ത്ഥ്യങ്ങളോട് ധീരമായി പ്രതികരിക്കുന്ന കവിയാണ് ദേശമംഗലമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സമൂഹത്തിലെ അധാര്‍മികതയില്‍ മനം നൊന്ത് അസ്വസ്ഥരാവുന്നവരാണ് കവികള്‍. ഈ Read More …

ഡിവൈഎഫ്‌ഐ സമ്മേളനത്തിന് തുടക്കം

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. രാവിലെ 10ന് രോഹിത് വെമുല നഗറില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. രക്തസാക്ഷികളുടെ സ്മരണകളില്‍ ത്രസിച്ചുനിന്ന സമ്മേളന നഗരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ശുഭ്രപതാകയുയര്‍ത്തിയതോടെയാണ് പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പുതിയ കാലത്തെ ഉത്തരവാദിത്തം ഏത് പ്രതിസന്ധിയിലും പതറാതെ ഏറ്റെടുക്കുമെന്ന് Read More …

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും.  നേമത്ത് കരമന-കളിയിക്കാവിള നാല് വരി ദേശീയപാതയുടെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍ കോളജ് കവാടത്തിന് സമീപമെത്തിയ മുഖ്യമന്ത്രിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം ഉപയോഗിച്ച് മാറ്റി. Read More …