ജില്ലാ പഞ്ചായത്തിന് സ്വരാജ് ട്രോഫി

മലപ്പുറം: മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി മലപ്പുറം ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ പഞ്ചായത്ത് – സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീറില്‍ നിന്ന് ഏറ്റ് വാങ്ങി. 2014-15 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.  സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന പരിപാടിയിലാണ് ട്രോഫി വിതരണം ചെയ്തത്. Read More …

മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി

മലപ്പുറം: മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫ് ഏറ്റുവാങ്ങി. എറണാംകുളത്ത് നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വെച്ച് സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ സി.എ ലതയാണ് അവാര്‍ഡും സാക്ഷ്യ പത്രവും കൈമാറിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, മുന്‍ പ്രസിഡണ്ട് സുഹ്‌റ മമ്പാട്, സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളായ Read More …

ചീക്കോട് ശുദ്ധജല പദ്ധതി: ഉദ്ഘാടനം 27 ന്

ചീക്കോട്: 45,000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും ചീക്കോട് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരി 27 ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്‍ണ്‍ി നിര്‍വഹിക്കും. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ നടക്കുന്ന പരിപാടിയില്‍ ജലവിതരണ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷനാകും. മന്ത്രിമാരായ പി.കെ കുഞ്ഞാലികുട്ടി, എ.പി. അനില്‍കുമാര്‍, മഞ്ഞളാം കുഴി അലി, Read More …

ഗേറ്റ് വേലിറ്റ് ഫെസ്റ്റിന് സമാരംഭം

മുംബൈ: ഇന്ത്യന്‍ പ്രദേശിക ഭാഷാസാഹിത്യകാരന്‍മാരുടെ സംഗമത്തിന് വേദിയൊരുക്കി ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് മുംബൈയിലെ ടാറ്റ തിയ്യേറ്ററില്‍ സമാരംഭം. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന ദ്വിദിന സാഹിത്യ സംഗമം പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.മുംബൈയിലെ മലയാള മാസികയായ കൈരളിയുടെ കാക്കയും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും Read More …

പ്രതിഷേധത്തിനിടെ സ്മാര്‍ട്ട്‌സിറ്റി നാടിനു സമര്‍പ്പിച്ചു

കൊച്ചി: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി നാടിനു സമര്‍പ്പിച്ചു. കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കംകൂട്ടിക്കൊണ്ടുളള മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആറര ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് രാജ്യത്തിനു സമര്‍പ്പിച്ചത്. രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടന്നു. മൂന്നു ഘട്ടങ്ങളായി നിര്‍മാണം Read More …

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും സീറ്റ് വിട്ടു തരണം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിയമസഭാ തികരഞ്ഞെടുപ്പില്‍ സീറ്റ് വിതരണം കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസും സീറ്റ് വിട്ടുതരണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടു. ഇക്കാര്യം കെ പി സി സിയോട് ആവശ്യപെട്ടതായും അബു അറിയിച്ചു. വര്‍ഷങ്ങളായി കോഴിക്കോട് നിന്നും നിയമസഭയില്‍ കോണ്‍ഗ്രസ്സ് പ്രിനിധികളില്ലാത്തത് Read More …

അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്തി ( ഒ ബി സി ) സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചു. അക്രമം കനത്തതോടെ ഹരിയാന വഴിയുളള നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ പ്രധാന ഹൈവേകളും മറ്റു നിരത്തുകളും സമരക്കാര്‍ ഉപരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ സ്ഥലത്തെത്തുന്നത് തടയുന്നതാനായാണ് Read More …

‘നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം’

മലപ്പുറം: നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം എന്ന സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ആവിഷ്‌കരിച്ച മൊബൈല്‍ മള്‍ട്ടി മീഡിയാ പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. രാവിലെ 11 ന് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാജിക്‌ഷോ, കളരി പയറ്റ്, നാടകം, മള്‍ട്ടി മീഡിയാ Read More …