ഓടക്കയം ആദിവാസി കോളനി സമഗ്രവികസനപദ്ധതി

ഊര്‍ങ്ങാട്ടിരി: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിനു ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയുമായി ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമെത്തി. വണ്ടൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട മാടംകോളനി, ഓടക്കയത്തെ നെല്യായി തുടങ്ങിയ പട്ടികവര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ കോളനിവാസികളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. നെല്യായിയിലെ ഓടക്കയം Read More …

ഹരിത കോട്ടയില്‍ വിള്ളലോ ?

മലപ്പുറം: മലബാറിലെ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്നു മലപ്പുറം. ഏത് രാഷ്ട്രീയ സാഹചര്യത്തിലും യുഡിഎഫിനെ കൈവിടാതെ മലപ്പുറം കൂടെയുണ്ടായിരുന്നു. പക്ഷേ ഇന്ന് ഈ കോട്ടക്ക് പഴയ ഉറപ്പില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കോട്ടയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓടി നടന്ന് വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയാണ് നേതാക്കള്‍. മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഇവിടെ അജയ്യരായി Read More …

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ചര്‍ച്ച ഡല്‍ഹിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സീറ്റ് ചര്‍ച്ചകളും മുറുകുന്നതിനിടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകല്‍ക്കായി തിങ്കളാഴ്ച ഹൈക്കമാന്‍ഡ് യോഗം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ്  നല്‍കേണ്ടതില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെയും മണ്ഡലം മാറില്ലെന്ന മുരളീധരന്റെയും ചര്‍ച്ചകള്‍ യു ഡി എഫിലും കോണ്‍ഗ്രസ്സിലും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഹൈക്കമാന്റ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുളളത്. Read More …

ഭൂനികുതിയും ടാക്‌സും ഓണ്‍ലൈനില്‍

പത്തനംതിട്ട: ഭൂനികുതിയും ടാക്‌സും ഓണ്‍ലൈന്‍ വഴി ഒടുക്കുന്നതിന് 100 വില്ലേജുകളില്‍ സൗകര്യമേര്‍പ്പെടുത്തിയതായും ഉദ്ഘാടനം മാര്‍ച്ചില്‍ കോട്ടയം ജില്ലയില്‍ നടത്തുമെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഓണ്‍ലൈനായി പോക്കുവരവ് നിര്‍വ്വഹിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് അവസാനത്തോടെ ജില്ലയിലെ എല്ലാ Read More …

ഭീകരാക്രമണം: 2 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപൂരില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭാകരാക്രമണം. 16 സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ് . സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെ  ഇരുപതോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥലത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റു മുട്ടല്‍ തുടരുകയാണ്. Read More …

ആറ്റുകാല്‍ പൊങ്കാല : സുരക്ഷ ശക്തമാക്കും

തിരുവനന്തപുരം  ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ചീഫ് ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രന്‍സ്‌ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികള്‍ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്. ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കുക. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കടിയിലും Read More …

മോട്ടോര്‍ തൊഴിലാളി; ക്ഷേമനിധി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം ബസുകളിലും ഗുഡ്‌സ് വിഭാഗങ്ങളിലും പണി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ചികില്‍സാ ധനസഹായം അന്‍പതിനായിരം രൂപയാക്കി, സര്‍വീസ് കാലയളവ് രണ്ടു വര്‍ഷമായി കുറച്ചു. നേരത്തേ കാന്‍സര്‍, ക്ഷയം, പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചിരുന്നത്. ഇപ്പേള്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍, കാല്‍മുട്ട് മാറ്റിവയ്ക്കല്‍, കരള്‍സംബന്ധമായ അസുഖങ്ങള്‍, തലച്ചോറ് Read More …

‘ശുഭയാത്ര’: അംഗപരിമിതര്‍ക്ക് വാഹനം വിതരണം ചെയ്തു

മലപ്പുറം: പട്ടികജാതി വിഭാഗത്തിലെ ചലനശേഷി വൈകല്യമുള്ളവര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണ പദ്ധതി ‘ശുഭയാത്ര’ പ്രകാരം 40 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന സ്‌കൂട്ടര്‍ വിതരണോദ്ഘാടനം പട്ടികജാതി-പിന്നാക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ Read More …