അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്തി ( ഒ ബി സി ) സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചു. അക്രമം കനത്തതോടെ ഹരിയാന വഴിയുളള നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ പ്രധാന ഹൈവേകളും മറ്റു നിരത്തുകളും സമരക്കാര്‍ ഉപരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ സ്ഥലത്തെത്തുന്നത് തടയുന്നതാനായാണ് Read More …

‘നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം’

മലപ്പുറം: നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം എന്ന സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ആവിഷ്‌കരിച്ച മൊബൈല്‍ മള്‍ട്ടി മീഡിയാ പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. രാവിലെ 11 ന് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാജിക്‌ഷോ, കളരി പയറ്റ്, നാടകം, മള്‍ട്ടി മീഡിയാ Read More …

പെരിന്തല്‍മണ്ണ സ്‌നേഹ തീരത്ത് വില്ലേജ് കാംപ്

മലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഇന്‍കെല്‍ കാംപസിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്‍േണ്‍ണ്ടഷനും (എന്‍.റ്റി.റ്റി.എഫ്) സംയുക്തമായി പെരിന്തല്‍മണ്ണ സായ്‌സ്‌നേഹതീരം ഹോസ്റ്റലില്‍ നടത്തുന്ന ത്രിദിന വില്ലേജ് കാംപിന് തുടക്കമായി. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ കെ. ലത കാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ അധ്യക്ഷയായി. വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ സാമൂഹിക മാറ്റത്തിന് ഉപയോഗപ്രദമാകും വിധം വിനിയോഗിക്കുകയാണ് Read More …

നഷ്ടപ്പെടരുത് – മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: കെസ്‌റു സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ ലഭിക്കേണ്ട സബ്‌സിഡി തുക വായ്പ പൂര്‍ണമായി തിരിച്ചടിച്ചിട്ടും ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. 2009 ല്‍ ലഭിക്കേണ്ട സബ്‌സിഡി തുക തെറ്റായി ക്രെഡിറ്റ് ചെയ്തതായി ചങ്കുവെട്ടിയിലെ ബാങ്ക് മാനെജര്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ അര്‍ഹമായ സബ്‌സിഡി വായ്പക്കാരന് ലഭ്യമാക്കി അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ Read More …

വികസനം സമ്പൂര്‍ണമാവാന്‍ സുതാര്യത ഉറപ്പുവരുത്തണം : രാജ്യസഭ ഉപാധ്യക്ഷന്‍

പത്തനംതിട്ട: സുതാര്യതയും അവലോകനവും ഉറപ്പുവരുത്തിയാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണതയിലെത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തിയ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാനായി കളക്ടറേറ്റില്‍ സജ്ജീകരിച്ച എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം അവലോകനം ചെയ്യുന്നത് പുരോഗതിക്ക് ആക്കംകൂട്ടും. ആധുനിക വിവര Read More …

ഇടത്പാര്‍ട്ടികള്‍ ദേശയപ്രക്ഷോപത്തിലേക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈമാസം 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് ഇടത് നേതാക്കളുടെ യോഗത്തിന് ശേഷം സി പി ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കനയ്യക്കെതിരേ വ്യാജവീഡിയോ തയാറാക്കിയതിനെതിരേ നടപടിയെടുക്കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു. ഇടത് പാര്‍ട്ടികളെ രാജ്യദ്രോഹികളാക്കി Read More …

കനയ്യ കുമാറിന് ജാമ്യമില്ല

ന്യൂഡല്‍ഹി രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യുണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ സുപ്പ്രീം കോടതി വിസമ്മതിച്ചു. ജാമ്യ ഹര്‍ജി ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് . ഇത് തള്ളിയാല്‍ മാത്രമേ മേല്‍ കോടതിയെ സമീപ്പിക്കാനാകു. ഹൈകോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് ജസ്റ്റീസ് Read More …

അവസാനമായി കാണാന്‍ വന്‍ ജനാവലി

മലപ്പുറം- വിടചൊല്ലിയ പ്രിയപ്പെട്ട ഉസ്്താദിനെ അവസാനിമായി ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയത് വന്‍ ജനാവലി. ഇന്നലെ പുലര്‍ച്ചെ നിര്യാതനായ സമസ്ത രേള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനും മയ്യിത്ത് നമസ്‌കരിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനങ്ങള്‍ ചെമ്മാട് എത്തിയത്. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച പൊതുദര്‍ശനം വൈകുന്നേരം Read More …