കെ എസ് ആര്‍ ടി സിയില്‍ ഇലക്ട്രിക് ബസുകള്‍

കേരളത്തിലെ  ജനങ്ങള്‍ മാറ്റങ്ങള്‍  ആഗ്രഹിക്കുന്നവരാണെന്നും അതിനാല്‍  പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുകയാണ് കെ.എസ്.ആര്‍.ടി.സി യുടെ ലക്ഷ്യമെന്നും മന്ത്രി  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി മൂന്ന് ലോഫ്‌ലോര്‍ ബസുകളുടെ ഫ്‌ലാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. പൊന്നാനി ഡിപ്പോയില്‍ ഒഴിവുള്ള 28 കണ്ടണ്‍ക്ടര്‍ തസ്തികകള്‍ ഉടന്‍ Read More …

ഗവേഷണങ്ങള്‍ നടത്തണം : മുഖ്യമന്ത്രി

തേഞ്ഞിപ്പലം സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ദുര്‍ബലമാകുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഗവേഷണങ്ങള്‍ പ്രധാന്യത്തോടെ നടത്തണമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല കാംപസില്‍ നടന്ന ഇരുപത്തി എട്ടാമത് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നന്മയിലും പുരോഗതിയിലും ഊന്നിയ ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്ന് മുഖ്യ മന്ത്രി അറിയിച്ചു.  ശാസ്ത്രത്തെ Read More …

വൈസനിയം ആര്‍ട്ടലൈവ്; രണ്ടാം എഡിഷന്‍ ഫെബ്രുവരിയില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആര്‍ട്ടലൈവ്’രണ്ടാം എഡിഷന്‍ ഫെബ്രുവരി 12,13,14 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളേജ് ഓഫ് ഇസ്്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആര്‍ട്ടലൈവ് രണ്ടാം എഡിഷനില്‍ ഇന്റര്‍ നാഷണല്‍ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റര്‍നാഷണല്‍ ഉലമ ഇന്ററാക്ഷന്‍, സെമിനാര്‍ കോമ്പറ്റീഷന്‍, പബ്ലിക്ക് പ്രസന്റേഷന്‍, Read More …

രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും : മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടു ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ ഭൂരേഖ നല്‍കുന്നതിനായി താലൂക്ക് ഓഫീസിനു സമീപം ഒരുക്കിയ പ്രത്യേക ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1,48,347 പേര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്‍കി. സംസ്ഥാന രൂപീകരണത്തിനു ശേഷം ഏറ്റവുമധികം പട്ടയം നല്‍കുന്നത് ഇപ്പോഴാണ്. മറ്റു Read More …

മുഖ്യമന്ത്രിക്കും ആര്യാടനും സൂര്യാഘാതം

തൃശ്ശൂര്‍, കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യനീതിയെന്നും കോടതി പറഞ്ഞു. ഉപ്പുതിന്നവന്‍ വെളളം കുടിക്കണമെന്നു കോടതി വ്യക്തമാക്കി. സോളാര്‍ കേസില്‍ ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപെട്ട് തൃശ്ശൂര്‍ സ്വദേശി തോമസ് Read More …

സോളാര്‍പദ്ധതി കേന്ദ്രസബ്സിഡി നിര്‍ത്തലാക്കി

കേരളാ ലൈവ് എക്‌സക്ലൂസീവ് എ.എം യാസര്‍ ദില്ലി:  ബദല്‍ ഊര്‍ജ്ജപദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി മോദിസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2012ല്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഗുലാംനബി ആസാദായിരുന്നു സബ്‌സിഡി പ്രഖ്യാപിച്ചത്. ചിലവുകുറഞ്ഞ രീതിയില്‍ സൗരോര്‍ജ്ജം ഉപയോഗപെടുത്തുകയെന്ന ആശയം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായിരുന്നു നടപടി. അതുപ്രകാരം കേരളത്തില്‍ കേന്ദ്ര സബ്‌സിഡിയും അനര്‍ട്ടിന്റെ സബ്‌സിഡിയും ഉപയോഗിച്ച് Read More …

നിതാഖാത്ത് മൂന്നാംഘട്ടം അണിയറയില്‍

ജിദ്ദ: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നതിനായി അഞ്ചു വര്‍ഷം മുമ്പ് സര്‍ക്കാര്‍ തുടക്കം കുറിച്ച നിതാഖാത്ത് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍. ആദ്യ രണ്ടുഘട്ടങ്ങളിലൂടെ നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയ നിതാഖാത്ത് പദ്ധതി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വലിയ ഭീഷണിയായിരുന്നു. സൗദിയിലെ കമ്പനികളില്‍ നിശ്ചിത എണ്ണം സ്വദേശികളെ നിര്‍ബന്ധമായും നിയമിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് നിതാഖാത്ത് Read More …

സൗദിയില്‍ ‘ വിവാഹിതരായ’ പുരുഷന്‍മാര്‍ അറസ്റ്റില്‍

റിയാദ്: വിവാഹിതരെ പോലെ ഒന്നിച്ചു കഴിയുകയായിരുന്ന നാല് സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.റിയാദില്‍ അവര്‍ താമസിച്ചിരുന്ന ഫഌറ്റ് റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റെന്ന് സൗദിയിലെ വാര്‍ത്താ പോര്‍ട്ടലായ സബ്്ക് റിപ്പോര്‍ട്ട് ചെയ്തു. നാലുപേരും വിവാഹിതരായെന്ന് സ്വയം പ്രഖ്യാപിച്ച് വിവാഹപാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ റിയാദിലെ ഒട്ടേറെ സ്വവര്‍ഗാനുരാഗികള്‍ പങ്കെടുത്തിയിരുന്നു.സ്വവര്‍ഗാനുരാഗികള്‍ക്ക് കര്‍ശന വിലക്കുള്ള സൗദിയില്‍ നാലു Read More …