സിനിമ നടി കല്‍പ്പന ഓര്‍മ്മയായി

ഹൈദരാബാദ്: പ്രശസ്ത ചലച്ചിത്ര താരം കല്‍പ്പന (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു അവാര്‍ഡ് നിശയും തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനുമായാണ് കല്‍പ്പന ഹൈദരാബാദില്‍ എത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടിമാരായ ഉര്‍വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. Read More …

മന്ത്രിമാര്‍ അഴിമതിപണം നിക്ഷേപിക്കുന്നത് ഗള്‍ഫില്‍: ഒ.രാജഗോപാല്‍

ചേളാരി: കേരളത്തിലെ മന്ത്രിമാര്‍ അഴിമതി പണം നിക്ഷേപിക്കുന്നത് ഗള്‍ഫ് നാടുകളിലാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. വിമോചനയാത്രക്ക് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാമികളുടെ പേരില്‍ പലതരത്തിലുള്ള ബിസിനസ്സുകളാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇത് കണ്ടെത്തി അഴിമതിപണം തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണം. കഴിഞ്ഞ ദിവസം അബുദാബി സന്ദര്‍ശിച്ച തനിക്ക് മന്ത്രിമാരുടെ ഇത്തരം Read More …

ഭരണം മാറിയാലും ഇല്ലെങ്കിലും പി കെ കുഞ്ഞാലികുട്ടി ഉപമുഖ്യമന്ത്രി?

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിക്കലെത്തി. പ്രചാരണ യാത്രകള്‍ സജീവമായി. അണികള്‍ തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന പരിശോധനയും യാത്രയില്‍ സജീവമാണ്. കലക്കുവെളളം വലയൊരുക്കിയവര്‍ക്കായി കാത്തിരിക്കുന്നു. അണിയറയില്‍ അസ്ത്രങ്ങള്‍ കൂര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. പൊതുസമ്മതം ഇടതുമുന്നണിക്കനുകൂലമാവുമെന്നതാണ് കണക്ക് കൂട്ടല്‍. ദേശീയ രാഷ്ടീയത്തിലെ വളര്‍ച്ചാമുരടിപ്പും ഭരണത്തിലെ പിടിപ്പുകേടും സംസ്ഥാനരാഷ്ടീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കിയേക്കുമെന്നാണ് നിരിക്ഷകര്‍ അടക്കം പറയുന്നത്. ഇടതുമുന്നണിയില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടാവുമെന്ന ആശങ്ക Read More …

വിമാനത്താവളത്തില്‍ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവം: അന്വേഷണം തുടങ്ങി

കൊണ്ടോട്ടി: എയര്‍പോര്‍ട്ടില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തടുങ്ങി. ആഭ്യന്തരടെര്‍മിനലിന് മുന്‍വശത്ത് നിന്നാണ് നിറ്റാ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയത്. ഇവ രാസപരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൊണ്ടോട്ടി സി.ഐക്കാണ് അന്വേഷണ ചുമതല. വെളളിയാഴ്ച്ച വൈകീട്ട് എഴ് മണിയോടെയാണ് ആഭ്യന്തരടെര്‍മിനലിന് മുന്നിലെ പുല്ലില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെുന്നത്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ(സി.ഐ.എസ്.എഫ്) Read More …

വീട് നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യ ശ്രമം

എടവണ്ണ: വീട് നിര്‍മിക്കാന്‍ പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലിടുമ്പ് പൂവമണ്ണ സ്വദേശി വട്ടപ്പറമ്പന്‍ വി എ അഷ്‌റഫ് (55)ആണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്വന്തം ബൈക്കിലെത്തി പഞ്ചായത്ത് ഓഫിസിനുള്ളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്ത് ഓഫിസില്‍ എത്തിയ ഇയാള്‍ ബൈക്ക് ഓഫീസിന് മുന്നില്‍ നിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. Read More …

ബാബുവിന്റെ രാജിയോടെ ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അര്‍ഹതയില്ലാതായി: പിണറായി

മലപ്പുറം : മന്ത്രി കെ ബാബുവിന്റെ രാജിക്കിടയാക്കിയ കോടതി ഉത്തരവോടെ ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നവ കേരള മാര്‍ച്ചിന് മലപ്പുറം ജില്ലയില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍ കൂടിയായ പിണറായി. ഉമ്മന്‍ചാണ്ടിയെ അറിയാവുന്നവര്‍ക്കെല്ലാം കെ ബാബു മന്ത്രിസഭയില്‍ വഹിച്ചിരുന്ന പങ്കിനെ Read More …

കഫേ കുടുംബശ്രീ ഐആര്‍സിറ്റിസി ഇ കാറ്ററിങ്ങ്

കൊച്ചി: ഏറ്റവും കൂടുതല്‍ ജീവനക്കാരുളള ഇന്ത്യന്‍ റെയില്‍വേയും സ്ത്രീസംരംഭമായ കുടുംബശ്രീയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഇ കാറ്ററിങ്ങ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് സാമൂഹ്യനീതിവകുപ്പ് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയും ഐ ആര്‍ സി റ്റി സിയും സംയുക്തമായി ആരംഭിച്ച ഇ കാറ്ററിങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ കഫേ Read More …

ആന്റിബയോട്ടിക് നയം രൂപരേഖയ്ക്ക് അംഗീകാരമായി

കൊച്ചി: സംസ്ഥാന ആന്റിബയോട്ടിക് നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന, ആന്റിബയോട്ടിക് അന്തര്‍ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും നയത്തിന്റെ കരട് രൂപരേഖയുടെ പ്രകാശനവും നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം പൊതുജനാരോഗ്യരംഗത്ത് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ആന്റിബയോട്ടിക്കുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൃത്യമായി Read More …