ഭക്ഷ്യവസ്തുക്കളിലെ മായം : പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും അളവുതൂക്ക നിയമങ്ങള്‍ പാലിക്കുന്നുവെന്നും അവശ്യ സാധനങ്ങളുടെ വിലനിലവാരം പ്രദര്‍ശിപ്പിക്കുന്നുവെന്നും ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ എ.ഡി.എം. ടി. ജെനില്‍ കുമാര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വര്‍ഷം പൊതുവിപണികളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ഫുഡ് സേഫ്റ്റി Read More …

ആത്മ സമേതി ജൈവ കാര്‍ഷിക ഉച്ചകോടിക്ക് തുടക്കമായി

കൊച്ചി: വികസിത രാജ്യങ്ങളില്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ച ഉല്പന്നമാണോ എന്ന് പരിശോധിക്കുവാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കേരളത്തിലും വ്യാപകമാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ചു. അങ്കമാലി അഡ്‌ലാക്‌സ് കണ്‍വെണ്‍ഷന്‍ സെന്ററില്‍ നടന്ന ആത്മ സമേതി ജൈവകൃഷി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഭക്ഷ്യ കാര്‍ഷിക രംഗത്ത് പൂര്‍ണ്ണമായും സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആശാവഹമായ Read More …

മാലിന്യ നിര്‍മ്മാര്‍ജനത്തിന് നൂതന നിര്‍ദേശങ്ങളുമായി കൗണ്‍സില്‍ യോഗം

കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് നൂതനാശയങ്ങളുമായികൗണ്‍സില്‍ യോഗം. വിവിധ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഉയര്‍ന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തിന് നിലവിലുള്ള സംവിധാനം അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ തേടി പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ബ്രഹ്മപുരം പ്ലാന്റ് നവീകരിക്കുവാന്‍ ഭീമമായ തുക ചെലവഴിക്കേണ്ടി വന്നപ്പോഴാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ സഹായം തേടിയത്. കിറ്റ്‌കോയെയാണ് പുതിയ പദ്ധതിയെക്കുറിച്ച് വിശദമായി Read More …

പട്ടയ വിതരണം : സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും

പത്തനംതിട്ട: അത്തിക്കയത്ത് 46 ഏക്കറിലും വലിയപതാലില്‍ 300 പേര്‍ക്ക് (പട്ടികവര്‍ഗം ഉള്‍പ്പെടെ) 76 ഏക്കര്‍ സ്ഥലത്തിനും പട്ടയം നല്‍കാനും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു. വലിയപതാലിലെ സ്ഥലത്തിന് പട്ടയം നല്‍കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ റാന്നി തഹസില്‍ദാരെ ചുമതലപ്പെടുത്തി. റാന്നി താലൂക്കിലെ പട്ടയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജു ഏബ്രഹാം എം.എല്‍.എയുടെ Read More …

ഗവിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 11 മുതല്‍ 16 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ലെന്ന് റാന്നി ഡി.എഫ്.ഒ അറിയിച്ചു

കെഎസ്ആര്‍ടിസി ബസുകളില്‍

പത്തനംതിട്ട: പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം തുടങ്ങി കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം അടങ്ങുന്ന ലഘുലേഖയും പ്ലാസ്റ്റിക് കാരി ബാഗിനു പകരം തുണിസഞ്ചിയും നല്‍കുന്ന ജില്ലാ ഭരണകൂടത്തിന്റെ മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പ്രചാരണത്തിന്റെ ഉദ്ഘാടനം പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനംഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. രാജു Read More …

സുസ്ഥിത വികസന ലക്ഷ്യം : ആശയ വിനിമയ പരിപാടി

തിരുവനന്തപുരം: നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെയും യൂണിസെഫിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നിയമസഭ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഐക്യരാഷ്ട്ര സഭാ സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളത്തിലെ കുട്ടികളും എന്ന വിഷയം സംബന്ധിച്ച് നിയമസഭാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള ആശയ വിനിമയ പരിപാടി പഞ്ചായത്ത് സാമൂഹ്യ നീതി Read More …

അലിഗഡ് സെന്ററിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്

മലപ്പുറം: അലിഗഢ് മലപ്പുറം സെന്ററിനോടുള്ള അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്  പ്രതിഷേധമിരമ്പി. പെരിന്തല്‍മണ്ണ ചേലാമലയിലെ ഓഫ് കാമ്പസിലേക്ക് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരന്നു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി വായനശാലക്ക് സമീപത്ത് നിന്നു തുടങ്ങിയ മാര്‍ച്ച് കാമ്പസ് ഗെയിറ്റിന് സമീപം പോലീസ് തടഞ്ഞു. മൂന്ന് കിലോമീറ്ററോളം പ്രകടനമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് Read More …