കുഴല്‍ക്കിണര്‍ നിര്‍മാണം : രജിസ്‌ട്രേഷനെടുക്കണം

പത്തനംതിട്ട: ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തുന്ന റിഗ്ഗുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഭൂജല വകുപ്പില്‍ 50000 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഒരു സ്ഥാപനത്തിന്/ഏജന്‍സിക്ക് റിഗ്ഗ് ഒന്നിന് 10000 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കി പരമാവധി മൂന്ന് റിഗ്ഗുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. കുഴല്‍ക്കിണര്‍ Read More …

അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം: മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍. മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ ബേക്കറി ജോലിക്കാരനായിരുന്ന ഇമ്രാദുല്‍ ഹുസൈന്‍ എന്ന ഇമ്രാനുല്‍ ഹഖ് (22) കൊല്ലപ്പെട്ട കേസിലാണ് തമിഴ്‌നാട്  തിരുവള്ളൂര്‍ ജില്ലയിലെ അമ്പത്തൂര്‍ സുരേഷ്(29) മലപ്പുറത്ത് അറസ്റ്റിലായത്. കൊല്ലപ്പെട്ട അസം സ്വദേശിയുടെ കൂടെ രണ്ടുമാസത്തോളം ജോലി ചെയ്ത സുരേഷ്  കഴിഞ്ഞ ഡിസംബര്‍ Read More …

ഡല്‍ഹിയിലെ വാഹനങ്ങള്‍ കേരളത്തിലേക്ക്

കേരള-ലൈവ് ബ്യൂറോ കൊച്ചി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി നഗരത്തില്‍ നിരോധിക്കപ്പെട്ട വാഹനങ്ങളുടെ വില്‍പ്പന കേരളത്തില്‍ സജീവമാകുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വാഹനങ്ങളാണ് കേരളത്തില്‍ വില്‍പ്പനക്കായി എത്തുന്നത്. മലപ്പുറം,കോഴിക്കോട്,പാലക്കാട് ജില്ലകളിലാണ് വില്‍പ്പന കൂടിവരുന്നത്. ഈ കച്ചവടത്തില്‍ വലിയ ലാഭമുണ്ടാക്കാമെന്നറിഞ്ഞതോടെ നിരവധി ബ്രോക്കര്‍മാര്‍ ഈ രംഗത്ത് സജീവമായിട്ടുണ്ട്. ഡല്‍ഹിയിലെ ബ്രോക്കര്‍മാര്‍ മുഖേന Read More …

മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നാടകം: മാമുക്കോയ

നിലമ്പൂര്‍: ജാതിയും മതവും നോക്കാതെ മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നാടകമെന്ന് സിനിമാതാരം മാമുക്കോയ. പരസ്പരം ഭിന്നിപ്പിച്ച് നാട്ടില്‍ വിഷം കലക്കാന്‍ ചിലര്‍ ഇറങ്ങുമ്പോള്‍ എല്ലാവരെയും ഒരുമിപ്പിക്കുകയും  സന്തോപ്പിക്കുകയുമാണ്  നാടകം അടക്കമുള്ള കലകള്‍. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റത്തിന് കാരണമായത് നാടക പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാമുക്കോയ. Read More …

രാജ്യത്തിന്റെ കാവല്‍ക്കാരന് പൗരസഞ്ചയത്തിന്റെ കണ്ണീരില്‍ വിട……

മണ്ണാര്‍ക്കാട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച എന്‍.എസ്.ജി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് നല്‍കി. തറവാട് വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയ കുഴിമാടത്തിലാണ് നിരഞ്ജന്റെ ഭൗതിക ശരീരം പൂര്‍ണ്ണ സൈനിക ബഹുമതികളോടെയും, സംസ്ഥാന ബഹുമതികളോടെയും സംസ്‌കരിച്ചത്. പുലര്‍ച്ചെ ആറുമണി മുതല്‍ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ധീരജവാന്റെ ശരീരം ഒരു നോക്ക് കാണാനും Read More …

പൂപ്പൊലി: കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും

വയനാട്: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി നാല് വരെ നടക്കുന്ന പൂപ്പൊലിയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമ്പലവയലിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തും. മേളയുടെ നടത്തിപ്പിന് കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജനുവരി 24 മുതല്‍ 27 വരെ കേരളാ കാര്‍ഷിക Read More …

സന്തോഷിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കും: മന്ത്രി ജയലക്ഷ്മി

വയനാട്: ബൈക്കപകടത്തില്‍ മരിച്ച പേര്യ ആലാറ്റില്‍ വെണ്ണോറ അയ്യപ്പന്റെ മകന്‍ സന്തോഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമയുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മാനന്തവാടി വീക്കപ്പാറയില്‍ സാബുവിന്റെ മകന്‍ സോനുവിന്റെ ചികില്‍സക്കും കാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള കാട്ടിക്കുളം Read More …

പുകവലിക്കെതിരെ ബോധവത്കരണ പരിപാടിയില്‍ ആര്‍.സി.സിയും ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പും

കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി മേഖലയിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടിട്ടുളള പുകയില ബോധവത്കരണ പരിപാടിക്കായി ആര്‍.സി.സിയും വിദ്യാഭ്യാസ വകുപ്പും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച പഠനത്തിന് ആര്‍.സി.സിയിലെ കാന്‍സര്‍ ശാസ്ത്രക്രിയ വിദഗ്ധനായ ഡോ.പി.ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പ്രോജക്ടിന് ഹയര്‍ സെക്കന്ററി വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കി. പുകവലിക്കാരില്‍ 80 ശതമാനം പേരും 18 വയസിനു മുമ്പ് പുകവലി ആരംഭിക്കുന്നതായും നഗരപ്രദേശങ്ങളെ Read More …