ആരോഗ്യമുള്ള തലമുറ വികസിത സമൂഹത്തിന് അനിവാര്യം: മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: ആരോഗ്യമുള്ള തലമുറയാണ് വികസിത സമൂഹത്തിന് അനിവാര്യമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജങ്ക് ഫുഡുകളുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി സംഘടിപ്പിച്ച മാജിക് ഷോ സെന്റ് തെരേസാസ് ഗേള്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ഭക്ഷണ Read More …

വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കും: മന്ത്രി അടൂര്‍ പ്രകാശ്

കൊച്ചി: ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. സമ്പന്നര്‍ക്ക് ഒരു നിയമവും പാവപ്പെട്ടവര്‍ക്ക് മറ്റൊരു നിയമവുമെന്ന സ്ഥിതി അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി. തേവര മെയ്ദിന നഗറില്‍ 60 കുടുംബങ്ങള്‍ക്കും കടവന്ത്രി ചിലവന്നൂരില്‍ 48 കുടുംബങ്ങള്‍ക്കും പട്ടയം വിതരണം Read More …

വിദ്യാഭ്യാസ വായ്പ: 94.79 ലക്ഷം രൂപ പലിശ സബ്‌സിഡി അനുവദിച്ചു

പത്തനംതിട്ട: ജില്ലയില്‍ 2004 ഏപ്രില്‍ ഒന്നു മുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്ത ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 158 അപേക്ഷകര്‍ക്ക് പലിശ സബ്‌സിഡിയായി 94,79,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. അര്‍ഹമായ തുക ഓരോ അപേക്ഷകന്റെയും വായ്പാ അക്കൗണ്ടിലേക്ക് ഇട്രാന്‍സ്ഫര്‍ ചെയ്യും. പലിശ സബ്‌സിഡിക്ക് അര്‍ഹരായവരുടെ പേരുവിവരം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലും ലീഡ് Read More …

തീര്‍ഥാടക വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്ര ഹാളില്‍ നിര്‍മിച്ച തീര്‍ഥാടക വിശ്രമ കേന്ദ്രം രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് തീര്‍ഥാടക വിശ്രമ കേന്ദ്രം നിര്‍മിച്ചത്. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍ Read More …

അടൂര്‍ ഗവ.പോളിടെക്‌നിക്ക് പുതിയ സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിന് പുതുതായി പണികഴിപ്പിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം 15 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും, കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം റവന്യു മന്ത്രി അടൂര്‍ പ്രകാശും, ക്യാമ്പസ് റോഡിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി Read More …

സാമൂഹിക ക്ഷേമ ബോര്‍ഡിന് ഒന്നരകോടി രൂപ അനുവദിക്കും; മന്ത്രി ഡോ.എം.കെ.മുനീര്‍

തിരുവനന്തപുരം: കേരള സാമൂഹിക ക്ഷേമ ബോര്‍ഡിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നരകോടി രൂപ അനുവദിക്കുമെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. എം. കെ മുനീര്‍ പറഞ്ഞു. വരുന്ന ബജറ്റില്‍ ഇതിനുള്ള തുക നീക്കിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മികച്ച സേവനം കാഴ്ച വച്ച വനിതകള്‍ക്ക് സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ Read More …

വായ്പകള്‍ പലിശരഹിതമാക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: ഹ്രസ്വകാല കാര്‍ഷിക വായ്പ യഥാസമയം തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവായികിട്ടത്തക്ക വിധത്തിലുള്ള പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നബാര്‍ഡിന്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ 2016,17 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പലമേഖലകളിലും കാര്‍ഷികരംഗം അതീവ ഗുരുതര സാഹചര്യം നേരിടുകയാണ്. കര്‍ഷകന്റെ പല ആവശ്യങ്ങള്‍ക്കും പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മെച്ചപ്പെടുത്താനുള്ള ശ്രമം പൂര്‍ണമായി Read More …

മികച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും തിരഞ്ഞെടുക്കുന്നു.

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ ഏറ്റവും മികച്ച ഹെവി ബസ് ഡ്രൈവറെയും കണ്ടക്ടറെയും തിരഞ്ഞെടുക്കുന്നു. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസ് യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അപേക്ഷകര്‍ malappuram.nic.in  RTA Malappuram എന്ന ലിങ്കില്‍ Notice Boardല്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് ജനുവരി 12 ന് വൈകീട്ട് അഞ്ചിനകം Read More …