ഐ.എന്‍.എല്‍ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്

കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ഇന്ത്യ നാഷണല്‍ ലീഗ് പുതിയൊരു കാല്‍ചുവട് കൂടി വെക്കുകയാണ്.രാഷ്ട്രീയഭാവി എന്താകുമെന്ന് പോലും ആശങ്കപ്പെട്ടിരുന്ന ആ പാര്‍ട്ടി കേരള മന്ത്രി സഭയില്‍ പങ്കാളിയാകുന്നതോടെ അതിന്റെ രാഷ്ട്രീയ ജാതകം തന്നെ മാറ്റിയെഴുതപ്പെട്ടേക്കും. ഇരുമുന്നണികളില്‍ നിന്നും അവഗണന നേരിട്ട് രണ്ടര പതിറ്റാണ്ടിലേറെയായി പ്രതിസന്ധിയില്‍ കഴിഞ്ഞിരുന്ന ഐ.എന്‍.എല്‍ ആദ്യമായി സ്വന്തമായി മന്ത്രിയുള്ള ഒരു പാര്‍ട്ടിയായി മാറുകയാണ്.ജനമധ്യത്തില്‍ പാര്‍ട്ടിക്ക് Read More …

കോവിഡ് കാലത്തെ നിക്ഷേപ സാധ്യതകള്‍

കൊച്ചി: കോവിഡ് വ്യാപന കാലം സാമ്പത്തിക മേഖലയില്‍ മാന്ദ്യത്തിന്റെ കാലമായാണ് പൊതുവെ കണക്കാക്കി വരുന്നത്.വ്യാപരമേഖലയിലെ മാന്ദ്യം കച്ചവടക്കാരുടെയും തൊഴിലാളികളുടെയും വരുമാനം കുറച്ചു. തൊഴിലുകള്‍ കുറവായതിനാല്‍ സമസ്തമേഖലയിലുമുള്ള തൊഴിലാളികളും വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്.മാസശമ്പളക്കാര്‍ക്കും സാലറി കട്ട് വന്നതോടെ വരുമാനം കുറഞ്ഞു.ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പ്രവാസി കുടുംബങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലാക്കി.ഭൂരിഭാഗം മേഖലകളിലും സാമ്പത്തിക മാന്ദ്യം പിടിമുറുക്കുമ്പോള്‍ ചില മേഖലകള്‍ ഇപ്പോഴും Read More …

കടല്‍ക്ഷോഭ പ്രദേശങ്ങള്‍ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

മലപ്പുറം:കടല്‍ ക്ഷോഭം മൂലം വീടുകള്‍ നശിച്ചവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍ ആവശ്യപ്പെട്ടു.പൊന്നാനി പാലപ്പെട്ടിയില്‍ കഴിഞ്ഞ ദിവസം കടല്‍ക്ഷോഭം നാശനഷ്ടങ്ങളുണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കടല്‍ ഭിത്തി കെട്ടി ജനവാസ മേഖലകള്‍ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യം സര്‍ക്കാര്‍ ഗൗനിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന അജ്മീര്‍ Read More …

തൃശൂര്‍ നഗരത്തില്‍ കെട്ടിടം തകര്‍ന്നു വീണു

തൃശൂര്‍:കനത്ത മഴയില്‍ തൃശൂര്‍ നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടം തകര്‍ന്നു വീണു. പാലസ് റോഡില്‍ മോഡല്‍ ഗേള്‍സ്‌സ്‌കൂളിനോട് ചേര്‍ന്നുള്ള ഉപജില്ലാ വിദ്യഭ്യാസ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. രാത്രിയിലാണ് കെട്ടിടം തകര്‍ന്ന് വീണത്. നഗരത്തിലെ പഴയ കെട്ടിടങ്ങളില്‍ ഒന്നാണിത്

മലയോര മേഖലയില്‍ മഴയില്‍ വ്യാപകനാശം

നിലമ്പൂര്‍:ശക്തമായ മഴയില്‍ മലയോര മേഖലയില്‍ വ്യാപക നാശം.എടക്കാര,ചാലിയാര്‍ പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്.എടക്കര പാലുണ്ട-മുണ്ടേരി റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാട്ടിച്ചിറയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് റോഡരികിലുണ്ടായിരുന്ന തേക്കും മുളങ്കൂട്ടവും റോഡിനു കുറുകെ വീഴുകയായിരുന്നു.നിലമ്പൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും എടക്കര ട്രോമാ കെയര്‍ യൂണിറ്റും സിവില്‍ ഡിഫന്‍സ് Read More …

വീടകത്ത് ഒതുക്കിയ ചെറിയ പെരുന്നാള്‍ ആഘോഷം കോവിഡ് കാലത്തെ മികച്ച മാതൃക: ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: മുപ്പത് ദിനത്തെ വ്രതശുദ്ധിക്ക് ശേഷം കടന്നുവന്ന ചെറിയ പെരുന്നാള്‍ കോവിഡ് പശ്ചാതലത്തില്‍ വീടകത്ത് ഒതുക്കി മികച്ച മാതൃകയാണ് വിശ്വാസികള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഈദുല്‍ ഫിത്വര്‍ കൂടിച്ചേരലിന്റെയും പങ്ക് വെക്കലിന്റെയും സുദിനമാണ്. പക്ഷെ Read More …

റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയിലെത്തി

ന്യുദല്‍ഹി: കോവിഡിനെതിരെയുള്ള റഷ്യന്‍ വാക്‌സിന്‍-സ്ഫുട്‌നിക് ഇന്ത്യയിലെത്തി.ഈ മരുന്നുപയോഗിച്ചുള്ള ആദ്യ കുത്തിവെപ്പ് ഹൈദരാബാദില്‍ നടന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോസ് മരുന്നുകള്‍ ഇന്ത്യയില്‍ എത്തും.സ്ഫുട്‌നികിന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചു.ഒരു ഡോസ് മരുന്നിന് ജി.എസ്.ടി ഉള്‍പ്പടെ 995 രൂപയാണ് വില. 97 ശതമാനമാണ് മരുന്നിന്റെ ഫലപ്രാപ്തി.അടുത്ത ആഴ്ച മുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ മരുന്ന് ഉപയോഗിച്ചുള്ള Read More …

സ്ത്രീകളുടെ നഗ്നഫോട്ടോകളും ഫോണ്‍ നമ്പറും പ്രചരിപ്പിച്ച ബിടെക്
വിദ്യാര്‍ത്ഥി അറസ്റ്റില്‍

തൃശൂര്‍:സ്ത്രീകളുടെ നഗ്നചിത്രങ്ങളും ഫോണ്‍ നമ്പരുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും പലര്‍ക്കും ഷെയര്‍ ചെയ്യുകയും ഗ്രൂപ്പുകളില്‍ പങ്കു വെക്കുകയും ചെയ്ത ബി ടെക് വിദ്യാര്‍ത്ഥി നെടുപുഴ സ്വദേശി ശ്രീഹരി (20) ആണ് അറസ്റ്റിലായത്. പൊന്നൂക്കര സ്വദേശിയായ Read More …