പത്തനംതിട്ടയില്‍ സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവം; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് അറസ്റ്റിലായത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പാര മെഡിക്കല്‍ ജീവനക്കാരിയെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂടി റൂമില്‍ എത്തി ജീവനക്കാരിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ Read More …

സ്പെഷ്യല്‍ ക്ലാസിനു ശേഷം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ കേസ്

ജലന്ധര്‍: സ്‌പെഷ്യല്‍ ക്ലാസിന് ശേഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ഏപ്രില്‍ 12ന് ആയിരുന്നു സംഭവം. ജലന്ധറിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ് എടുത്തത്. കുപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാഴാഴ്ച ക്ലാസിലെത്തി അധ്യാപകനെ മര്‍ദ്ദിക്കുകയും മുഖത്ത് കരി ഒഴിക്കുകയും ചെയ്തു. ക്ലാസ് അവസാനിച്ചതിന് ശേഷം അധികമായി ചില പാഠങ്ങള്‍ പഠിപ്പിക്കാനുണ്ട് Read More …

കുംഭമേള വെട്ടിച്ചുരുക്കി പ്രതീകാത്മകമായി നടത്തണമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. കുംഭമേള നടത്തുന്ന സന്ന്യാസി മഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് സ്വാമി അവധോശാനന്ദ് ഗിരി. കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാല്‍ മതിയെന്നും, രണ്ട് ഷാഹി Read More …

കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിന്‍; കിട്ടിയത് 2 ലക്ഷം; ഭീതി ജനിപ്പിച്ച്‌ വാക്‌സിന്‍ ക്ഷാമം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് അതിരൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര കോവിഡ് വാക്സീന്‍ അനുവദിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയില്‍. 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു 2 ലക്ഷം മാത്രം. ഇന്നലെയെത്തിയ 2 ലക്ഷം ഡോസില്‍ 30,000 തിരുവനന്തപുരം ജില്ലയ്ക്കും 10,000 വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കും ലഭിച്ചു. Read More …

തിരുവല്ല നഗരമധ്യത്തില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്റെ മൃതദേഹം

പത്തനംതിട്ട: തിരുവല്ലയില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്‍്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല നഗരമധ്യത്തിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍്റിന് എതിര്‍വശത്ത് നിന്നാണ് തിരുവല്ല പുത്തൂപറമ്ബില്‍ പരേതനായ വര്‍ഗീസ് തോമസിന്‍്റെ മകന്‍ നെവിന്‍ തോമസ് (35) ന്‍്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എം സി റോഡരികില്‍ കാണപ്പെട്ടത്. ഹോട്ടല്‍ തിലകിലേക്കുള്ള പ്രവേശന Read More …

ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒന്നാം ഡോസ് കോവിഡ് വാക്സിനെടുക്കണം; കേന്ദ്ര ഹജ്ജ് കമ്മറ്റി

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒന്നാം ഡോസ് കോവിഡ് വാക്സിനെടുക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശം. ഈവര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതേസമയം 2021-ലെ ഹജ്ജ് യാത്രയുടെ നടപടികളുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. ഹജ്ജിന് അനുമതി ലഭിക്കുന്നപക്ഷം Read More …

അബ്ദുറഹ്‌മാന് വേണ്ടി ജലീലിനെ സി.പി.എം തഴയുന്നു?

കോഴിക്കോട്: മലപ്പുറം ജില്ലയിലെ സ്വതന്ത്ര ഇടതുപക്ഷ എം.എല്‍.എ ആയ വി.അബ്്ദുറഹ്‌മാനെ ഉയര്‍ത്തി കൊണ്ടുവരാനായി കെ.ടി.ജലീലിലെ സി.പി.എം.സംസ്ഥാന നേതൃത്വം തഴയുന്നതായി സൂചനകള്‍.ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ജലീലിന് പകരം വി.അബ്്ദുറഹ്‌മാന് മന്ത്രിസ്ഥാനം നല്‍കുന്നതിന് സി.പി.എമ്മില്‍ ചില നേതാക്കള്‍ ചരടുവലി ആരംഭിച്ചതായാണ് വിവരം.ജലീലും അബ്്ദുറഹ്്മാനും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രി അടുത്ത തവണ അബ്്ദുറഹ്്മാനാകട്ടെയാണ് ഈ വിഭാഗം Read More …

കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

മലപ്പുറം:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (ഒ.ബി.സി) എല്ലാവിഭാഗത്തിലുപെട്ട ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. സ്വയം തൊഴില്‍, വിദ്യാര്‍ഥികളുടെ പഠനം, പെണ്‍കുട്ടികളുടെ വിവാഹം, ഭവനപുനരുദ്ധാരണം, ഓട്ടോറിക്ഷയുള്‍പ്പടെ എല്ലാവിധ വാഹനങ്ങള്‍ വാങ്ങുന്നതിനും വ്യക്തിഗത വായ്പകള്‍ക്കും മറ്റ് Read More …