മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്; എ വിജയരാഘവന്‍

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ പ്രതികരിച്ച്‌ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധിയില്‍ നിയമപരമായി കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്ത ഒരു നിയമസ്ഥാപനമാണ്. അവരാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതില്‍ നിയമപരമായ പരിശോധനയാണ് വേണ്ടത്. കെ.ടി ജലീല്‍ മന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം Read More …

വിവാഹത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ നടത്തിയ വിര്‍ജിനിറ്റി ടെസ്റ്റില്‍ വിജയിച്ചില്ല; സഹോദരിമാര്‍ക്ക് വിവാഹമോചനം നിര്‍ദേശിച്ച്‌ ‘ജാട്ട് പഞ്ചായത്ത്’, രണ്ട് യുവതികളുടെ പരാതിയില്‍ കേസ്

മുംബൈ: വിവാഹത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ നടത്തിയ വിര്‍ജിനിറ്റി ടെസ്റ്റില്‍ വിജയിച്ചില്ലെന്ന് ആരോപിച്ച്‌ സഹോദരിമാര്‍ക്ക് വിവാഹമോചനം നിര്‍ദേശിച്ച്‌ ജാട്ട് പഞ്ചായത്ത്. രണ്ട് യുവതികളുടെയും പരാതിയില്‍ ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയും ജാട്ട് പഞ്ചായത്ത് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പരിശോധനയ്ക്ക് ശേഷം തങ്ങള്‍ കന്യകയല്ലെന്ന് ആരോപിച്ച്‌ ഭര്‍ത്താക്കന്‍മാരും അവരുടെ വീട്ടുകാരും ഉപദ്രവം ആരംഭിച്ചുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. Read More …

രാജി വെയ്ക്കില്ല; കെ.ടി ജലീല്‍

മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജലീലിന്‍റെ നീക്കം. ജലീല്‍ സ്വന്തം നിലക്ക് ഹരജി നല്‍കും. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രില്‍ 13ന് മാത്രമേ ഹൈകോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കൂ. എന്നാല്‍ ലോകായുക്ത ആക്‌ട് 14 പ്രകാരമുള്ള Read More …

തിരുവനന്തപുരത്ത് 100 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ അക്രമിച്ച്‌ 100 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമത്തിനിരയായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. മംഗലപുരം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സിഎസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെ ദേശിയപാതയില്‍ പള്ളിപ്പുറത്ത് Read More …

മന്‍സൂര്‍ വധം: ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴില്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്‍സൂര്‍ വധക്കേസിലെ നിലവിലെ പ്രതിപട്ടിക സി.പി.എം ബന്ധത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മാഈല്‍ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ കീഴില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുസ് ലിം ലീഗ് Read More …

എല്ലാവര്‍ക്കും വാക്സീന്‍ നല്‍കണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി ∙ രാജ്യത്തുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സീന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മോദിക്ക് രാഹുലിന്റെ കത്ത്. കേന്ദ്രത്തിന്റെ മോശം നടപ്പാക്കലും മേല്‍നോട്ടവും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിന്‍ നിര്‍മ്മാതാക്കളുടെയും ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് Read More …

സര്‍ക്കാര്‍ മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍

സര്‍ക്കാര്‍ മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍. സിപിഎമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസ് അന്വേഷണം ഡിവൈഎസ്പി ഇസ്മായിലിനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി മോഹനന്റെ പിഎയെ പോലെയാ ഇസ്മയിലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആളാണ് ഡിവൈഎസ്പി എന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം Read More …

മന്‍സൂര്‍ വധക്കേസ്: അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്ന് കെ സുധാകരന്‍

കൂത്തുപറമ്ബ് പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍. സിപിഎം എത്രകാലം ഈ കൊലപാതക രാഷ്ട്രീയം തുടരുമെന്നും നേതാക്കളുടെ പ്രതികരണങ്ങള്‍ കാണുമ്ബോള്‍ സഹതാപം തോന്നുന്നെന്നും സുധാകരന്‍ പറഞ്ഞു. “അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങള്‍ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. Read More …