നൂറ്റാണ്ടിന് ശേഷം ചിറകടിച്ചെത്തിയ അപൂര്‍വ അതിഥി !

‘ ലോകത്തെ ഏറ്റവും മനോഹരമായ താറാവ് ‘ എന്ന് വിശേഷിപ്പിക്കുന്ന മാന്‍ഡരിന്‍ ഡക്കിനെ 119 വര്‍ഷങ്ങള്‍ക്ക് ശേഷം അസാമില്‍ കണ്ടെത്തി. ടിന്‍സുകിയ ജില്ലയിലാണ് ഈ അപൂര്‍വ കാഴ്ച കണ്ടത്. വളരെ അപൂര്‍വ പക്ഷിയായ മാന്‍ഡരിന്‍ ഡക്കിനെ പ്രദേശത്തെ ചതുപ്പുനിലത്തിലെ ജലാശയത്തില്‍ നീന്തി നടക്കുന്നതായാണ് കണ്ടെത്തിയത്. കഴി‌ഞ്ഞ ജൂണില്‍ ഓയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ ഒരു എണ്ണക്കിണറിലുണ്ടായ തീപിടിത്തം Read More …

മാണി സി കാപ്പനെ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌ പരിശോധിച്ചശേഷം മാത്രമെന്ന്‌ മുല്ലപ്പള്ളി

കൊച്ചി : എന്‍സിപി വിട്ട മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വീകരിക്കുന്നത് നയങ്ങള് പരിശോധിച്ച ശേഷം മാത്രമാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പനെ ഘടകകക്ഷി ആക്കുന്നതില് ഒരു ചര്ച്ചയും ഇതുവരെ നടന്നിട്ടില്ല. കാപ്പന് കൈപ്പത്തി ചിഹ്നത്തില് മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഘടകകക്ഷിയായി യുഡിഎഫില്‍ ചേരുമെന്നാണ് കാപ്പന്‍ പറഞ്ഞിരുന്നത്. ഈ Read More …

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നുകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിന് ശേഷം, മാസങ്ങള്‍ നീണ്ട മൗനത്തിന് ശേഷമാണ് കോടിയേരിയുടെ പ്രസ്താവന. സമകാലീന വിഷയങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന കോടിയേരി, ഇതെല്ലാം തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടി ബാക്കി പറയുമെന്നും Read More …

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്.പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന് ഇന്ന് വില 4300 രൂപയാണ്. ദേശീയ വിപണിയിലും ഇടിവ് തുടരുകയാണ്. എംസിഎക്‌സില്‍ 10ഗ്രാം 24 കാര‌റ്റ് സ്വര്‍ണത്തിന് 46,145 രൂപയാണ് വില. കഴിഞ്ഞ എട്ട് മാസത്തേതില്‍ ഏ‌റ്റവും താഴ്‌ന്ന നിലവാരമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ 56,200 രൂപ വരെ റെക്കോര്‍ഡ് Read More …

ആദ്യകാല വനിതാ ഫുട്ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്ബറ്റ നിര്യാതയായി

കോഴിക്കോട്: ( 19.02.2021) ആദ്യകാല വനിതാ ഫുട്ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്ബറ്റ(52) നിര്യാതയായി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ നടക്കാവ് ജി വി എച്ച്‌ എസ് എസ് സ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലകയായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച 11.30 മണിക്ക് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാ മസ്ജിദില്‍. കാന്‍സര്‍ ബാധിതയായിരുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന കാലത്താണ് ഫൗസിയ ഫുട്‌ബോള്‍ Read More …

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട : നാലര കിലോ സ്വര്‍ണവുമായി 5 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലര കിലോ സ്വര്‍ണവുമായി 5 പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന നാല് പേരും ദുബായില്‍ നിന്നും വന്ന ഒരാളുമാണ് കസ്റ്റംസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജാല്‍, നാദാപുരം സ്വദേശി മുസ്തഫ, കാസര്‍കോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ട് Read More …

അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറി; മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: അടുത്ത കാലത്തായി പ്രതിപക്ഷ നേതാവിന്റെ മാനസികനില വല്ലാതെ തെറ്റിയിരിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കേരള തീരത്ത് അമേരിക്കന്‍ കമ്ബനിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറിയിരിക്കുകയാണെന്നും എന്ത് ചെയ്യാനാണെന്നും മന്ത്രി ചോദിച്ചു. അയ്യായിരം കോടിയുടെ അഴിമതിയെന്നാണ് പറയുന്നത്. Read More …

മുത്തങ്ങ വെടിവയ്‌പ്പിന്‌ 18 വര്‍ഷം

കല്‍പ്പറ്റ> അവര്‍ നിരായുധരായിരുന്നു, ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. ദാരിദ്ര്യം നിഴല്‍ വീഴ്ത്തിയ കണ്ണുകളും വിശന്നൊട്ടിയ വയറുമായി ഒരു തുണ്ട് മണ്ണിനുവേണ്ടി പോരാടിയ അവരുടെ നെഞ്ചിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ വെടിയുതിര്‍ത്തത്. വിശന്നുകരയുന്ന കുഞ്ഞുങ്ങളെ മാറിലണച്ച്‌ സ്ത്രീകളും അവശതകള്‍ മറന്ന് വൃദ്ധന്മാരും കുഞ്ഞുങ്ങളുമടങ്ങുന്ന ദൈന്യതയുടെ ആള്‍രൂപങ്ങള്‍ക്കുനേരെ നിറയൊഴിച്ച ജനാധിപത്യത്തിന്റെ കറുത്ത ദിനത്തിന് വെള്ളിയാഴ്ച 18 വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി Read More …