ജീവിതശൈലി രോഗ നിയന്ത്രണം: കേരളത്തിന്‌ ഐക്യരാഷ്‌ട്ര സഭാ അവാര്‍ഡ്‌

തിരുവനന്തപുരം; ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാര്ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര് ജനറല് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു എന് ചാനലിലൂടെ അവാര്ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2020ല് ഐക്യരാഷ്ട്ര സഭ ഈ അവാര്ഡിനായി സര്ക്കാര് വിഭാഗത്തില് തെരഞ്ഞെടുത്ത 7 രാജ്യങ്ങള്ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്, മെക്സികോ, Read More …

കോവിഡ് : ഒമാനില്‍ പത്തു മരണം കൂടി, രോഗമുക്തര്‍ 86000കടന്നു

മസ്‌ക്കറ്റ് : ഒമാനില്‍ പുതുതായി 568 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.,10 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907ഉം, മരണസംഖ്യ 885ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 283 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം. 86482 ആയി ഉയര്‍ന്നു. 90. 4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 Read More …

കൊവിഡ് വ്യാപനം;കോഴിക്കോട് ജില്ലയില്‍ അടിയന്തര മന്ത്രിതല യോഗം വിളിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം .ഇതേതുടര്‍ന്ന് ഇന്ന് അടിയന്തര മന്ത്രിതല യോഗം വിളിച്ചു . ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം വിളിച്ചത്. ജില്ലാ കളക്ടര്‍, ഡിഎംഒ, മേയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാഭരണ കൂടം പല മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവിഹിത ബന്ധമെന്ന് സംശയം, ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്നു

ഹരിയാനയില്‍ മൂന്നുപേരുടെ കൊലപാതകത്തില്‍ 27 കാരന്‍ പിടിയില്‍. ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചതായി പൊലീസ് പറയുന്നു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. സെപ്റ്റംബര്‍ ആറിനായിരുന്നു മൂന്നുപേരുടെയും ദുരൂഹ മരണം. നൂര്‍ ഹസനാണ് പിടിയിലായത്. വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. Read More …

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത് നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ്. എന്നാല്‍ കുഞ്ഞിനെ കാണാതായപ്പോള്‍ അമ്മയും അമ്മൂമ്മയും പോലിസില്‍ പരാതിപ്പെടുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് Read More …

ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ മിനി സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്. സിആര്‍പിഎഫ് ജവാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. Read More …

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിറുത്തലാക്കി. കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും. സൗദി വ്യോമയാന അതോറിറ്റി ഇതുസംബന്ധിച്ച്‌ കമ്ബനികള്‍ക്ക് നിര്‍ദ്ദേശം കൈമാറി. ഇന്ത്യയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 56 ലക്ഷവും മരണം 90,000 വും കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 45 Read More …

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും : മന്ത്രി ജി.സുധാകരന്‍

കൊച്ചി പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സുപ്രീംകോടതി അനുവാദം നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യംവെച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാബിനറ്റ് ചുമതലപ്പെടുത്തിയ ഇ ശ്രീധരനോട് ഫോണില്‍ ആശയവിനിമയം നടത്തുകയും അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാമെന്ന് Read More …