കാസര്‍കോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്മുസ്‌ലിം ലീഗിന് പൊല്ലാപ്പാകുന്നു

മലപ്പുറം- മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി.ഖമറുദ്ദീന്‍ ഉള്‍പ്പെട്ട കാസര്‍കോട്ടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് മുസ്്‌ലിം ലീഗിന് പൊല്ലാപ്പാകുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ ലീഗിന് കടുത്ത രാഷ്ട്രീയ വെല്ലുവിളിയായി ഈ കേസ് മാറുകയാണ്. കാസര്‍കോട്ടെ ഫാഷന്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട വിവാദം ഒരു വര്‍ഷത്തോളമായി നീറിപുകയുകയായിരുന്നു. എന്നാല്‍ പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ Read More …

വെളിമുക്കില്‍ ഒമ്പത് ബൈത്തുറഹ്‌മ വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

തിരൂരങ്ങാടി: മൂന്നിയൂര്‍ വെളിമുക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന 9 ബൈത്തുറഹ്‌മ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആറ് വീടുകള്‍ക്ക് കട്ടില വെക്കല്‍ കര്‍മ്മം പൂര്‍ത്തീകരിച്ചു. നേരത്തെ വെളിമുക്കില്‍ ആറ് വീടുകള്‍ ഉള്‍ക്കൊള്ളിച്ച് സമര്‍പ്പിച്ച ബൈത്തുറഹ്‌മ വില്ലേജിന് പുറമെയാണ് വില്ലേജിനകത്ത് ആറ് കുടുംബങ്ങള്‍ക്ക് താമസയോഗ്യമായ വീടും അപ്പാര്‍ട്ട് മെന്റും, വെളിമുക്ക് കൂഫ പ്രദേശത്ത് മൂന്ന് വീടുകളുമൊരുങ്ങുന്നത്.മലപ്പുറം ജില്ല മുസ്ലിം Read More …

അധ്യാപക അവാര്‍ഡ് ജേതാവിന് ആദരം

മലപ്പുറം: 2020ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന കൗണ്‍സില്‍ മെമ്പറും കൊണ്ടോട്ടി ജി.വി.എച്ച്.എസ് എസ് കായികാധ്യാപകനുമായ മുഹമ്മദ് ഷാജഹാന്‍ മാസ്റ്ററെ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി ആദരിച്ചു. കൊണ്ടോട്ടി മര്‍ക്കസ്സുല്‍ ഉലൂം ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് നാസര്‍ Read More …

കോവിഡ് ബാധിച്ച യുവതിയെ അംബുലന്‍സില്‍ വച്ച് ലൈംഗികമായി പീഢിപ്പിച്ചു

പത്തനംതിട്ട: കോവിഡ് ബാധിച്ച് ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനെ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികമായി പീഢിപ്പിച്ചു. ആറന്‍മുളയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കരീക്കല്‍ നൗഫലിനെതിരെ പന്തളം പോലീസ് കേസെടുത്തു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയെയും മറ്റൊരു യുവതിയെയും ആംബുലന്‍സില്‍ ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതിയെ ആറന്‍മുള ഗവ. ആശുപത്രിയില്‍ Read More …

രാമക്ഷേത്ര നിര്‍മാണം ഈ മാസം തുടങ്ങും

അയോധ്യ: രാമക്ഷേത്ര നിര്‍മാണ് ഈ മാസം ആരംഭിക്കാനുള്ള നടപടികളുമായി ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്രം ഭാരവാഹികള്‍. ഈ മാസം 17 ശേഷം നിര്‍മണം തുടങ്ങുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.സ്വകാര്യ നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്റ് ടൂര്‍ബോ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഫീസ് വാ്ങ്ങാതെയാണ് കമ്പനി സേവനം നല്‍കുന്നത്.12000 കല്‍ തൂണിലാണ് നിര്‍മാണം. ഹൈദരാബാദില്‍ Read More …

‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’ എസ്.വൈ.എസ് പ്രക്ഷോഭം തുടങ്ങി

മലപ്പുറം- ‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല ‘ എന്ന മുദ്രാവാക്യവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായി. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ് സമരത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് Read More …

പുലിവേഷത്തില്‍ പാര്‍വ്വതിയെ കാണുമ്പോള്‍

തൃശൂര്‍: കാണാന്‍ ആളുകുറവായിരുന്നെങ്കിലും പാര്‍വ്വതിയുടെ പുലിവേഷം ഹിറ്റായി. എറണാകുളം സ്വദേശിനിയും മോഡലും നടിയുമായ പാര്‍വതിയാണ് ഇത്തവണയും ഓണത്തോടനുബന്ധിച്ച് തൃശൂരില്‍ പുലിവേഷം കെട്ടിയത്. കൂര്‍ക്കഞ്ചേരിയിലെ സാറാ മേയ്ക്ക് ഓവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ സാറാ സബിതയുടെ നേതൃത്വത്തിലായിരുന്നു ഒറ്റപ്പെണ്‍പുലിയായി പാര്‍വതി തേക്കിന്‍കാട്ടില്‍ ചുവടുവെച്ചത്.ആള്‍ത്തിരക്കുണ്ടാകുമെന്നതിനാല്‍ പെണ്‍പുലിയേയും സംഘത്തേയും സ്വരാജ് റൗണ്ടിലേക്കിറക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ പതിനഞ്ചു മിനുറ്റോളം Read More …

കോട്ടക്കല്‍ പീസ് പബ്ലിക് സ്‌കളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

കോട്ടക്കല്‍: കോട്ടക്കല്‍ പീസ് പബ്ലിക് സ്‌കൂള്‍ മാനേജ്്‌മെന്റിന്റെ നിലപാടുകള്‍ക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്. സ്‌കൂള്‍ മാനേജ്്‌മെന്റിന്റെ നിരുത്തവാദ പരവും നീതി നിഷേധിക്കുന്നതുമായി നിലപാടുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരസ്യമായി രംഗത്തു വന്നത്. സ്ത്രീകള്‍ അടക്കമുള്ള രക്ഷിതാക്കള്‍ സ്‌കൂളിനെതിരെ ഒപ്പുശേഖരണം നടത്തുകയും പ്രധാന കവാടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു.കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് എജുക്കേഷനല്‍ ഫൗണ്ടേഷന്റെ Read More …