ഐ.എന്‍.എല്‍ പ്രതിഷേധ തെരുവ്സംഘടിപ്പിച്ചു

മലപ്പുറം:ചരിത്ര പുരുഷന്‍മാരെ ഇരുട്ടില്‍ തളക്കാനുള്ള ഹിന്ദുത്വ സര്‍ക്കാര്‍ അജണ്ടക്കെതിരെ ഐ.എല്‍.എല്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ജില്ലാതല ഉല്‍ഘാടനം പൊന്നാനിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.ഒ ശംസു നിര്‍വ്വഹിച്ചു.ജില്ല പ്രസിഡന്റ് ടി.എ സമദ് വേങ്ങരയിലും ജില്ല ജനറല്‍ സിക്രട്ടറി സി.പി അന്‍വര്‍ സാദത്ത് തിരൂരങ്ങാടിയിലും, ട്രഷറര്‍ നാസര്‍ Read More …

മലപ്പുറത്ത് പാമ്പ് പിടിത്തത്തില്‍ പരിശീലനം

മലപ്പുറം: ജില്ലയിലെ ജനവാസ മേഖലകളില്‍ ഭീഷണിയാകുന്ന പാമ്പുകളെ പിടിച്ച് അവയുടെ ആവാസവ്യവസ്ഥയില്‍ തിരികെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തിയില്‍ വിദഗ്ധരായ ആളുകളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിന് കേരള വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, മുന്‍പരിചയം എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ അപേക്ഷ സെപ്തംബര്‍ 30നകം അസിസ്റ്റന്റ് Read More …

ചരിത്രത്തെ തമസ്‌കരിക്കുന്നത് മത രാഷ്ട്ര നിര്‍മ്മിതിക്ക് വേണ്ടി: ഐ.എന്‍.എല്‍ വെബിനാര്‍

മലപ്പുറം:രാജ്യത്തെമ്പാടുമുള്ള അധിനിവേശ വിരുദ്ധവും സ്വാതന്ത്ര്യ പ്രേരിതവുമായ സമരങ്ങളിലെ പോരാളികളെയും പ്രദേശങ്ങളെയും മതവും ജാതിയും നോക്കി തരംതിരിക്കാനും തമസ്‌കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്ര നിര്‍മ്മിതിയുടെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സ്വതന്ത്ര സമര ചരിത്രഗ്രന്ഥങ്ങില്‍ നിന്നും മലബാറിലെ ഖിലാഫത്ത് സമരത്തെ വെട്ടി മാറ്റുന്ന കേന്ദ്ര ചരിത്ര ഗവേഷണ Read More …

താന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് നടന്‍ അക്ഷയ്കുമാര്‍

മുംബൈ: താന്‍ പതിവായി ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. ഡിസ്‌കവറി ചാനലിന്റെ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.അക്ഷയ്കുമാര്‍ ആനപ്പിണ്ടം ഉപയോഗിച്ചുള്ള ചായ കുടിക്കാറുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് നടന്‍ മൂത്രം കുടിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. സ്ഥിരമായി ഗോമൂത്രം കുടിക്കാറുള്ളതിനാല്‍ ആനപ്പിണ്ട ചായ കുടിക്കുന്നത് പ്രശ്്‌നമുള്ള കാര്യമെല്ലെന്നായിരുന്നു മറുപടി. ബന്ദിപ്പൂര്‍ ദേശീയ പാര്‍ക്കിലാണ് അഭിമുഖത്തിന്റെ ഷൂട്ടിംഗ് നടന്നത്. Read More …

സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപ കുറഞ്ഞ് 37800 രൂപയായി. തുടര്‍ച്ചയായ നാലു ദിവസം വില ഉയര്‍ന്നതിന് ശേഷമാണ് കുറഞ്ഞത്. ഡോളര്‍ വിലയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണത്തിന്റെ വിലകുറവിന് കാരണമായത്. ദേശീയ വിപണിയില്‍ തങ്കത്തിന്റെ വിലയില്‍ ഒരുശതമാനം ഇടിവുണ്ടായിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന്സര്‍വ്വകക്ഷി യോഗം

തിരുവനന്തപുരം: ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നും യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായമുയര്‍ന്നു. യോഗത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കും.കോവിഡ് വ്യാപനവും, പുതിയ എം.എല്‍.എമാര്‍ക്ക് ഏതാനും മാസങ്ങള്‍ മാത്രമേ കാലാവധി ലഭിക്കൂ എന്നതുമാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതിന് കാരണമായി യോഗത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തി. തദ്ദേശതെരഞ്ഞെടുപ്പ് Read More …

മന്ത്രി ഇ.പി.ജയരാജനും കോവിഡ്

കണ്ണൂര്‍: സംസ്ഥാനത്ത് രണ്ടാമത്തെ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. വ്യവസായമന്ത്രി ഇ.പി.ജയരാജനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ധനമന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം അന്യസംസ്ഥാനങ്ങളിലും

പത്തനംതിട്ട: രണ്ടായിരം കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ആന്ധ്രയിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. കമ്പനി ഉടമകള്‍ക്ക് ആ സംസ്ഥാനങ്ങളിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ചാണ് അന്വഷണം പുരോഗമിക്കുന്നത്.നിക്ഷേപകര്‍ക്ക് പണം തിരിച്ചു ലഭിക്കുന്നതിന് ഇനിയം കാലതാമസമുണ്ടാകുമെന്നാണ് സൂചനകള്‍. കമ്പനിയുടെ ആസ്തികളുടെ കണക്കാണ് പോലീസ് ശേഖരിക്കുന്നത്. സ്വത്തിനൊപ്പം ബാധ്യതകളും കണക്കാക്കുന്നുണ്ട്.കമ്പനിയിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ച രീതി നിക്ഷേപകര്‍ക്ക് ഗുണകരമായതല്ലെന്നാണ് Read More …