സായി ശ്വേതക്ക് ശ്രീജിത്ത് പെരുമാന നല്‍കിയ മറുപടി

കോഴിക്കോട്: തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥപറഞ്ഞ് സോഷ്യല്‍മീഡയയില്‍ താരമായ സായി ശ്വേതക്ക് മറുപടിയുമായി ശ്രീജിത്ത് പെരുമാന രംഗത്തെത്തി. തന്നെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന സായി ശ്വേതയുടെ പോസ്റ്റിനെതിരെയാണ് ആരോപണ വിധേയനായ ശ്രീജിത്ത് മറുപടിയുമായി രംഗത്തെത്തിയത്. സായിയെ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീജിത്ത് ക്ഷണിച്ചതായും എന്നാല്‍ ക്ഷണം നിരസിച്ചതിന്റെ പേരില്‍ സായിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചതായുമുള്ള തര്‍ക്കങ്ങളാണ് പോസ്റ്റിനാധാരം.അടുത്ത സുഹൃത്ത് നിര്‍മിക്കുന്ന സിനിമയുടെ Read More …

മാനസികസമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ക്ക്സാന്ത്വനമായി വിസ്ഡം എലൈവ്

മലപ്പുറം: കോവിഡ് കാലത്തെ തൊഴില്‍ നഷ്ടവും സാമ്പത്തികത്തകര്‍ച്ചയും ആരോഗ്യ പ്രശ്‌നങ്ങളും കോറന്റീനിലെ ഏകാന്തതയുമെല്ലാമായി മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സാന്ത്വനങ്ങളുമായി വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന വിസ്ഡം അലൈവിന് തുടക്കമായി. സംസ്ഥാന കണ്‍വീനര്‍മാരായ ടി.കെ നിഷാദ് സലഫി, ഡോ.പി പി നസീഫ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കേരളാ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.മന:സംഘര്‍ഷം കാരണമായി Read More …

പ്രണബ് മൂഖര്‍ജി അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. വൈകീട്ട് അഞ്ചരയോടെ ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയിലായിരുന്നു നിര്യാണം.തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അഞ്ചു പതിറ്റാണ്ടിലേറെ ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനകാര്യം,വിദേശകാര്യം,പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു.

ബ്രഹ്‌മഗിരി എഫ്.ടി.എം. ട്രയല്‍ റണ്ണിന് തുടക്കം

കല്‍പ്പറ്റ: കുറിച്ച്യര്‍ കലാപമുള്‍പ്പടെയുള്ള കാര്‍ഷിക സമരങ്ങള്‍ക്ക് വേദിയായ വയനാടില്‍ തുടക്കമിടുന്ന കാര്‍ഷിക ജനാധിപത്യ സംരംഭമാണ് എഫ്.ടി.എം. എന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ബ്രഹ്‌മഗിരിയുടെ ഓണ്‍ലൈന്‍ വിപണന സംവിധാനമായ എഫ്.ടി.എം.ന്റെ ട്രയല്‍ റണ്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. സാമൂഹിക സഹകരണ കാര്‍ഷിക പ്രസ്ഥാനമെന്ന നിലയ്ക്ക് ബ്രഹ്‌മഗിരി വയനാടാന്‍ കര്‍ഷക സമൂഹത്തിന്റെ സ്വന്തം സംരംഭമാണ്. കര്‍ഷകന് Read More …

പോപ്പുലര്‍ ഫിനാന്‍സിന് പിഴച്ചതെവിടെ?

കൊച്ചി: തെക്കന്‍ കേരളത്തിലെ പ്രമുഖ പണമിടപാടു സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് പരമ്പരാഗത വ്യാപമേഖലയില്‍ നിന്നുള്ള വ്യതിചലനം മൂലമാണെന്ന് നിഗമനം. ഫൈനാന്‍സിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ വിജയ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ പണം മറ്റുമേഖലകളിലെ ബിസിനസിനായി ഉപയോഗിച്ചാണ് തകര്‍ച്ചക്ക് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്.നിക്ഷേപ തട്ടിപ്പു കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് എം.ഡി തോമസ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ Read More …

സമസ്ത ക്ഷേമ നിധി ഫണ്ട് ശേഖരണം തുടങ്ങി

മലപ്പുറം- സമസ്ത ജില്ലാ ജംഇയ്യതുല്‍ ഉലമക്ക് കീഴില്‍ ഖാസി, ഖത്വീബ്, മുദര്‍രിസ് എന്നിവരെ രോഗം, മകളുടെ വിവാഹം, വീട് നിര്‍മാണം വിഷയങ്ങളില്‍ സഹായിക്കുന്നതിനായി സംവിധാനിച്ച ക്ഷേമനിധിയുടെ ഫണ്ട് ശേഖരണം ആരംഭിച്ചു. മലപ്പുറം ജില്ലാ തല ഉദ്ഘാടനം കിഴേടത്ത് ഇബ്റാഹീം ഹാജി തിരൂരില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത Read More …

കോഡൂരിലെ പൊതുകുളങ്ങളില്‍ മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മലപ്പുറം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മീന്‍ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്രത്യേകം തെരഞ്ഞെടുത്ത പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഭക്ഷ്യവിഭവ സമൃദ്ധി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രമാദേവി അധ്യക്ഷത വഹിച്ചു.വിവിധ പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, Read More …

ചെന്നിത്തല പാണക്കാട് എത്തിയതിന് പിന്നില്‍

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ യു.ഡി.എഫിന്റെ കെട്ടുറപ്പു സംബന്ധിച്ച ആശങ്കകള്‍ പങ്കവെക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടു. യു.ഡി.എഫിന് കെട്ടുറപ്പു കുറയുന്ന സാഹചര്യത്തിലാണ് മുന്നണിയെ ശക്തിപ്പെടുത്താന്‍ ചെന്നിത്തല മുസ്്‌ലിംലീഗിന്റെ സഹായം തേടിയത്. ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, സംസ്ഥാന ജനറല്‍ Read More …