ദേശീയപാത സര്‍വേ: ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി

ദേശീയപാത സര്‍വേ: ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി കൊച്ചി: ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ നൗഷാദ് വെന്നിയൂരിലെ മര്‍ദ്ദിച്ച റവന്യു,പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയില്‍ പരാതി. പരാതി സ്വീകരിച്ച കോടതി വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജുലൈ എഴിന് ദേശീയ പാത സ്ഥലമെടുപ്പിന്റെ സര്‍വ്വെയ നടക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ നൗഷാദ് വെന്നിയൂരിനെ Read More …

കരിപ്പൂര്‍ വിമാനദുരന്തം: അന്വേഷണം പൈലറ്റിലേക്ക്

കോഴിക്കോട്: കരfപ്പൂര്‍ വിമാനദുരന്തത്തിന് കാരണമായത് വിമാനമോടിച്ചിരുന്ന പൈലറ്റിന്റെ പിഴവായിരുന്നോ എന്ന് അന്വേഷിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള വിവരങ്ങളും വിമാനത്തിലെ ഡാറ്റാ റെക്കോര്‍ഡര്‍ രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പൈലറ്റിന്റെ പിഴവിനെ കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തില്‍ പെട്ട വിമാനം ലാന്റ് ചെയ്യുന്നതിന് മുമ്പ് യാതൊരു വിവരങ്ങളും പൈലറ്റ് ദീപക് സാത്തേ എയര്‍ ട്രാഫിക് Read More …

ലോകത്തെ പ്രമുഖ റീട്ടെയില്‍ ബ്രാന്റുകളില്‍ ലുലു ഗ്രൂപ്പും

ദുബായ്: ലോകത്തെ മുന്‍നിര റീട്ടെയില്‍ ബ്രാന്റുകളുടെ പട്ടികയില്‍ പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പും ഇടം പിടിച്ചു. ആഗോള ഓഡിറ്റ് കമ്പനിയായ ഡിലോയിറ്റിന്റെ പുതിയ പട്ടികയിലാണ് ലുലു ഗ്രൂപ്പും സ്ഥാപനം പിടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചതിലൂടെയാണ് ലുലു അന്താരാഷ്ട്ര അംഗീകാരത്തിലേക്കെത്തിയത്. ജി.സി.സിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ കാരിഫോര്‍, മാജിദ് Read More …

സഡാക്കോ സസാക്കിയെ അനുസ്മരിച്ച് വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്

തിരൂര്‍:ലോകം സമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചപ്പോള്‍ യുദ്ധത്തിന് ഇരയായി ഇനിയും ജീവക്കണ മെന്ന കൊതിയില്‍ ആയിരം കൊക്കുകളെ ഉണ്ടാക്കവെ മരണത്തിനു കീഴടങ്ങിയ സഡാക്കോ സ സാക്കിയെ ന്ന ജാപ്പനീസ് പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ഷോര്‍ട് ഫിലിം ഫെസ്റ്റ് നടത്തി വിദ്യാര്‍ത്ഥികള്‍. പറവണ്ണ സലഫി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിലെ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഷോര്‍ട് ഫിലിമുകള്‍ Read More …

ഒരു വര്‍ഷമായി അവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ

നിലമ്പൂര്‍: കവളപ്പാറ ദുരന്തത്തിനു ഒരാണ്ടു പിന്നിട്ടപ്പോഴും ആദിവാസി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ. 51 പേര്‍ മരിച്ച ദുരന്തത്തിന് പിന്നാലെ അവശേഷിച്ച ഇരുപത്തിയൊന്ന് കുടുംബങ്ങള്‍ ആദ്യം ഭൂദാനം സെന്റ് മേരീസ് ദേവാലയത്തിലെ ക്യാമ്പിലും പിന്നീട് പോത്തുകല്‍ ടൗണിലെ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തിയതാണ്. നാളിതുവരെ പോത്തുകല്ലിലെ ക്യാമ്പില്‍ നിന്ന് ഇവര്‍ക്കു മോചനമായില്ല. കോളനിയിലെ ഇരുപത്തിയൊന്ന് കുടുംബങ്ങളിലെ 110 Read More …

നാടുകാണി ചുരത്തില്‍ വിള്ളല്‍: ഗതാഗതം നിരോധിച്ചു

മലപ്പുറം:നിലമ്പൂര്‍-ഗുഡല്ലൂര്‍ പാതയില്‍ നാടുകാണി ചുരത്തില്‍ റെഡില്‍ വിള്ളല്‍ കണ്ടെത്തി. ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചുരത്തില്‍ അത്തികുറുക്കിന് സമീപത്താണ് ഇന്ന് രാത്രി വിളളല്‍ രൂപപ്പെട്ടത്. ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് പാത അടച്ചിടാന്‍ തീരുമാനിച്ചത്. ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ കടന്നു പോകണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

യൂത്ത് ലീഗ് തെരുവോരം ശുചീകരിച്ചു

മലപ്പുറം- മുസ്‌ലിം യൂത്ത്ലീഗ് വലിയാട് അറക്കല്‍പടി യൂണിറ്റ് കമ്മിറ്റി തെരുവോരം ശുചീകരിച്ചു. ആല്‍പ്പറ്റക്കുളമ്പ് അങ്ങാടിയിലെ റോഡിന്റെ ഇരുവശങ്ങളിലെയും അടഞ്ഞുകിടന്നിരുന്ന അഴിക്കുചാലിലെ മണ്ണും മാലിന്യങ്ങളും നീക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പഞ്ചായത്ത് അംഗം അബ്ദുള്‍ നാസര്‍ കുന്നത്ത്, ഇ.കെ. ഷൗക്കത്തലി, റാഷിദ് വില്ലന്‍, ഇ.കെ. ജഹ്ഫര്‍, അബ്ബാസ് പുല്ലിത്തൊടി, റാഫി വില്ലന്‍, ഇ.കെ. ഹമീദലി, മുജീബ് വടക്കാത്ര, കുഞ്ഞിമുഹമ്മദ് Read More …

പ്രതിരോധ മേഖലയില്‍ സ്വാശ്രയ നയവുമായി കേന്ദ്രസര്‍ക്കാര്‍

ന്യുദല്‍ഹി- പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള നയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ 101 എണ്ണത്തിന് ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തി. ഈ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് പുതിയ സാധ്യതകള്‍ തുറക്കും.പ്രത്യേക കാലയളവ് നിശ്ചയിക്കാതെയാണ് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി Read More …