നന്മ ഫൗണ്ടേഷന്‍ സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി

മലപ്പുറം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നന്മ ഫൗണ്ടേഷന്‍ കേരള പോലീസും എസ്.പി.സി.യുമായി സഹകരിച്ചു സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റാന്‍ഡ് വിതരണം നടത്തുന്നതിന്റെ ഉദ്ഘാടന കര്‍മ്മം മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ് നിര്‍വഹിച്ചു.മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കോവിഡ്-19 ജില്ലാ സ്പെഷ്യല്‍ ഓഫീസര്‍ ഉമേഷ് ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു രാജ് Read More …

കെ.എ.ടി.എഫ്. ‘അലിഫ്’ മീഡിയ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമിതിയുടെ കീഴിലുള്ള ‘അലിഫ്’ മീഡിയ ഡിജിറ്റല്‍ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലികുട്ടി എം.പി. നിര്‍വഹിച്ചു. സര്‍ക്കാര്‍ വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകളില്‍ അറബിയുള്‍പ്പെടെയുള്ള ഭാഷകളെ ഉള്‍പ്പെടുത്താതെ വിവേചനം കാണിച്ചപ്പോള്‍ അതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം അലിഫ് മീഡിയ Read More …

കേരളത്തില്‍ 593 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, Read More …

സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി കോസ്‌മെഡിക്‌സ് ഷോറൂം മലപ്പുറത്ത്

മലപ്പുറം:പമുഖ വ്യാപാര ശൃംഖലയായ സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂമും അഞ്ചാമത്തെ കോസ്‌മെഡിക്‌സ് ഷോറൂമും ജുലൈ 20 ന് മലപ്പുറത്ത് ആരംഭിക്കും. ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കോസ്‌മെഡിക്‌സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി.യും നിര്‍വ്വഹിക്കും. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്‌സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയുമാണ് Read More …

മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം; പട്ടാമ്പിയില്‍ അതീവ ജാഗ്രത

പാലക്കാട്: പട്ടാമ്പി മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം നടന്നതായി ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടാമ്പില്‍ താലൂക്ക് മേഖലയില്‍ ആരോഗ്യവകുപ്പും പോലീസും ജാഗ്രതാ നടപടികള്‍ ശക്തമാക്കി. മല്‍സ്യമാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് വെള്ളിയാഴ്ച കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ ആന്റജന്‍ ടെസ്റ്റില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നതായാണ് സംശയിക്കുന്നത്. മാര്‍ക്കിറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍,വ്യാപാരികള്‍, മല്‍സ്യം വാങ്ങാനെത്തിയവര്‍ തുടങ്ങി Read More …

ബാങ്കുകള്‍ ശനിയാഴ്ച തുറക്കില്ല

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്കുകള്‍ ശനിയാഴ്ചയും അടച്ചിടും. പലയിടത്തും കോവിഡ് സാമൂഹ്യവ്യാപനത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. നിലവില്‍ ആദ്യശനി, രണ്ടാം ശനി എന്നീ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ശനിയും അവധിയാകും. പ്രവൃത്തി ദിവസങ്ങളില്‍ സാമൂഹക അലകം പാലിച്ച് ജാഗ്രതയോടെ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.നിലവില്‍ പല Read More …

വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനെത്തിച്ച മയക്കുമരുന്നു ശേഖരം പിടികൂടി

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി എത്തിച്ച അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റില്‍. മാരക മയക്കുമരുന്നായ മെറ്റാ ആംഫീറ്റമീന്‍ മയക്കുമരുന്നുമായി എടവണ്ണ വാളപറമ്പന്‍ അബ്ദുള്‍ ജസീല്‍ (24) മഞ്ചേരി പുല്‍പ്പറ്റ അരിമ്പ്രത്തൊടിയില്‍ മുഹമ്മദ് ജുനൈദ്(25) എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 ലക്ഷത്തോളം വില വരുന്ന Read More …

തിരുവനന്തപുരത്ത് രോഗവ്യാപനം അതീവ ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് മുഖമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി.532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരമേഖലയില്‍ അതിവേഗം Read More …