മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശി യു.കെയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് ചെമ്ബനോട സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് സിദ്ധാര്‍ത്ഥ്. യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. Read More …

പൊ​ന്നി​ന് പൊ​ന്നും വി​ല; സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ സ്വ​ര്‍​ണം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ല്‍. ഇ​ന്നു​മാ​ത്രം ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ ഒ​രു പ​വ​ന് 33,800 രൂ​പ​യും ഗ്രാ​മി​ന് 4,225 രൂ​പ​യു​മെ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. വി​ഷു ദി​ന​മാ​യ ക​ഴി​ഞ്ഞ 14ന് ​ഗ്രാ​മി​ന് 4,200 രൂ​പ​യും പ​വ​ന് 33,600 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഈ ​നി​ല​വാ​ര​മാ​ണ് ഇ​ന്ന് Read More …

എക്​സൈസ്​ വാഹനത്തില്‍ അതിര്‍ത്തി കടന്നു; അധ്യാപികക്കെതിരെ കേസെടുക്കും

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത്​ വിവാദമാകുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ അതിര്‍ത്തി കടത്തിയത്.​ ഇവര്‍ക്ക്​ അതിര്‍ത്തി കടക്കാന്‍ പാസ്​ അനുവദിച്ചത്​ തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക്​ ഡിവൈ.എസ്​.പിയാണ്​. സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന്​ വയനാട്​ ജില്ല കലക്​ടര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ്​​ ഉത്തരവ്​. പാസ്​ Read More …

ദുബായ് മെട്രോ അടുത്താഴ്ച തുറന്നേക്കും

ദാബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദുബായ് മെട്രോ ട്രെയിന്‍ സര്‍വ്വീസുകള്‍ അടുത്തയാഴ്ച പുനരാരംഭിച്ചേക്കും. രാവിലെ എഴു മുതല്‍ വൈകീട്ട് എഴുമണിവരെ സര്‍വ്വീസ് നടത്തുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. കോവിഡ് ബാധമൂലം നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സര്‍വ്വീസ് ഉണ്ടാകില്ല. ബസ്, ടാക്‌സി സര്‍വ്വീസുകളും വൈകാതെ പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചനകളുണ്ട്. അതേസമയം, ജലഗതാഗതം,ഷെയറിംഗ് കാര്‍, ലിമോ സര്‍വ്വീസുകള്‍ Read More …

ഇനി മഞ്ചേരിയിലും കിട്ടും 1515 ന് മറുപടി

മഞ്ചേരിയില്‍ നിന്ന് 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സ്വന്തം പിങ്ക് പോലീസ് അംഗങ്ങള്‍ ഓടിയെത്തും. മലപ്പുറം ജില്ലയിലെ മൂന്നാമത്തെ പിങ്ക് പട്രോള്‍ വാഹനം ഇന്നലെ (ഏപ്രില്‍ 22) വൈകുന്നേരം നിരത്തിലിറങ്ങി. മഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും പിങ്ക് പട്രോള്‍ സേവനം ലഭ്യമാകും. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പിങ്ക് പട്രോള്‍വാഹനത്തിന്റെ ഫ്ളാഗ് Read More …

വെടിയേറ്റ യുവതിക്ക് രക്ഷയായത് കൃത്രിമ മാറിടം

വാഷിംഗ്ടണ്‍ : വെടിയേറ്റിട്ടും യുവതിയുടെ ജീവന്‍ രക്ഷപ്പെട്ടതിന് കാരണം കൃത്രിമ മാറിടം. ടൊറന്റോയില്‍ തെരുവില്‍ 30കാരിക്ക് 2018ല്‍ വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സേജ് മെഡിക്കല്‍ ജേര്‍ണലിലാണ് സംഭവവും അതേക്കുറിച്ചുളള പഠനവും പ്രതിപാദിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ വലത് മാറില്‍ മുറിവും അതില്‍ നിന്ന് വെടിയുണ്ടയും ഡോക്ടര്‍മാര്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് സ്‌കാന്‍ Read More …

ചെറിയ മക്കയിലും ബാര്‍ അനുവദിച്ചു; ശ്രീരാമകൃഷ്ണന്‍ വഞ്ചിച്ചെന്ന്

പൊന്നാനി: കേരളത്തില്‍ ഭരണം നടത്തിയിരുന്ന സര്‍ക്കാറുകള്‍ മലബാറിലെ ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയില്‍ ബാര്‍ അനുവദിക്കാതെ ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആ നിലപാടുകളെ ഒറ്റു കൊടുത്ത് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍ കുറ്റപ്പെടുത്തി. ജനം കോവിഡ് ഭീതിയില്‍ കഴിയുന്ന സമയത്ത് പൊന്നാനിയിലടക്കം പുതിയ ബാറുകള്‍ തുടങ്ങാന്‍ അനുമതി Read More …

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഏപ്രില്‍ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറസിലൂടെ കൊവിഡ് ലോക്ഡൗണ്‍ നടപടികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം Read More …