തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ

തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ശിവകാശിയ്ക്ക് സമീപം അയ്യമ്പട്ടി ഗ്രാമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് തൂങ്ങിമരിച്ചത്. പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍- മീന ദമ്പതികളുടെ മകളാണ് ഇന്നലെ വൈകീട്ട് മരിച്ചത്. തമിഴ്നാട്ടില്‍ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിലെ മുറിയുടെ വാതില്‍ അടച്ച് Read More …

5ജി സ്‌പെക്ട്രം ലേലം; ആദ്യദിനം പൂര്‍ത്തിയായി, വിളിച്ചത് 1.45 ലക്ഷം കോടിക്ക് മുകളില്‍

യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തില്‍ നാല് റൗണ്ട് ലേലം നടന്നു. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്.മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ, സുനില്‍ ഭാര്‍തി മിത്തലിന്റെ ഭാരതി എര്‍ടെല്‍, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് , വോഡഫോണ്‍ ഐഡിയ, തുടങ്ങിയ നാല് സ്ഥാപനങ്ങളും Read More …

മംഗളൂരുവില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജസ്‌ട്രേഷന്‍ ബൈക്കില്‍

മംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ബിജെപി യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികള്‍ Read More …

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പറക്കാന്‍ യുകെയില്‍ സ്വന്തമായി വിമാനം നിര്‍മ്മിച്ച് മലയാളി

ഇംഗ്ലണ്ടില്‍ സ്വന്തമായി നിര്‍മ്മിച്ച വിമാനത്തില്‍ യാത്ര ചെയ്ത് മലയാളി യുവാവും കുടുംബവും. മുന്‍ എംഎല്‍എ പ്രഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകന്‍ അശോക് താമരാക്ഷനാണ് സ്വന്തമായി വിമാനം നിര്‍മ്മിച്ചത്. യുകെയിലെ വിവിധ സ്ഥലങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ നാല് സീറ്റുള്ള വിമാനമാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ അശോക് നിര്‍മ്മിച്ചത്.ലണ്ടനില്‍ സ്ഥിരതാമസമാക്കിയ അശോക് പതിനെട്ട് മാസമെടുത്താണ് ‘ജിദിയ’ Read More …

അബൂദബിയില്‍ വ്യാജ ടാക്‌സികള്‍ക്കെതിരെ പരിശോധന ശക്തമാക്കി പൊലീസ്

അബൂദബി: അബൂദബിയില്‍ വ്യാജ ടാക്‌സികള്‍ക്കെതിരെ പരിശോധന നടപടി ശക്തമാക്കുന്നു. അനുമതിയില്ലാതെ വാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിച്ചാല്‍ 3000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അനധികൃത ടാക്‌സി സര്‍വീസ് നടത്തിയാല്‍ 3000 ദിര്‍ഹം പിഴക്ക് പുറമെ 30 ദിവസം വാഹനം പൊലീസ് പിടിച്ചുവെക്കും. ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റും വീഴും. വ്യാജ ടാക്‌സികളെ പിടികൂടാന്‍ Read More …

മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച്‌ തെറിപ്പിച്ചു; സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍

എറണാകുളം: മദ്യലഹരിയില്‍ കാര്‍ ഓടിച്ച്‌ നിരവധി വാഹനങ്ങള്‍ ഇടിച്ച്‌ തെറിപ്പിച്ച സിനിമാ-സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍. നടി അശ്വതി ബാബു (26) സുഹൃത്ത് നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയില്‍ ഇവര്‍ ഇടിച്ച്‌ തെറിപ്പിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കരെ വരെയായിരുന്നു ഇവര്‍ അപകടം ഉണ്ടാക്കിയത്. കുസാറ്റ് സിഗ്നനില്‍ വാഹനം Read More …

മെക്‌സിക്കോയില്‍ 60 പേര്‍ക്ക് മങ്കി പോക്‌സ്

മെക്‌സിക്കോയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ചൊവ്വാഴ്ച പ്രിവന്‍ഷന്‍ ആന്‍ഡ് ഹെല്‍ത്ത് പ്രൊമോഷന്‍ അണ്ടര്‍സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോപ്പസ് ഗാറ്റെല്‍ പറഞ്ഞു.ആറു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂ. ഏകദേശം 21 ദിവസത്തിനുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. അതേസമയം കുരങ്ങുവസൂരി കേസുകള്‍ 11 മെക്‌സിക്കന്‍ നഗരങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ലോകാരോഗ്യ Read More …

സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ടിനെതിരെ പരാതി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷന്‍ കിംഗ് രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ട്രോളുകളിലും മറ്റും ഈ ചിത്രങ്ങള്‍ നിറഞ്ഞു. ഇപ്പോഴിതാ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്‍വീറിനെതിരെ മുംബൈ പൊലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്.രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ Read More …