ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിന് ആംബുലന്‍സിന് പിഴ!

മലപ്പുറം: ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിച്ചെന്ന പേരില്‍ ആംബുലന്‍സിന് പിഴ ചുമത്തിയതായി പരാതി. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള പറപ്പൂരിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലന്‍സിനാണ് വിചിത്രകരമായ പിഴയിട്ടിരിക്കുന്നത്. പറപ്പൂര്‍ ഇരിങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആംബുലന്‍സിനാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിന്റെ പിഴ മാറി ലഭിച്ചിരിക്കുന്നതെന്നാണ് പരാതി. വേങ്ങര സ്വദേശിയായ ഹസീബ് പി. ആണ് പിഴയീടാക്കിയതിന്റെ Read More …

നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ചു; നീന്തി കരയ്ക്കുകയറി, വീണ്ടും കടലിലേക്ക് ചാടി മലയാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ബഹ്റൈനില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച്‌ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് (42)മരിച്ചത്. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേയാണ് സംഭവം. ശ്രീജിത്തിന്റെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറില്‍ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയില്‍ എത്തിയിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന Read More …

മകളുടെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ചെറുത്തപ്പോള്‍ ക്രൂര ആക്രമണം

പട്‌ന: ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ക്രൂരമായ ആക്രമണത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍. ബിഹാറിലെ കതിഹാര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 45കാരിയാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. യുവതിയെ ബലാത്സംഗംചെയ്യാന്‍ ശ്രമിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത 26കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അയല്‍ക്കാരന്‍ കൂടിയായ മുഹമ്മദ് ഷമീം എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. Read More …

നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കില്ല; 15 വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി വിമർശനത്തോടെ തള്ളി

നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർത്ഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹർജികൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 17ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പ്രവേശനപരീക്ഷ (നീറ്റ്-യു.ജി) മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് Read More …

കെഎസ്ഇബി ചെയർമാൻ ബി അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ ചെയർമാൻ

കെഎസ്ഇബി ചെയർമാൻ ഡോ.ബി.അശോകിനെ മാറ്റി. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാനാകും. കൃഷി വകുപ്പിലേക്കാണ് ബി.അശോകിനെ മാറ്റി നിയമിച്ചിട്ടുളളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിർവഹിച്ച വ്യക്തിയാണ് രാജൻ കോബ്രഗഡ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. കെഎസ്ഇബി Read More …

ദൃശ്യങ്ങള്‍ കണ്ടത് കോടതിയിലെന്ന് സുനിയുടെ അഭിഭാഷകന്‍, കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിക്കും.അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍വെച്ചാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് വി.കുറുപ്പ് പറഞ്ഞു. Read More …

സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് പനി ബാധിച്ചതായി സംശയം; രോഗലക്ഷണം യുഎഇയില്‍ നിന്ന് വന്നയാള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ്പനി (മങ്കി പോക്‌സ്) ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്.രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലംലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് Read More …

സാമ്ബത്തിക കുറ്റകൃത്യത്തിന് ഏഴുപേര്‍ അറസ്റ്റിലായി

ദോഹ: ഏഴ് അറബ് വംശജരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടി. അനധികൃതമായി സമ്ബാദിച്ച പണം ഉപയോഗിച്ച്‌ വാഹനങ്ങള്‍ വാങ്ങിക്കൂട്ടി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കലായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ആഡംബര വാഹനങ്ങള്‍ വാങ്ങി, വിദേശത്തേക്ക് കയറ്റുമതിചെയ്ത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക്ക് Read More …