ആത്മഹത്യയല്ല, അപായപ്പെടുത്തിയത്; കുളച്ചലില്‍ കണ്ട മൃതദേഹം കിരണിന്റേതെന്ന് അച്ഛന്‍

ചെന്നൈ: തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച്‌ പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു. കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. Read More …

നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും,താന്‍ മാത്രമാണ് നിലവില്‍ ജയിലിലുള്ളതെന്നും സുനി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.അന്വേഷണം നടക്കുമ്ബോള്‍ കേസില്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയാണ് ജാമ്യപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനി. കേസിലെ Read More …

കാട്ടാനയുടെ ചവിട്ടേറ്റ് പൊലീസുകാരന് പരിക്ക്

എടക്കര: പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കോഴിക്കോട് എ.ആര്‍ ക്യാമ്ബില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്റ്റേഷനില്‍ എത്തിയ സിവില്‍ പൊലിസ് ഓഫീസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്. ഇയാളെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി രാവിലെ ഒമ്ബതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഏഴരയോടെ പോത്തുകല്‍ കോടാലിപൊയിലിലാണ് Read More …

ഗോട്ടബയ വ്യോമസേന വിമാനത്തില്‍ ലങ്ക വിട്ടു, ഭാര്യയ്‌ക്കൊപ്പം മാലദ്വീപി

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ മാലദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. സൈനിക വിമാനത്തിലാണ് ഗോതാബയ കടന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഗോതാബയ രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗോതാബയയുടെ രാജി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.മാലദ്വീപില്‍ എത്തിയ രാജപക്‌സെ പോലീസ് അകമ്പടിയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി മാലദ്വീപ് അധികൃതര്‍ വെളിപ്പെടുത്തി.ചൊവ്വാഴ്ച ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച Read More …

മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി; ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കസ്റ്റഡിയിലെടുത്ത പ്രതിസ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. പൂങ്കാവിലെ ഡിവൈഎഫ്‌ഐ നേതാവാണ് രാത്രി സ്റ്റേഷനില്‍നിന്നു ചാടിപ്പോയത്. കുടുംബ വഴക്കിനെ തുടര്‍ന്നു പിതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചതിനെതുടര്‍ന്ന് സ്റ്റേഷനിലേക്കെത്തിയ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെയെത്തിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അടിപിടിക്കേസ് ആയതിനാല്‍ ലോക്കപ്പില്‍ ഇട്ടില്ല. പകരം Read More …

തൃശൂര്‍ തളിക്കുളത്ത് ബാറില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്കു പരുക്ക്

തൃശൂര്‍: തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തിലും കത്തിക്കുത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജു (35) ആണു മരിച്ചത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു.ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

സ്ത്രീധനപീഡനം, ജാതി അധിക്ഷേപം; സംഗീതയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. Read More …

ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്

മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം Read More …