സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ സിപിഎം മുക്കി, ആരുടെയെങ്കിലും കൈയിലുണ്ടെങ്കില്‍ കൊടുക്കണമെന്നു പോലീസ്

പത്തനംതിട്ട: മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ പോലീസിന് കൈമാറാതെ സി.പി.എം. ദൃശ്യങ്ങളില്ലെന്ന നിലപാടിലാണ് പത്തനംതിട്ട മല്ലപ്പള്ളി ഏരിയാ നേതൃത്വം. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും നേതൃത്വം വിശദീകരിക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. പ്രസംഗത്തിന്റെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നും അന്വേഷണംസംഘം അറിയിച്ചു.സജി ചെറിയാന്‍ Read More …

സലാലയില്‍ ഇന്ത്യാക്കാരായ എട്ട് പേര്‍ കടലില്‍ വീണു, ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സലാല: സലാലയില്‍ കടലില്‍ വീണു കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്സെയില്‍ ബീച്ചില്‍ തിരമാലയില്‍പ്പെട്ടു കടലില്‍ വീണത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തിയിരുന്നു. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നു ഫോട്ടോ Read More …

ഞാനാണെങ്കില്‍ ആര്‍എസ്‌എസിന്റെ പരിപാടിക്ക്‌ പോകില്ല: ചെന്നിത്തല

തൃശൂര്‍: ആര്‍എസ്‌എസ് നേതൃത്വത്തിലുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടികള്‍ക്ക് പോകാറില്ലെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിക്ക് പോയതുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാനാണെങ്കില്‍ ആര്‍എസ്‌എസിന്റെ പരിപാടിക്ക് പോകില്ലെന്ന്’ രമേശ് ചെന്നിത്തല പറഞ്ഞു. മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ അനുസ്മരണ പരിപാടിക്ക് തൃശൂര്‍ ഡിസിസി ഓഫീസില്‍ Read More …

“ബാഗില്‍ ബോംബൊന്നുമില്ല”; വിമാനം വൈകിപ്പിച്ച്‌ യാത്രക്കാരന്റെ മറുപടി

തിരുവനന്തപുരം> വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്ത് മറുപടി പറഞ്ഞു കുടുങ്ങി വെഞ്ഞാറമൂട് സ്വദേശി. പരിശോധനയ്ക്കിടെ ബാഗില്‍ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് “ബാഗില്‍ ബോംബൊന്നുമില്ലെ’ന്ന് മറുപടി നല്‍കിയ പ്രദീപ് പ്രസന്നനെ സിഐഎസ്‌എഫ് പിടികൂടി പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്. വലിയതുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തിങ്കള്‍ വൈകിട്ട് 6.45ഓടെ Read More …

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകള്‍; ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ Read More …

ഗുജറാത്തിലും തെലങ്കാനയിലും പ്രളയം, ഡല്‍ഹിയിലും മുംബൈയിലും അതിശക്തമഴ; മഴക്കെടുതി രൂക്ഷം

രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മിക്കസംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. ഗുജറാത്തിലെ കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നദികളും കരകവിയുകയും ഡാമുകള്‍ നിറഞ്ഞ് ഒഴുകുകയുമാണ്. പലയിടത്തും വെള്ളത്തിനടിയിലാണ്. പ്രളയസമാനമായ സാഹചര്യത്തില്‍ പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 500ലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ഗുജറാത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 Read More …

എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

അട്ടപ്പാടി: എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഷോളയൂര്‍ പോലീസാണ് ഇന്നലെ രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്.ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ വിവിധ Read More …

സ്തനങ്ങള്‍ വളര്‍ന്നപ്പോള്‍ ജീവിതം അവസാനിച്ചെന്ന് തോന്നി: ഇന്ത്യയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു, പാന്‍സെക്ഷ്വല്‍ എന്ന് തുറന്ന് പറഞ്ഞ് പ്രമുഖ നടി

ഗായികയായും അഭിനേത്രിയായും ആരാധകരുടെ മനംകവര്‍ന്ന താരമാണ് അമേരിക്കക്കാരിയായ മോണിക്ക ദോഗ്ര. ദി മാരീഡ് വുമണ്‍ എന്ന സീരീസിലൂടെയാണ് മോണിക്ക ശ്രദ്ധേയയാത്. തനൊരു പാന്‍സെക്ഷ്വലാണെന്ന് മോണിക്ക തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തന്റെ ജീവിത്തെക്കുറിച്ചും വെളിപ്പെടുത്തലുകളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് താരം.അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാന്‍സെക്ഷ്വല്‍ എന്ന വാക്ക് ആദ്യമായി കേട്ടതെന്നും അപ്പോള്‍ തന്നെ ഇത് Read More …