മലയാളി യുവാവ് സൗദിയില്‍ തൂങ്ങിമരിച്ചനിലയില്‍

റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്ബി വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജിലെ താമസസ്ഥലത്തു ബുധനാഴ്ച്ച പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യമായ കുഞ്ഞുമുഹമ്മദ് പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു Read More …

പ്രകോപനം തുടര്‍ന്ന് ചൈന; ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് കൂടി ഒരു ചൈനീസ് വിമാനം പറന്നതായി കണ്ടെത്തി. അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഐഎഎഫ് റഡാറാണ് ചൈനീസ് വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വ്യോമസേന പ്രതികരിച്ചു. ഏത് സാഹചര്യവും നേരിടാന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ Read More …

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം പച്ചക്കള്ളമെന്ന് എം.വി ജയരാജന്‍: കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി നടപടിക്ക് വിധേയനായിട്ടില്ല

കണ്ണുര്‍: ആരോപണങ്ങളുടെ തീയും പുകയും അടങ്ങാത്ത സാഹചര്യത്തില്‍ പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച്‌ സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.പയ്യന്നൂരില്‍ നയാ പൈസയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ അഴിക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ Read More …

സ്വഭാവവൈകല്യത്തിന് ചികിത്സയിൽ,നടന്‍ ശ്രീജിത് രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി:നഗ്നതാ പ്രദര്‍ശന  കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത് രവി  ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു.2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്ന്  ഹര്‍ജിയില്‍ പറയുന്നു.തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അപേക്ഷിച്ചു. അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ  ഫ്ളാറ്റിനു മുന്നില്‍  Read More …

അമേരിക്കയില്‍ ആകാശം പച്ചനിറത്തിലായി, പിന്നാലെ ആഞ്ഞടിച്ച്‌ കൊടുങ്കാറ്റ്

അമേരിക്ക: അമേരിക്കയില്‍ പലയിടത്തും പച്ചനിറത്തില്‍ ആകാശം പ്രത്യക്ഷപ്പെടുന്നത് ആശങ്കയ്ക്ക് ഇടയാക്കി. തെക്കന്‍ ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് പ്രധാനമായും വിചിത്രമായി പച്ചയായത്. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു സംസ്ഥാനമാണിത്. നെബ്രാസ്ക, മിനസോട്ട, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള ആകാശം ചിലയിടങ്ങളില്‍ ദൃശ്യമായി. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി, ഇത് കൗതുകകരവും രസകരവുമായ Read More …

മലപ്പുറത്ത് നിരവധി പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ; ആശങ്ക

മലപ്പുറം: നിലമ്പൂരില്‍ നിരധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. 16 പേരെ നായ കടിച്ചതായാണ് വിവരം. ഇആര്‍എഫ് ടീം കഴിഞ്ഞ ദിവസം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്. നായ ചത്തതോടെ പേ വിഷബാധയുണ്ടെന്ന Read More …

സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി; മൂന്ന് മന്ത്രിമാര്‍ക്ക് നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണ

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനമായി. മൂന്ന് മന്ത്രിമാര്‍ക്കായി വീതം വെക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. വകുപ്പുകള്‍ വീതം വെച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. വിഎന്‍ വാസവനും, പി എ മുഹമ്മദ് റിയാസിനും, വി അബ്ദുറഹിമാനുമായിരിക്കും വകുപ്പുകളുടെ ചുമതല.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനായിരിക്കും യുവജനക്ഷേമകാര്യവകുപ്പിന്റെ Read More …

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ‘ആകാശ’ പറന്നു തുടങ്ങാന്‍ ഒരുങ്ങുന്നു

രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ ചെലവുകുറഞ്ഞ എയര്‍ലൈനായ ‘ആകാശ എയര്‍’ ഇനി പറന്നു തുടങ്ങും. പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്നും എയര്‍ലൈനിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് Read More …