അട്ടപ്പാടി മധു കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ രാജിവച്ചു; പകരം ചുമതല രാജേഷ് എം മേനോന്

കൊച്ചി: അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് രാജിക്കത്ത് കൈമാറിയത്. പകരം ചുമതല രാജേഷ് എം മേനോനാണ്. സി രാജേന്ദ്രനെ മാറ്റണമെന്ന് നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. 10-ാം സാക്ഷി ഉണ്ണികൃഷ്ണനും 11-ാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. Read More …

ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; വീഴ്ച സമ്മതിച്ച്‌ കെ എന്‍ എ ഖാദര്‍

ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച്‌ കെ എന്‍ എ ഖാദര്‍. മുസ്ലീം ലീഗ് നേതൃത്വത്തിന് കെ എന്‍ എ ഖാദര്‍ വിശദീകരണം നല്‍കി. കെ എന്‍ എ ഖാദറിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് വിവരം. ഉടന്‍ ചേരുന്ന ലീഗ് നേതൃയോഗത്തില്‍ തീരുമാനം ഉണ്ടാകും. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലും Read More …

സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വയനാട്ടിലുണ്ടായത്; എസ്‌എഫ്‌ഐ അക്രമത്തില്‍ അപലപിച്ച്‌ എ.എ.റഹീം

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ എംപിയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റുമായ എ.എ.റഹീം അപലപിച്ചു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വായനാട്ടിലുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ അപലപിച്ച്‌ ഡിവൈഎഫ്‌ഐയും ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട് ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ Read More …

എസ് എഫ് ഐ തെമ്മാടിക്കൂട്ടം, സി പി എം ഗുണ്ടാപ്പട; ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നേൃത്വത്തിന്റെ അറിവില്ലാതെയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചതെന്ന സിപിഎമ്മിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ് എഫ് ഐ വയനാട് യൂണിറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും തെമ്മാടിക്കൂട്ടമെന്ന് വിളിച്ച രാഹുല്‍ സിപിഎം സംസ്ഥാന Read More …

എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജന്‍

എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇ ഡി രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണ്. വയനാട്ടില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തിന് ഭാരവാഹികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി Read More …

ഓഫിസ് ആക്രമണം: സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം കനക്കുന്നു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യു.ഡി.എഫ് എന്നീവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോട്ടയത്ത് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍മുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പാലക്കാട് ദേശീയ പാത യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. റോഡില്‍ ടയറുകള്‍ കത്തിച്ചു. തിരുവനന്തപുരം Read More …

കോഴിക്കോട് ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു; നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കെട്ടാങ്ങലില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കെട്ടാങ്ങല്‍ – മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലെ ജീവനക്കാരനായ ഉമ്മറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ചിറ്റാരിപിലാക്കല്‍ സ്വദേശി അഷ്‌റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്‌ജിത് എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 Read More …

പതിനേഴുകാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചു; പതിനേഴുകാരനെതിരെ കേസ്

കാസര്‍കോട്: പ്രണയം നടിച്ച്‌ മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച്‌ പീഡിപ്പിച്ച 17കാരനെതിരെ കേസ്. ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ് പൊലീസ് കേസെടുത്തത്. 17കാരന്‍ ഈ പെണ്‍കുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ Read More …