സ്യൂചിക്ക് ഇനി ഏകാന്തതടവ്; സൈന്യത്തിന്റെ തീരുമാനത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍

നെയ്പിഡോ: മ്യാന്‍മാറിലെ മുന്‍ ജനകീയ ഭരണാധികാരി ഓങ് സാങ് സ്യൂചിയെ വീട്ടുതടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്കുമാറ്റി. തലസ്ഥാനമായ നെയ്പിഡോയിലുള്ള ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് സൈനിക ഭരണകൂടത്തിന്റെ വക്താവ് സോ മിന്‍ തുന്‍ പറഞ്ഞു. നിയമം അനുശാസിക്കുന്ന നടപടിയാണിതെന്നും വിശദീകരിച്ചു.സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള സ്യൂചി കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഒന്നിനാണ് അറസ്റ്റിലായത്. ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട് സ്യൂചിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാരിനെ Read More …

ശസ്ത്രക്രിയയെത്തുടര്‍ന്നു മുന്‍ മിസ് ബ്രസീലിന് ദാരുണാന്ത്യം, പൊട്ടിക്കരഞ്ഞ് ആരാധകര്‍

ബ്രസിലീയ: ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്‌സി കോറിക്ക് ദാരുണാന്ത്യം. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായ 27കാരിക്ക് മസ്തിഷ്‌ക രക്തസ്രാവവും ഹൃദയാഘാതവും സംഭവിച്ചതാണ് മരണകാരണമായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടോണ്‍സില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിത രക്തസ്രാവമുണ്ടായ കോറിയയ്ക്ക് ഏപ്രില്‍ നാലിന് ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില ഗുരുതരമായി. കഴിഞ്ഞ രണ്ട് മാസമായി കോമയില്‍ തുടരുകയായിരുന്ന Read More …

യുവ അഭിഭാഷകയെ മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി

കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശിയായ അഷ്ടമിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയോടെ വീട്ടില്‍ തനിച്ചായ സമയത്താണ് അഷ്ടമി ആത്മഹത്യ ചെയ്തത്. വൈകീട്ട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കൊട്ടാരക്കര Read More …

ഹിജാബ് അനുവദിക്കില്ല: കോളേജില്‍ നിന്നും ടിസി വാങ്ങി മുസ്ലീം വിദ്യാര്‍ത്ഥികള്‍

മംഗളൂരു: കോളേജില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടിസി വാങ്ങി മുസ്ലീം വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് നിരോധനത്തിനെതിരെ ഇവര്‍ പ്രതിഷേധിച്ചിരുന്നു. മംഗളൂരു ഹമ്പകട്ട യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ കോളേജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ കോടതി വിധി ചൂണ്ടിക്കാട്ടി ഇത് അനുവദിക്കാനാകില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. Read More …

മഹാരാഷ്ട്രയില്‍ നാടകം തുടരുന്നു: രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി ഷിന്‍ഡെക്കൊപ്പം, ഇപ്പോള്‍ എണ്ണം 44

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടെ അസമിലെ ഗുവാഹത്തിയില്‍ ഏക്‌നാഥ് ഷിന്റേയുടെ നേതൃത്വത്തില്‍ വിമത അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. ഇതോടെ വിമത ശബ്ദം ഉയര്‍ത്തി പുറത്ത് പോയ എംഎല്‍എമാരുടെ എണ്ണം 44 ആയി. ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎല്‍എമാര്‍ക്കെതിരെ പരാതി കൊടുത്തു. Read More …

സ്‌കൂള്‍ വിട്ടുവരികയായിരുന്ന 11-കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിച്ചു;ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പൊതുവഴിയില്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുള്‍ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂള്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് 11-കാരിക്ക് ദുരനുഭവമുണ്ടായത്.ബൈക്കിലെത്തിയ ഫറോക്ക് പെരുമുഖം സ്വദേശി മുഹമ്മദ് അബ്ദുള്‍ Read More …

മരുന്നു കണ്ടെത്തി; പ്രമേഹത്തെ ഇനി മെരുക്കാം!

ജീവിതശൈലീരോഗമായ പ്രമേഹത്തിനു മരുന്നു കണ്ടെത്തിയിരിക്കുന്നു. ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. സ്വീഡനില്‍ നിന്നാണ് ഈ ആശ്വാസ വാര്‍ത്ത എത്തുന്നത്. ശരീരത്തിലെ മാംസപേശികളെ, രക്തത്തിലെ അധിക പഞ്ചസാരയെ ആഗിരണം ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് പുതിയ മരുന്ന്. എ ടി ആര്‍ 258 എന്നാണ് മരുന്നിനു നല്‍കിയിരിക്കുന്ന പേര്. രക്തത്തില്‍ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്. അതാണ് Read More …

മതസ്വാതന്ത്ര്യ ലംഘനം: ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

വാഷിങ്ടണ്‍: രാജ്യത്തെ മതസ്വാതന്ത്ര്യ ലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയെ പ്രത്യേക ശ്രദ്ധയുള്ള രാജ്യമായി പ്രഖ്യാപിക്കാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം ഇല്‍ഹാന്‍ ഉമര്‍ ആണ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗങ്ങളായ Read More …