തൃക്കാക്കരയില്‍ ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയം; വോട്ട് ചോര്‍ച്ചയില്‍ നടപടിയുണ്ടാകുമെന്ന് എംഎ ബേബി

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണി പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടിക്രമമാണ്. സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഫലം എന്ന് പറഞ്ഞതായി വ്യാഖാനമുണ്ടായെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. Read More …

ആല്‍‌ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം, വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച്‌ പീഡനം; മുല്ലപ്പറമ്ബ് സ്വദേശി റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ: വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും യുവതിയെ പലയിടങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കോട്ടക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്ബ് തൈവളപ്പില്‍ സക്കരിയയെയാണ് (33) പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. കൊല്ലം സ്വദേശിനിയായ 27കാരിയാണ് പീഡനമാരോപിച്ച്‌ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്ത് വെച്ച്‌ വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച്‌ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. Read More …

കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്പെന്‍ഷന്‍: പ്രതിഷേധം കടുക്കുന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ.

വിവാഹആപ്പ് വഴി ചാറ്റിംഗ്, സൗഹൃദം;സ്ത്രീകളുടെ സ്വര്‍ണവും പണവും തട്ടുന്ന ആലപ്പുഴ സ്വദേശി അറസ്റ്റില്‍

മലപ്പുറം: വിവാഹത്തട്ടിപ്പുകാരനായ ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടില്‍ അസറുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ആപ്പ് വഴി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇയാള്‍ പണം തട്ടുകയായിരുന്നു കരുവാരകുണ്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ പ്രമുഖ വിവാഹ രജിസ്‌ട്രേഷന്‍ ആപ്പ് വഴിയാണ് പ്രതി കരുവാരകുണ്ട് Read More …

ശബരിമല സംഘര്‍ഷം; ശശികലയ്ക്കും എസ്‌ജെആര്‍ കുമാറിനുമെതിരായ കേസ് റദ്ദാക്കി

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ നടത്തിയ സംഘര്‍ഷങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് മേല്‍ ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി. ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാറിനെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത Read More …

ഇമ്രാന്‍ ഖാന് വധഭീഷണി: ഇസ്ലാമാബാദ് നഗരം അതീവ ജാഗ്രതയില്‍

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വധഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. നഗരത്തിലെ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. ഇസ്ലാമാബാദ് നഗരത്തിലെ ബനി ഗാല എന്ന സ്ഥലത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനായി ഇമ്രാന്‍ ഖാന്‍ ഇന്ന് എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. ആളുകള്‍ Read More …

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ല: ബൃന്ദ കാരാട്ട്

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട്. എല്‍ ഡി എഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. 20-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന്‍ മാത്രമാണ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്‍വര്‍ ലൈന്‍ പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച്‌ ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച്‌ മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും Read More …

13കാരിയുടെ അണ്ഡം വിറ്റത് എട്ട് തവണ; ഒരു അണ്ഡത്തിനു വില 20,000 രൂപ വരെ; അമ്മയും കാമുകനും അറസ്റ്റില്‍

ഈറോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡം വില്‍പന നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്. ഈറോഡിലെ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് കേന്ദ്രീകരിച്ചാണ് അനധികൃത ഇടപാട് നടന്നതെന്നാണ് പോലീസ് പറയുന്നത്. 13വയസുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് എട്ട് തവണയോളം അണ്ഡം ദാനം ചെയ്യിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.കുട്ടിയുടെ അമ്മയും കാമുകനും മറ്റൊരു സ്ത്രീയുമാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടിയുടെ അമ്മയും ആശുപത്രിയുമായുള്ള Read More …