ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; ആറ് മരണം

ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.യുപിയിലെ ഹാപുരിലാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബൊയിലറിലുണ്ടായ തീ പിടിത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം; ജൂണ്‍ 30 നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്‌നിന്റെ ഭാ?ഗമായാണ് നിര്‍ദേശം. ന?ഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍?ഗനിര്‍ദേശം നല്‍കി. നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. രാജ്യത്തെ 4804 നഗര Read More …

തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ തിരിച്ചടിയായില്ല; എസ് രാമചന്ദ്രന്‍പിള്ള

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സില്‍വര്‍ ലൈന്‍ തിരിച്ചടിയായില്ലെന്ന് സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവര്‍ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. തോല്‍വിയെ കുറിച്ച്‌ പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം കൂടിയിരുന്നു. പാര്‍ട്ടിയുടെ പ്രതികരണം വന്നു. Read More …

ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം; പോപ്പുലര്‍ഫ്രണ്ട് നേതാവ് കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഒരു പോപ്പുലര്‍ഫ്രണ്ട് നേതാവ് കൂടി കസ്റ്റഡിയില്‍. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസര്‍ ആണ് കസ്റ്റഡിയില്‍ ആയത്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കാഞ്ഞിരമറ്റത്തെത്ത Read More …

‘നിയമസഭയിൽ പി.ടിയുടെ ശബ്ദമാകും, അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും’; ഉമ തോമസ്

നിയമസഭയിൽ പി.ടി തോമസിന്റെ ശബ്ദമായി മാറുമെന്ന് നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസ്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിക്ക് സമർപ്പിക്കുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്. പി ടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. എന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. Read More …

സംസ്ഥാനം ഇന്ന് 1554 പേര്‍ക്ക് കൊവിഡ്, 4 മരണം

സംസ്ഥാനത്ത് ഇന്ന് 1554 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 4 പേരുടെ മരണം കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചു.11.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്. നാല് മരണവും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം 43 Read More …

കൗമാരക്കാരായ മക്കളെ പുഴയിലേക്കെറിഞ്ഞ് അച്ഛന്‍ ആലുവ പാലത്തില്‍ നിന്ന് ചാടി; കുട്ടികള്‍ മരിച്ചു, അച്ഛനെ കണ്ടെത്താനായില്ല

ആലുവ: ആലുവ മേല്‍പാലത്തില്‍ മക്കളെ പെരിയാര്‍ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടി. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് അച്ഛന്‍ മക്കളെ പുഴയിലേക്ക് എറിഞ്ഞത്. സംഭവം കണ്ടവര്‍ ഉടന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മക്കളെ ജീവനോടെ കണ്ടെത്തി. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ Read More …

പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

മുൻ എംഎൽഎയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 2001 ൽ ചടയമംഗലത്തു നിന്നാണ് പ്രയാർ നിയമസഭയിൽ എത്തിയത്