സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 38000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4750 രൂപയിലെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. ഒരു പവന് 38200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഇന്നലത്തെ Read More …

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തേകിയ നിഷാദ് മാഷ് പടിയിറങ്ങുന്നു

മലപ്പുറം: മലപ്പുറം ജില്ലയുടെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തും കുതിപ്പുമേകിയ കായികാധ്യാപകന്‍ അഹമ്മദ് നിഷാദ് കെ എം ജോലിയില്‍ നിന്നും പടിയിറങ്ങുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യു പി സ്‌കൂളിലെ കായികാധ്യാപകനും മുന്‍ ഫുട്‌ബോള്‍ താരവുമായ നിഷാദ് മെയ് 31ന് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണ്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത എംഇഎസ് മമ്പാട് കോളെജിലും ഫാറൂഖ് Read More …

കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മക്ക് പരിക്ക്

പുല്‍പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വീട്ടമ്മക്ക് പരിക്കേറ്റു. ചേകാടി ചാന്ദ്രോത്ത് കോളനിയിലെ കാളിയെയാണ് (66) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ വീട്ടില്‍നിന്ന് കടയിലേക്ക് പോകുമ്ബോഴായിരുന്നു ആനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ കൈക്കും കാലിനും പരിക്കേറ്റ കാളിയെ പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രാഥമിക ചികിത്സക്കു ശേഷം Read More …

വാഹനാപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. കൂടെയുണ്ടായിരുന്ന യാത്രികര്‍ക്ക് ഗുരുതര പരിക്ക്. ടി.കെ റോഡിലെ തോട്ടഭാഗത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. കോഴഞ്ചേരി കോളിയേത്ത് വീട്ടില്‍ സുനില്‍ പ്രസാദ് (28) ആണ് മരിച്ചത്. വള്ളംകുളം മലയില്‍ കിഴക്കേതില്‍ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കല്‍ ജിക്കു (28) എന്നിവര്‍ തിരുവല്ല Read More …

ഫാത്തിമക്ക് ഇനി ആദിലയൊടൊപ്പം ജീവിക്കാം; സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിക്കാന്‍ അനുമതി നല്‍കി കോടതി

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒന്നിച്ചു ജീവിക്കാന്‍ വിട്ട് കേരള ഹൈക്കോടതി. തന്റെ പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെട്ടത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി.ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു കോടതി വ്യക്തമാക്കി. Read More …

കണ്ണൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനി പോയത് കാമുകനൊപ്പം: വിവാഹിതയായെന്ന് പോലീസ്

കണ്ണൂര്‍: ആലക്കോട് തിമിരി ചിറ്റടി സ്വദേശിനി ബിന്ദു എസ്. നായരുടെ മകള്‍ എസ്. കൃഷ്ണേന്ദു (18) ഒളിച്ചോടിയത് കാമുകനൊപ്പമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.ഇവര്‍ വിവാഹിതരായെന്ന വിവരം ഫോണ്‍ ചെയ്ത് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ടു പേരും കോയമ്ബത്തൂരിലാണുള്ളത്.ഇവിടെ നിന്നാണ് തളിപ്പറമ്ബ് എസ്.ഐയെ ഫോണ്‍ ചെയ്ത് വിവാഹിതരായെന്ന് ഉടന്‍ തളിപ്പറമ്ബിലെത്തുമെന്നും അറിയിച്ചത്. വായാട്ടുപറമ്ബ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ Read More …

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും; 20ന് പ്ലസ് ടു ഫലവുമെത്തും

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. Read More …

മരണവീട്ടിലെ തര്‍ക്കം പരിഹരിക്കാനെത്തിയ എസ് ഐ മടങ്ങിയത് സ്വന്തമായി ആയുധമെടുത്ത് കുഴിവെട്ടിയ ശേഷം

റാന്നി : വടശ്ശേരിക്കര പേഴുംപാറയിലെ മരണവീട്ടില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജയന്‍ തമ്ബി. തര്‍ക്കം പരിഹരിച്ചു മൃതദേഹം മറവു ചെയ്യാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയെങ്കിലും കുഴിയെടുക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളി മദ്യപിച്ചു അബോധാവസ്ഥയിലായി. പ്രതിസന്ധിഘട്ടത്തില്‍ കുഴിവെട്ടാന്‍ എസ്.ഐ മുന്നോട്ടെത്തി. വടശേരിക്കര ബൗണ്ടറി പേഴുംപാറ പാലക്കുഴിതടത്തില്‍ പ്രഭാകരന്റെ (65) മൃതദേഹം Read More …