‘ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെ, കേസിന് കാരണം അവസരം നല്‍കാത്തതിലുള്ള വൈരാഗ്യം’; ചോദ്യം ചെയ്യലില്‍ വിജയ് ബാബു

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്നും വിജയ് ബാബു മൊഴി നല്‍കി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായത്. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു Read More …

സ്ത്രീധനം ആവശ്യപ്പെട്ട് ശ്യാമയുമായി നിരന്തരം വഴക്ക്; ആറന്മുളയില്‍ ബധിരയും മൂകയുമായ യുവതിയുടെ മരണത്തിന് പിന്നിലും സ്ത്രീധനപീഡനം; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ആറന്മുളയില്‍ നാലുവയസുകാരി മകളുമായി ബധിരയും മൂകയുമായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുണ്‍ (35) ആണ് അറസ്റ്റിലായത്. ഇയാളും ബധിരനും മൂകനുമാണ്. അരുണിന്റെ ഭാര്യ ശ്യാമ (28), മകള്‍ ആദിശ്രീ (4) എന്നിവരുടെ മരണത്തില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് ഡിവൈഎസ്‌പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള Read More …

ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ ലതീഫ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തന്നെയെന്ന് സി പി ഐ എം

മലപ്പുറം: തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തില്‍ പിടിയിലായ അബ്ദുള്‍ ലത്വീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന വാദം ശരിയല്ലെന്ന് സി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവര്‍ത്തകനല്ലെന്ന് ലീഗ് നേതൃത്വത്തിന് അദ്ദേഹത്തിന്റെ നാടായ ഇന്ത്യനൂരില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോ. ഇക്കാര്യത്തില്‍ Read More …

യുക്രയ്‌നില്‍ റഷ്യന്‍ ബോംബാക്രമണം; ഫ്രഞ്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കീവ് : യുക്രെയ്‌നില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഫ്രെഡറിക് ലെക്ലര്‍ക്ക്-ഇംഹോഫ് ആണ് കൊല്ലപ്പെട്ടത്. ഉക്രെയ്നിന്റെ കിഴക്കന്‍ നഗരമായ സെവെറോഡോനെറ്റ്സ്‌കിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പത്രപ്രവര്‍ത്തകനായ ഫ്രെഡറിക് ലെക്ലര്‍ക്ക്-ഇംഹോഫ് യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യം ലോകത്തിന് മുന്നില് തുറന്നു കാണിക്കാന്‍ വേണ്ടി യുക്രെയ്‌നിലായിരുന്നു. റഷ്യന്‍ ബോംബുകളില്‍ Read More …

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

നിലമ്പൂർ . സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പിന്നീട് ഈഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ച കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖ്, വ.19, നെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പീഢന ശ്രമം പെൺകുട്ടി Read More …

വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു. കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കൊച്ചിയില്‍ വാണിജ്യസിലിണ്ടറിന് 2223.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മെയ്‌ ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയിരുന്നു. ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ആയിരം രൂപക്ക് മുകളിലാണ് നിലവില്‍ ഗാര്‍ഹിക പാചകവാതക വില. Read More …

ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തില്‍ തള്ളി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തില്‍ തള്ളിയ സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റിലായി. തിരുപ്പതിയിലാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി അഞ്ചുമാസം മുമ്ബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. 2019ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ പത്മ എന്ന യുവതിയെ കല്യാണം കഴിച്ചത്. വിവാഹത്തിന് Read More …

ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു; പരുക്ക്

. ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് ദില്‍ബഗ് സിംഗിനു നേരെയാണ് രണ്ട് പേര്‍ വെടിയുതിര്‍ത്തത്. തന്‍്റെ വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങവെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അദ്ദേഹത്തിനെതിരായ ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. താന്‍ വാഹനമോടിച്ച്‌ വരുമ്ബോള്‍ അവര്‍ വണ്ടിയുടെ ടയര്‍ തകര്‍ത്തു എന്ന് അദ്ദേഹം Read More …