‘ഭാര്യ മൂന്ന് നേരവും മാഗിയുണ്ടാക്കുന്നു, കഴിച്ച് മടുത്തു’; വിവാഹമോചനം നേടി യുവാവ്

മൈസൂരു: മൂന്ന് നേരവും ഭാര്യ മാഗി നൂഡില്‍സ് തയ്യാറാക്കുന്നതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മൈസൂരു സ്വദേശിയായ യുവാവാണ് ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം എല്‍ രഘുനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ബല്ലാരിയില്‍ ജില്ലാ Read More …

കേരളത്തില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ കാലവര്‍ഷം എത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (തിങ്കളാഴ്ച) ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ Read More …

ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും പൊടിക്കാറ്റ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകീട്ടോടെ മണിക്കൂറില്‍ 55 കി.മീ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാഴ്ച പരിധി കുറയുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ പൊടി വ്യാപിക്കുമെന്നും മെറ്റീരിയോളജി വകുപ്പ് അറിയിച്ചു. തിരമാലകള്‍ ആറടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മറൈന്‍ ഫോര്‍കാസ്റ്റിങ് Read More …

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു; പന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്ന് പൊലീസ്

മലപ്പുറം: യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപറമ്ബ് സ്വദേശി സാനു എന്ന ഇര്‍ശാദ് ആണ് മരിച്ചത്. പന്നി വേട്ടയ്ക്കിടെ ഇര്‍ശാദിന് അബദ്ധത്തില്‍ വേടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയറ്റിലായിരുന്നു വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പന്നിയെ പിടിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു ഇര്‍ശാദ്. സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ഉന്നതെറ്റി മാറി കൊണ്ടതാണെന്നാണ് പൊലീസ് പറയുന്നു. ചട്ടിപ്പറമ്ബില്‍ കാടുപിടിച്ച സ്ഥലത്ത് Read More …

നേപ്പാള്‍ വിമാന ദുരന്തം; 22 യാത്രക്കാരും മരിച്ചു,ദ്യശ്യങ്ങള്‍ പുറത്ത്

നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത്‌വരുന്നത്.ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. അല്‍പ്പമുമ്പാണ് നേപ്പാള്‍ Read More …

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിരയാക്കി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സുഹൃത്തിനൊപ്പം തേയിലത്തോട്ടം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. രണ്ട് പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്. മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. തൊട്ടടുത്ത ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയ സുഹൃത്ത് തേയിലത്തോട്ടത്തില്‍ ഇരുന്ന് കുടിച്ചു. ആ സമയം അവിടെയെത്തിയ നാല് യുവാക്കളാണ് ആക്രമിച്ചത്. ഇതിനിടയില്‍ സുഹൃത്ത് Read More …

‘മാല മാറ്റുന്നതിനിടെ കഴുത്തില്‍ സ്‌പര്‍ശിച്ചു’ ; വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി വധു

കര്‍ണാടക : മാല മാറ്റല്‍ ചടങ്ങിനിടെ വധു വിവാഹ പന്തലില്‍ നിന്നും ഇറങ്ങിപ്പോയി. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയത്. പരമ്ബരാഗത രീതിയിലുള്ള മാല മാറ്റല്‍ ചടങ്ങിനിടെ വരന്‍ കഴുത്തില്‍ സ്‌പര്‍ശിച്ചതില്‍ പ്രകോപിതയായാണ് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത് മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു മണ്ഡപം വിട്ട് പോകുകയായിരുന്നു. വധുവിന്‍റെ നടപടിയില്‍ രോഷാകുലരായ Read More …

തിരുവമ്പാടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; സമീപത്തെ മരത്തില്‍ തുണി കുരുക്കിട്ടനിലയില്‍

തിരുവമ്പാടി(കോഴിക്കോട്): താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാടുമൂടിയ സ്ഥലത്താണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ റബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. Read More …