എടാ സുരേഷ് ഗോപിയേ; കളിയാക്കിയവരെ സിനിമാ സ്റ്റെെലില്‍ വിരട്ടി സുരേഷ് ഗോപി, മുഖ്യമന്ത്രി ചികില്‍സിച്ചാ മതിയെന്ന് താരം

കൊച്ചി: തൃക്കാക്കരയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ അധിക്ഷേപം. തന്നെ കളിയാക്കിയവരെ സിനിമാ സ്റ്റെെലിലാണ് താരം നേരിട്ടത്. തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചരണത്തിനായി ശനിയാഴ്‌ച എത്തിയതാണ് സുരേഷ് ഗോപി. നിരവധി യോഗങ്ങളില്‍ സുരേഷ് ഗോപി പ്രസംഗിച്ചു. ഒരു വേദിയില്‍ താരം പ്രസംഗിക്കവെയാണ് ചിലര്‍ ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ’ എന്ന് Read More …

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു

കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കല്ലടയാറ്റിൽ വീണു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ. ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെൽഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴലേക്ക് Read More …

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിന് ഫീസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വിളപ്പില്‍ശാല ഗവര്‍മെന്റ് യു പി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതി ഉയര്‍ന്നത്. ടെക്സ്റ്റ് ബുക്ക് Read More …

പൊലീസ് സ്റ്റേഷനിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. അന്‍പതു ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പാലോട് സ്വദേശിയായ ഷൈജു പരാതി നല്‍കാനാണ് ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയ്ക്കെതിരേയുള്ള പരാതി ആണെന്നാണ് സ്റ്റേഷനില്‍ പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ Read More …

ചരിത്രമെഴുതി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ! യൂണിയന്റെ ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡന്റ്. വീക്ഷണം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത എംവി കെയുഡബ്ല്യുജെ സംസ്ഥാന അധ്യക്ഷ

തിരുവനന്തപുരം: പുതുചരിത്രമെഴുതി കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍. യൂണിയന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ വീക്ഷണം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ എംവി വിനീതയാണ് കെയുഡബ്ല്യുജെ സംസ്ഥാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിച്ച മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുചല്‍ മുന്നിട്ടു നിന്ന സുദ്യദാസിനെ മൂന്നിലൊന്നു Read More …

തേനി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ട്രെയിന്‍ എത്തി

തേനി∙ ഇടുക്കിയുടെ വാണിജ്യ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വിന്റെ ചൂളംവിളിയുമായി തമിഴ്നാട് തേനി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ട്രെയിന്‍ എത്തി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാടിന്റെ റെയില്‍വേ മാപ്പില്‍ തേനി ജില്ല ഉള്‍പ്പെടുന്നത്. 1928ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച മധുര-ബോഡിനായ്ക്കന്നൂര്‍ പാത മീറ്റര്‍ഗേജ് മാറ്റി ബ്രോഡ്ഗേജാക്കുന്നതിന്റെ ആദ്യ പടിയായിട്ടാണു മധുര-തേനി പാത പൂര്‍ത്തിയായത്. ഇനി ബോഡിനായ്ക്കന്നൂരിലേക്ക് 17 കിലോമീറ്റര്‍ റെയില്‍പാതകൂടി Read More …

സൗദിയില്‍ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുന്നു

സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള എല്ലാ സാംസ്‌കാരിക പൈതൃക സംരക്ഷണ കേന്ദ്രങ്ങളും പൊതു ജനങ്ങള്‍ക്ക് തിങ്കളാഴ്ചമുതല്‍ തുറന്നുകൊടുക്കുമെന്ന് സൗദി ഹെറിറ്റേജ് കമീഷന്‍ പ്രഖ്യാപിച്ചു. സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രധാന പൈതൃക കേന്ദ്രങ്ങളും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച സമയവും കമീഷന്‍ വ്യക്തമാക്കി. വിവിധ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ അറബ് സംസ്‌കാരത്തിന്റെ നാള്‍വഴികള്‍ അറിയുവാനും ചരിത്രാവബോധം ലഭിക്കുവാനും സഹായിക്കുമെന്ന് കമീഷന്‍ വക്താവ് Read More …

ബസില്‍ 13കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരിക്കുനേരെ പീഡനശ്രമം.സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ(42) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്ബലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. Read More …