കോവിഡ് ബാധിച്ച്‌ ദുബായില്‍ മലയാളി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച്‌ ദുബായില്‍ മലയാളി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിലുള്ള ജിന്‍കോ കമ്ബനിയില്‍ ഇലെക്‌ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജി പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ദുബായിയിലെ അല്‍ സഹ്‌റ ഹോസ്പിറ്റലില്‍ വച്ചാണ് Read More …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 268 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 14,136 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 08) മുതല്‍ 268 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,136 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ (ഏപ്രില്‍ 08) 118 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. Read More …

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 306 ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 306 ഉയര്‍ന്നു. കാസര്‍കോട് ആറ് പേര്‍ക്കും, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ദുബായില്‍ നിന്നും 3 പേര്‍ നിസാമുദ്ദീനില്‍ Read More …

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പെരിന്തല്‍മണ്ണക്കടുത്ത് കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയായ 85 കാരനാണ് വൈറസ് ബാധ. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ Read More …

പ്രിയങ്ക ഗാന്ധിക്കു മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്;പൊതുക്ഷേമത്തിനായുള്ള സന്ന്യാസിമാരുടെ നീക്കത്തെ തടഞ്ഞാല് നടപടിയെടുക്കുമെന്നായിരുന്നു യുപി മുഖ്യമന്ത്രിയുടെ ഭീഷണി.

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഭയപ്പെടുത്തലിലൂടെയും പൊലീസിന്റെ നരനായാട്ടിലൂടെയും അടിച്ചൊതുക്കിയ ഉത്തര്പ്രദെശ് മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ രംഗത്തെത്തിയ എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്.പൊതുജന സേവനം മാത്രം ലക്ഷ്യം വെച്ചുള്ള ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവര് ശിക്ഷിക്കപ്പെടുമെന്ന് യോഗി പറഞ്ഞു. രാഷ്ട്രീയം പാരമ്ബര്യമായി ലഭിച്ച് കൊണ്ടിരിക്കുന്നവര്ക്ക് രാജ്യത്തെ സേവിക്കണമെന്ന മനോഭാവം Read More …

അതിശൈത്യത്തിൽ വിറങ്ങലിച്ചു ഉത്തരേന്ത്യ. ഡൽഹിയിൽ മൂടൽമഞ്ഞിനെ തുടർന്ന് വാഹനാപകടത്തിൽ ആറു മരണം.

ന്യൂഡല്‍ഹി :ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. .തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡെല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയില്‍ 2.5ഡിഗ്രി സെല്‍സ്യസാണ് കുറഞ്ഞ താപനില.അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.ഡല്‍ഹിയ്ക്ക് സമീപം സംഭലിലിൽ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു.സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. Read More …

ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത് ; കമ്മീഷണര്‍ സ്ഥാനത്തേക്ക് പട്ടിക നല്‍കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. തിങ്കളാഴ്ചയ്ക്കകം പട്ടിക നല്‍കണമെന്നാണ് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റെ പണം ആണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ Read More …

ഓറഞ്ച് വില്‍പ്പനയുടെ മറവില്‍ കഞ്ചാവും വിദേശ മദ്യവും വിലപ്ന നടത്തിയ ആള്‍ പിടിയില്‍

മഞ്ചേരി: ഓറഞ്ച് വില്‍പ്പനയുടെ മറവില്‍ കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. നെല്ലിക്കുത്ത് മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാമാണ് (48) പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും സലാമിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവും 108 കുപ്പി വിദേശ നിര്‍മ്മിത മദ്യവും കണ്ടെടുത്തു. എക്‌സൈസ് ഇന്‍റലിജലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ Read More …