മെയ് 4 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: നീണ്ട ഒന്നര മാസത്തിനുശേഷം സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക് . സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം മെയ് നാലുമുതല്‍ സാധാരണ നിലയിലേക്ക്. അതേസമയം റെഡ്‌സോണില്‍ പ്രവര്‍ത്തനസമയം രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുവരെആയിരിക്കും. ബാക്കി പ്രദേശങ്ങളിലെല്ലാംതന്നെ സാധാരണനിലയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും . സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ചേര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയത്. ബാങ്കുകള്‍ പത്തുമണിമുതല്‍ Read More …

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ 22,055 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇതുവരെ 22,055 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്നലെ 12 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. നിലവില്‍ 1321 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 11 പേര്‍ ഉള്‍പ്പെടെ 34 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 13 പേരെ ഡിസ്ചാര്‍ജ്ജ് Read More …

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാം സാമ്ബത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള രണ്ടാം സാമ്ബത്തിക പാക്കേജിലെ ചില നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാകുക. ഒറ്റയടിക്ക് വന്‍ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കാതെ വിവിധ മേഖലകളിലെ പ്രതിസന്ധികള്‍ പ്രത്യേകം പരിഗണിച്ച്‌ Read More …

പ്ര​വാ​സി​ക​ളെ എ​ത്തി​ക്കാ​ന്‍ സ​മു​ദ്ര​മാ​ര്‍​ഗം?; കേ​ര​ളം എ​ന്തി​നും ത​യാ​റെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​മു​ദ്ര​മാ​ര്‍​ഗം പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചാ​ല്‍ തു​റ​മു​ഖ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​വാ​സി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ചെ​ന്ന സൂ​ച​ന​ക​ള്‍​ക്കി​ടെ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​പ്പോ​ള്‍ പ്ര​ത്യേ​ക വി​മാ​നം അ​നു​വ​ദി​ച്ചാ​ലും പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​നം സ​ജ്ജ​മാ​ണ്. പ്ര​വാ​സി​ക​ള്‍ തി​രി​ച്ചു​വ​രു​ന്പോ​ള്‍ സ​ജീ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു സെ​ക്ര​ട്ട​റി​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച്‌ Read More …

വന്‍കിട വ്യവസായി മേഹുല്‍ ചോക്‌സിയുടെ ഉള്‍പ്പെടെ 68000 കോടി രൂപയുടെ വായ്പ്പ എഴുതിത്തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്‍കിട വ്യവസായി മേഹുല്‍ ചോക്സിയുടെ ഉള്‍പ്പെടെ വായ്പ തിരിച്ച്‌ അടക്കാതെ 50 പേരുടെ ഏകദ്ദേശം 68000 കോടിയോളം രൂപയുടെ വായ്പ്പകള്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളി. വിവര അവകാശ നിയമ പ്രകാരമുള്ള ചൊദ്യത്തിന്റെ മറുപടിയായി ആണ് ആര്‍ബിഐ ഈ വിവരം അറിയിച്ചത്. പ്രമുഖ വിവര അവകാശ പ്രവര്‍ത്തകന്‍ സാകേറ്റ് ഗോഖലെയാണ് വിവര അവകാശ നിയമ Read More …

കൊവിഡില്ലാത്തിടത്ത് മദ്യ വില്‍പ്പന തുടങ്ങണമെന്ന് മദ്യ നിര്‍മ്മാതാക്കള്‍, ഓണ്‍ലൈന്‍ വില്‍പ്പനയും അനുവദിക്കണം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ മദ്യ വില്‍പ്പന പുനരാരംഭിക്കണമെന്നമെന്ന് മദ്യ നിര്‍മാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ആള്‍ക്കഹോളിക് ബിവറേജ് കമ്ബനീസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുമതി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. അടച്ചിടലിനെ തുടര്‍ന്ന് കമ്ബനികള്‍ വലിയ സാമ്ബത്തിക നഷ്ടവും തൊഴില്‍ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ് സംഘടന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതിയത്. രാജ്യ Read More …

ദാഹിച്ച കുരുന്നിന് പോലീസിന്റെ കരുതല്‍

മലപ്പുറം: കോവിഡ് കാലത്ത് കേരള പോലീസിന്റെ ജോലി യാന്ത്രികമായല്ല മുന്നോട്ടു പോകുന്നത്. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും നിറഞ്ഞ മനസുമായാണ് ഓരോ മനുഷ്യനെയും ആപത്ത് കാലത്ത് പോലീസുകാര്‍ പരിഗണിക്കുന്നത്. നിയമലംഘകരെ ഉപദേശിച്ച് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ലോക്ഡൗണിന്റെ കെടുതി മൂലം വലയുന്നവര്‍ക്ക് അവര്‍ സഹായ ഹസ്തവുമാകുന്നു.മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പൂക്കോട്ടുപാടത്തെ ജനമൈത്രി പോലീസിലെ സിവില്‍ പോലീസ് ഓഫീസറായ ദിനേശ് കരുളായിയിലെ Read More …

ലോക്ഡൗണ്‍ കാലത്തെ കൊച്ചി; ആകാശ ദൃശ്യങ്ങള്‍ വൈറലാകുന്നു

കൊച്ചി :എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ ലോക്ഡൗണ്‍ കാലത്തെ കൊച്ചിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വലിയ പ്രതികരണമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. ആളും ആരവങ്ങളും ഒരിക്കലും ഒഴിയാത്ത കൊച്ചിയുടെ ലോക് ഡൗണ്‍ കാലത്തെ ശൂന്യമായ വഴികളും ശാന്തമായ അന്തരീക്ഷവും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് നല്‍കുന്നത്. ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തു നിന്നാരംഭിക്കുന്ന വീഡിയോ മട്ടാഞ്ചേരി Read More …