പ്രതിഷേധം വിജയം കാണുന്നു: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി> രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു .പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ Read More …

കൊറോണവൈറസ്‌ ബാധ നേരിടാന്‍ കേന്ദ്രം സഹായം നല്‍കണം: ബിനോയ്‌ വിശ്വം

ന്യൂഡല്‍ഹി> കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായ വും ചെയ്യണമെന്ന് ബിനോയ് വിശ്വം എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മൂന്ന്‌ ജില്ലകബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്. സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച്‌ കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുകയും ആവശ്യമായ മറ്റു Read More …

കേരളത്തില്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാന്‍ സാധിച്ചു -മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 33 കെവി കളര്‍കോട് സബ്സ്റ്റേഷന്‍, പുന്നപ്ര കളര്‍കോട് ലൈനിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. അധികാരത്തില്‍ വന്ന ആദ്യ വര്‍ഷം തന്നെ സമ്ബൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അമ്ബലപ്പുഴ കെഎസ്‌ഇബി ഓഫീസ് കെട്ടിടം Read More …

റിയാദില്‍ 20 കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ആര്‍ക്കും സാരമായ പരിക്കില്ല

റിയാദ്: തബൂക്കില്‍ ഇരുപത് കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം. ആര്‍ക്കും സാരമായ പരിക്കുകളില്ല. കഴിഞ്ഞ ദിവസം രാവിലെ കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ വെച്ച്‌ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിന് പിന്നില്‍ പിറകെ വന്ന വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു. ഇങ്ങനെ ആകെ 20 വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചു. ഇടിച്ച വാഹനങ്ങള്‍ക്ക് തകാരാറുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും സാരമായ പരിക്കുകളില്ല. Read More …

ബധിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ

ചെന്നൈ: ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികളെ മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. മാത്രമല്ല മറ്റ് ഒമ്ബതു പ്രതികള്‍ക്കു അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരാണിവര്‍. ചെന്നൈ അയനാവരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ലാറ്റില്‍ കഴിയുന്ന പെണ്‍കൂട്ടി ക്രൂരതയ്ക്കിരയായ വിവരം 2018 ജൂലൈ 17നാണ് പുറം ലോകം അറിഞ്ഞത്. മാതാപിതാക്കള്‍ Read More …

ടിഎന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: മുന്‍ എംപിയും സിപിഎം നേതാവുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കൃത്യമായ യോഗ്യത ഇല്ലാതെയാണ് ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ നിയമിച്ചതെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലീഷ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനചന്ദ്രന്‍ Read More …

സ്കൂൾബസിൽ നിന്നും വീണു മരിച്ചു മരിച്ചത് മൂന്നാം ക്ലാസ് വിദ്യാർത്ഥി

മലപ്പുറം: കുറുവ എ.യു.പി സ്കൂൾ  മൂന്നാം ക്ലാസ് വിദ്യാർത്ഥിഫർഷിൻ അഹമ്മദാണ് (9) മരിച്ചത്ബസ്സിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ഇതേ ബസിന്റെ പിന്‍ചക്രം  കയറുകയായിരുന്നു.കക്കാട്ട് ഷാനവാസ്- ഷമീമ ദമ്ബതികളുടെ മകനാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്.ബസിന്‍െറ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാര്‍ത്ഥി വീണത്.മൃതദേഹം  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു.

മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു. പട്ടിയില്‍ പറമ്പ് കൃഷ്ണയും ഭാര്യ അമ്മിണിയും ആണ് മരിച്ചത്. അമ്മിണി വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ വീടിന്റെ പുറകില്‍ കഴുത്ത് അറുത്ത ആത്മഹത്യ ചെയ്തത് കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മലപ്പുറം പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു